കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് ജി സുകുമാരന്‍ നായര്‍

Google Oneindia Malayalam News

കോട്ടയം: നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്ഡ നായര്‍ ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മ്മിത ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അല്ലെങ്കില്‍ വിശ്വാസികള്‍ക്കെതിരായുള്ള പ്രതികാരമായി ഇതിനെ കാണേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

nss

രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിരപരാധികളായ വിശ്വാസികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വിശ്വാസ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികളെ കുറിച്ച് യുഡിഎഫ് നല്‍കിയ വിശദീകരണത്തെ കുറിച്ച് എന്‍എസ്എസ് നേരത്തെ സന്തോഷം പ്രകടിപ്പിച്ചിരുന്നു.

താനും കുടുംബവും വീണ്ടും വീട്ടുതടങ്കലില്‍; ഇതാണ് പുതിയ കശ്മീര്‍ എന്ന് ഉമര്‍ അബ്ദുല്ലതാനും കുടുംബവും വീണ്ടും വീട്ടുതടങ്കലില്‍; ഇതാണ് പുതിയ കശ്മീര്‍ എന്ന് ഉമര്‍ അബ്ദുല്ല

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്‍എസ്എസ് എന്നും വിശ്വാസികളോടൊപ്പമാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയവും വിശ്വാസസംരക്ഷണവും സംബന്ധിച്ച എന്‍എസിന്റെ നിലപാടുകളെ ദുര്‍വ്യാഖ്യാനം ചെയ്യുകയും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഹിന്ദുത്വം ബ്രാഹ്മണ മേധാവിത്വം; സംസ്ഥാനത്ത് പുതിയ മതവുമായി ദളിത് തന്ത്രി ബിജു നാരായണ ശര്‍മ്മഹിന്ദുത്വം ബ്രാഹ്മണ മേധാവിത്വം; സംസ്ഥാനത്ത് പുതിയ മതവുമായി ദളിത് തന്ത്രി ബിജു നാരായണ ശര്‍മ്മ

അതേസമയം, ശബരിമല വിഷയത്തില്‍ പ്രധാനപ്പെട്ട മൂന്നു രാഷ്ട്രീയ മുന്നണികളും സ്വീകരിച്ച നിലപാടിലുള്ള അതൃപ്തി എന്‍എസ്എസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളും കണക്കാണെന്നും തിരഞ്ഞെടുപ്പ് കാലമാവുമ്പോള്‍ ആരോപണങ്ങളുമായി ഇവര്‍ ഇറങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാണി സി കാപ്പന്‍ പാലയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണം; മുല്ലപ്പള്ളിമാണി സി കാപ്പന്‍ പാലയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണം; മുല്ലപ്പള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം

കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫും ബിജെപിയും എല്‍ഡിഎഫും തിരഞ്ഞെടുപ്പ് നേട്ടത്തിനാണ് ശ്രമിക്കുന്നത്. വിശ്വാസ സംരക്ഷണത്തിന്റെ പേരും പറഞ്ഞ് വിശ്വാസികളെ സ്വാധീനിക്കാനാണ് അവരുടെ ശ്രമം. അതില്‍ ആത്മാര്‍ത്ഥതയില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ പയറ്റേണ്ട തന്ത്രം ഇനി മോദി പറയും; രണ്ടും കല്‍പ്പിച്ച് ഞെട്ടിക്കാനൊരുങ്ങി ബിജെപി, വമ്പന്‍ പട എത്തുംകേരളത്തില്‍ പയറ്റേണ്ട തന്ത്രം ഇനി മോദി പറയും; രണ്ടും കല്‍പ്പിച്ച് ഞെട്ടിക്കാനൊരുങ്ങി ബിജെപി, വമ്പന്‍ പട എത്തും

 കാപ്പന് പീതാംബരൻ മാസ്റ്ററുടെ പിന്തുണ: ആവശ്യം ന്യായം, പാർട്ടി വിടാനുള്ള തീരുമാനം വഞ്ചനയല്ല വേദന കാപ്പന് പീതാംബരൻ മാസ്റ്ററുടെ പിന്തുണ: ആവശ്യം ന്യായം, പാർട്ടി വിടാനുള്ള തീരുമാനം വഞ്ചനയല്ല വേദന

'തിരുനക്കര കൊച്ചുകൊമ്പന്‍' കാപ്പന്‍! ജോസിനേയും സിപിഎമ്മിനേയും വിറപ്പിക്കാന്‍ ശക്തിപ്രകടനം... യുഡിഎഫില്‍'തിരുനക്കര കൊച്ചുകൊമ്പന്‍' കാപ്പന്‍! ജോസിനേയും സിപിഎമ്മിനേയും വിറപ്പിക്കാന്‍ ശക്തിപ്രകടനം... യുഡിഎഫില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍; 6100 കോടിരൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്യുംപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍; 6100 കോടിരൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്യും

English summary
G Sukumaran Nair Says, cases against the participants in Namajapaghosayathra should be withdrawn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X