കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം മുസ്ലിങ്ങളെ 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം' എന്ന് വിളിച്ചോ? ഈ പ്രസ് റിലീസ് പറയുന്നതെന്ത്?

  • By Desk
Google Oneindia Malayalam News

ഗെയിലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദി സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിനു പകരം തീവ്രവാദികളോടൊപ്പം UDF മുക്കം പോലിസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത് ഗൗരവമായി മതനിരപേക്ഷ ശക്തികള്‍ കാണണം - എവിടെ നിന്നാണ് ഈ വാക്കുകള്‍ എന്നാണോ. ഇത് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രെസ് റിലീസിൽ നിന്നാണ്. വിഷയം വിവാദമായ ഗെയില്‍ പൈപ്പ് ലൈൻ തന്നെ.

<strong>എന്താണ് ഗെയില്‍? എന്തിനാണ് ഗെയില്‍? ഇപ്പോള്‍ നടക്കുന്നത് കുപ്രചാരണങ്ങളോ... അതോ യഥാര്‍ത്ഥ ആശങ്കയോ?</strong>എന്താണ് ഗെയില്‍? എന്തിനാണ് ഗെയില്‍? ഇപ്പോള്‍ നടക്കുന്നത് കുപ്രചാരണങ്ങളോ... അതോ യഥാര്‍ത്ഥ ആശങ്കയോ?

ഗെയിൽ സമരവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് സംഘർഷം പടർത്താൻ തീവ്രവാദികൾ നീക്കം നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് സി പി എം പത്രക്കുറിപ്പ് പുറത്തിറക്കിയത്. എന്നാൽ ഈ പത്രക്കുറിപ്പിൽ 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം' എന്ന പരാമർശത്തിൽ മുസ്ലിങ്ങളെയാണ് സി പി എം ഉദ്ദേശിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

cpm

നിര്‍ദിഷ്ട കൊച്ചി-മംഗളൂരു ഗെയില്‍ വാതകപൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ തുടങ്ങിയതോടെയാണ് മുക്കത്തും സമീപ മേഖലകളിലും പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഗെയിൽ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായി മര്‍ദിച്ച പോലീസ് നടപടിക്കെതിരെ സിപിഎം പ്രാദേശിക നേതൃത്വം രംഗത്ത് വന്നിരുന്നു, ഇതിനിടെയാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പ് വിവാദമാകുന്നത്.

English summary
GAIL pipe line protests: CPM press release irks social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X