കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വർഷത്തെ പ്രളയം മനുഷ്യ നിർമ്മിതമല്ല; ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീകൾക്ക് നൽകണമെന്ന് ഗാഡ്ഗിൽ!

Google Oneindia Malayalam News

മലപ്പുറം: രണ്ട് വർ‌ഷമായി കേരളത്തിൽ പ്രകൃതിക്ഷോഭം ഉണ്ടാകുന്നു. കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ വൻ നാശ നഷ്ടങ്ങളാണ് ഉണ്ടായത്. ഈ വർഷമാവട്ടെ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. മണ്ണിനടിയിൽപെട്ട് പോയ ശരീരങ്ങൾ കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിവരെയുണ്ടായി. പലിടത്തും ഉരുൾപൊട്ടൽ സംഭവിച്ചതോടെ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.

സോഷ്യൽ മീഡിയയിലും മറ്റും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വൻ പ്രചാരണങ്ങളാണ് നടന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ഇപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണണെന്ന് വാദത്തിനൊപ്പമാണ് നിലകൊള്ളുന്നത്.

പൂർണമായും മനുഷ്യനിർമിതമല്ല

പൂർണമായും മനുഷ്യനിർമിതമല്ല


എന്നാൽ കവളപ്പാറയിലും പുത്തുമലയിലുമുണ്ടായ മണ്ണിടിച്ചിലും കേരളത്തിൽ രണ്ടുവർഷങ്ങളായി ഉണ്ടായ വെള്ളപ്പൊക്കവും പൂർണമായും മനുഷ്യനിർമിതമാണെന്ന് പറയാനാവില്ലെന്നാണ് സാക്ഷാൽ ഗാഡ്ഗിൽ പറയുന്നത്. പ്രകൃതി ദുരന്തം വളരെ സങ്കിർണ്ണമാണ്. അതിൽ പല കാരണങ്ങളുമുണ്ടാകാം. ഏതെങ്കിലും ഒരു പ്രത്യേക കാരണം കൊണ്ടാണ് അത്തരത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതെന്ന് പറയാൻ സാധിക്കില്ലെന്ന് പരിസ്ഥിതിശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പറഞ്ഞു.

ചാലക്കുടി പുഴ

ചാലക്കുടി പുഴ


പ്രകൃതി ദുരന്തങ്ങൾക്ക് തീർച്ചയായും മനുഷ്യ നിർ‌മ്മിത ഘടകങ്ങളും കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാലക്കുടി പുഴ കരകവിയാൻ കാരണമെന്തെന്ന് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. കഴിഞ്ഞവർഷം ചാലക്കുടി പുഴയിലെ വെള്ളത്തിന്റെ തോതും മറ്റും പഠിക്കുന്ന റിവർ റിസർച്ച് സെന്ററിന്റെയും പഞ്ചായത്തുകളുടെയും മുന്നറിയിപ്പ് അവഗണിച്ചതാണ് പുഴ കരകവിയാനും വെള്ളപ്പൊക്കമുണ്ടാകാനും കാരണമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്വാറികൾ കുടുംബശ്രീയെ ഏൽപ്പിക്കണം

ക്വാറികൾ കുടുംബശ്രീയെ ഏൽപ്പിക്കണം


ക്വാറികളുടെ പ്രവർത്തനങ്ങൾ ഒരു പരിധിവിട്ടാൽ മണ്ണിടിച്ചിലിനും മറ്റും കാരണമാവും. ക്വാറികൾ പരിധി വിടുന്നുണ്ടോയെന്ന കാര്യം ജനങ്ങൾ വിലയിരുത്തുകയും ഇടപെടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിൽ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളെ ക്വാറികളുടെ നടത്തിപ്പ് ഏൽപ്പിക്കാവുന്നതാണ്. സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്വം ഇവർക്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രചാരണം തെറ്റ്...

പ്രചാരണം തെറ്റ്...

തന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി പഠന വിദഗേധ സമിതിയുടെ ശുപാർശകൾ സംബന്ധിച്ച് കേരളത്തിൽ ഒട്ടേറെ തെറ്റിദ്ധാരണകൾ ഉണ്ടെന്നും സമിതിയുടെ ശുപാർശകളിൽ പറയുന്നതിനനുസരിച്ച് പശ്ചിമഘട്ടത്തിലെ എല്ലാ പ്രദേശങ്ങളും വാസയോഗ്യമല്ല എന്ന പ്രചാരണം ശരിയല്ലസമിതിയുടെ റിപ്പോർട്ട് വിശമായിട്ടുള്ളതല്ല. അത്തരം മേഖലകളെ കുറിച്ചുള്ള സാമാന്യമായ നിർഗദേശങ്ങൾ മാത്രമാണ് റിപ്പോർട്ടിലുള്ളതെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.

കരിങ്കൽ ക്വാറികളുടെ പ്രവർത്തനം

കരിങ്കൽ ക്വാറികളുടെ പ്രവർത്തനം


കരിങ്കൽ‌ ക്വാറികളുടെ പ്രവർത്തനം പരിസ്ഥിതിയുടെ സ്വഭാവിക ഘടനയിൽ മാറ്റം വരുത്തും. അത് ഉരുൾപൊട്ടലിന് കാരണമാകും. ജെസിബി പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് നടതത്തുന്ന കുന്നിടിക്കലും നിരത്തലും പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്യം റിപ്പോർട്ടിന്റെ മലയാളപരിഭാഷ പശ്ചിമഘട്ട മലനിരകളിലെ എല്ലാ പഞ്ചായത്തുകളിലും എത്തിക്കണം. പിന്നീട് ജനങ്ങൾ ഇടപെട്ട് അവരുടെ അഭിപ്രായം സർക്കാരിനെ അറിയിച്ചാൽ മതിയാകും. സർക്കാരിന് സ്വീകരിക്കേണ്ടത് സ്വീകരിക്കാമെന്നും വേണ്ടാത്തത് അവഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Gadgil says about Kavalappara and Puthumala landslide issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X