കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാഡ്ഗില്‍: വിഎസിന്റെ നിലപാട് തള്ളി പിണറായി

  • By Aswathi
Google Oneindia Malayalam News

കോഴിക്കോട്: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാം എന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്റെ നിലപാടിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാം എന്ന് വി എസ് പറഞ്ഞത് തെറ്റിദ്ധാരണമൂലമാകാമെന്ന് പിണറായി കൊയിലാണ്ടിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കാള്‍ കര്‍ഷക ദ്രോഹമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാത്രമാണ് പരിഗണിക്കുന്നത്. അവിടത്തെ കൃഷി, ആവസ വ്യവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. അതുകൂടെ കണക്കാക്കിയാണ് നിലപാടെടുക്കേണ്ടതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

 VS Achuthananthan and Pinarayi Vijayan

കഴിഞ്ഞ ദിവസം നിയമ സഭയില്‍ വിഎസ് കസ്തുരി രംഗന്‍ റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ചും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ക്വാറി, വനം മാഫിയകള്‍ക്ക് അനുകൂലമാണെന്ന് വിമര്‍ശിച്ച വിഎസ് പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇവര്‍ക്കെതിരാണെന്ന് പറഞ്ഞിരുന്നു.

ഈ നിലപാടിനെയാണ് ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തള്ളിയിരിക്കുന്നത്. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തള്ളണമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.

മനുഷ്യനെ പരിഗണിക്കാതെയുള്ള പരിസ്ഥിതി സംരക്ഷണം സാധ്യമല്ലെന്ന് പിണറായി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ അഭിപ്രായപ്പെട്ടിരുന്നു. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണ്. വിദഗ്ധ സമിതിയും സാധാരണക്കാരും ഉള്‍പ്പെട്ട സമിതി പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടിന് രൂപം നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.

English summary
CPM state secretary Pinarayi Vijayan rejected VS Achuthananthan's statement due to the Gadgil report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X