കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിൽ പദ്ധതി: നഷ്ടപരിഹാരത്തുക കൂട്ടണം.. പൈപ്പ് ലൈൻ ജനവാസ കേന്ദ്രങ്ങളിലെന്ന് അഭിഭാഷക കമ്മീഷണർ

Google Oneindia Malayalam News

കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ സമരം തുടരവേ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് അഭിഭാഷക കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ സുരക്ഷാ മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് അഭിഭാഷക കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പുനരധിവസിപ്പിക്കപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കുറവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപ് ഒന്നാം പ്രതിയാവില്ല? എട്ട് നിലയിൽ പൊട്ടി പോലീസ് തന്ത്രങ്ങൾ.. കുറ്റപത്രം അഴിച്ച് പണിയുന്നു!ദിലീപ് ഒന്നാം പ്രതിയാവില്ല? എട്ട് നിലയിൽ പൊട്ടി പോലീസ് തന്ത്രങ്ങൾ.. കുറ്റപത്രം അഴിച്ച് പണിയുന്നു!

സുരേഷ് ഗോപിയും അമലയും ഫഹദും ചെയ്തത് ക്രിമിനൽ കുറ്റം!! ഏഴ് വർഷം വരെ അഴിയെണ്ണാം.. സംഘം പോണ്ടിച്ചേരിയിൽസുരേഷ് ഗോപിയും അമലയും ഫഹദും ചെയ്തത് ക്രിമിനൽ കുറ്റം!! ഏഴ് വർഷം വരെ അഴിയെണ്ണാം.. സംഘം പോണ്ടിച്ചേരിയിൽ

പെപ്പ് ലൈൻ ജനവാസ മേഖലകളിൽ

പെപ്പ് ലൈൻ ജനവാസ മേഖലകളിൽ

ഗെയില്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രകൃതിവാതകക്കുഴല്‍ പലസ്ഥലത്തും കടന്നുപോകുന്നത് ജനവാസമേഖലകളില്‍ കൂടിയാണ്. ഇത്തരം സ്ഥലങ്ങളിലെ ജനങ്ങളുടെ സുരക്ഷ വിദഗ്ധര്‍ പരിശോധിച്ച് ഉറപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങളില്‍ പലയിടത്തും നഷ്ടപരിഹാരം കുറവാണെന്നും അഭിഭാഷക കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു.

ബദൽ റൂട്ട് പരിഗണിക്കാം

ബദൽ റൂട്ട് പരിഗണിക്കാം

നഷ്ടപരിഹാരം കുറവായ ഇടങ്ങളില്‍ അതുയര്‍ത്തണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ജനവാസ മേഖലകളില്‍ നിന്നും മാറ്റി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കണം എന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഇത് പരിഗണിച്ച് തീരമേഖലയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് ഈ ഘട്ടത്തിലും പരിഗണിക്കാവുന്നതാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കോടതി പരിശോധിക്കും

കോടതി പരിശോധിക്കും

ഗെയില്‍ പദ്ധതി പ്രദേശത്തെ കുടുംബങ്ങളും സ്ഥാപന ഉടമകളും ഹരിതസേന സമഗ്ര കാര്‍ഷിക ഗ്രാമവികസന സമിതിയും സമര്‍പ്പിച്ച ഹര്‍ജികളിന്മേലാണ് അഭിഭാഷക കമ്മീഷന്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗെയില്‍ പദ്ധതിയുടെ ഭാഗമായി ആക്ഷേപം ഉന്നയിക്കപ്പെട്ട പ്രദേശങ്ങളിലായിരുന്നു പരിശോധന. ഈ റിപ്പോര്‍ട്ട് കോടതി പിന്നീട് പരിശോധിക്കും.

കോടതിയുടെ ചോദ്യങ്ങൾ

കോടതിയുടെ ചോദ്യങ്ങൾ

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ ഇവയാണ്. പൈപ്പ് ലൈന്‍ പോകുന്ന സ്ഥലം ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ ഏത് വിഭാഗത്തില്‍ വരുമെന്നതാണ് ആദ്യ ചോദ്യം. മാത്രമല്ല പൈപ്പുകള്‍ സ്ഥാപിച്ചത് നിര്‍ദിഷ്ട മാനദണ്ഡം പാലിച്ചാണോ എന്നതും കോടതി ഉന്നയിച്ച പ്രധാനപ്പെട്ട ചോദ്യമാണ്. മറ്റ് പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നതും പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

സുരക്ഷ പരിശോധിക്കണം

സുരക്ഷ പരിശോധിക്കണം

ഇത് പ്രകാരം നടത്തിയ പരിശോധനയില്‍ ജനസാന്ദ്രത കുറഞ്ഞതെന്ന് പറഞ്ഞിരിക്കുന്ന പലയിടങ്ങളും ജനം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. സുരക്ഷ പരിശോധിക്കാന്‍ വിദഗ്ധനെ ഏര്‍പ്പെടുത്തണമെന്നും വിവിധ ഇടങ്ങളില്‍ ബദര്‍ റൂട്ട് പരിഗണിക്കാവുന്നതാണ് എന്നും അഭിഭാഷക കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

English summary
Advocate Commissioner report on Gail pipeline project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X