കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരമുണ്ടോ മിസ്റ്റർ പിണറായി വിജയൻ ഈ 12 ചോദ്യങ്ങൾക്ക്...? എതിർക്കുന്നവരെ തീവ്രവാദികളാക്കിയാൽ തീരുമോ?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം : ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ പേരില്‍ വലിയ കോളിളക്കമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരുടെ തീവ്രവാദ ബന്ധം അന്വേഷിക്കുകയാണ് ഒരു കൂട്ടര്‍.

കേരളത്തിൽ വൻ ഭൂമികുലുക്കം, വൻ കൊടുങ്കാറ്റ്; പിന്നെ ഞെട്ടിപ്പിക്കുന്ന മൂന്ന് മരണം... 'ഫീകര പ്രവചനം'!!!കേരളത്തിൽ വൻ ഭൂമികുലുക്കം, വൻ കൊടുങ്കാറ്റ്; പിന്നെ ഞെട്ടിപ്പിക്കുന്ന മൂന്ന് മരണം... 'ഫീകര പ്രവചനം'!!!

ഗെയില്‍ പദ്ധതിയെ ന്യായീകരിച്ചും സമരത്തെ എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷം ശക്തമായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. എങ്കിലും പദ്ധതി പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കയ്ക്ക് ഇപ്പോഴും അവസാനമില്ല.

കുറ്റപത്രം ശക്തം; പക്ഷേ ദിലീപിനെ രക്ഷപ്പെടുത്തും? വീണ്ടും രഹസ്യങ്ങളുടെ ചുരുളുകൾ ... ഇതെല്ലാം സത്യമോ?കുറ്റപത്രം ശക്തം; പക്ഷേ ദിലീപിനെ രക്ഷപ്പെടുത്തും? വീണ്ടും രഹസ്യങ്ങളുടെ ചുരുളുകൾ ... ഇതെല്ലാം സത്യമോ?

ഈ സാഹചര്യത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനോട് ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. അതിന് മകൃത്യമായ മറുപടി നല്‍കാന്‍ പിണറായി വിജയനോ, പദ്ധതിയെ ന്യായീകരിക്കുന്നവര്‍ക്കോ സാധിക്കുമോ? ഇതാണ് ആ 12 ചോദ്യങ്ങള്‍...

വീടുകള്‍ക്ക് ഗ്യാസ് കണക്ഷന്‍?

വീടുകള്‍ക്ക് ഗ്യാസ് കണക്ഷന്‍?

ഗെയിൽ പൈപ്പ്‌ ലൈൻ പദ്ധതി കടന്ന് പോകുന്ന എരഞ്ഞിമാവിലെയും, മുക്കത്തേയും, വേളത്തെയും, കീഴ്പറമ്പിലെയും, കൂറ്റനാട്ടെയും ഒറ്റപ്പെട്ടു നിൽക്കുന്ന വീടുകൾക്ക് ഗ്യാസ് കണക്ഷൻ കൊടുക്കുന്ന പദ്ധതി ഈ പ്രൊജക്ടിൽ ഉണ്ടോ ?

കനോലി കനാല്‍ വഴി ആയാല്‍?

കനോലി കനാല്‍ വഴി ആയാല്‍?

ജനവാസ മേഖല ഒഴിവാക്കി കനോലി കനാൽ വഴി കൊണ്ടു പോകുന്നതിന് സാമ്പത്തിക ചിലവ് വർധിക്കും എന്നതല്ലാത്ത മറ്റുവല്ല കാരണവും ഉണ്ടോ ?

പെട്രോനെറ്റിന് വേണ്ടി ഏറ്റെടുത്ത ഭൂമി

പെട്രോനെറ്റിന് വേണ്ടി ഏറ്റെടുത്ത ഭൂമി

പുതുവൈപ്പിൻ-കോയമ്പത്തൂർ റൂട്ടിലെ പൈപ്പ്, പെട്രോനെറ്റ് കമ്പനിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഏറ്റെടുത്ത 20 മീറ്റർ ഭൂമിയിൽ തന്നെ സ്ഥാപിച്ചാൽ പോരെ..? ഡിപ്പാർട്ട്മെന്റ് മാറുന്നു എന്നതല്ലാത്ത വല്ല കാരണവും ഇതിനുണ്ടോ ?

കേരളത്തില്‍ നിന്ന് ആര്‍ക്കൊക്കെ?

കേരളത്തില്‍ നിന്ന് ആര്‍ക്കൊക്കെ?

കേരളത്തിലെ ഏതെല്ലാം വ്യവസായ ശാലകൾക്കാണ് ഇപ്പോൾ ഈ പദ്ധതിയിൽ നിന്നും കണക്ഷൻ എടുക്കുന്നത്?

പരിസ്ഥിതി പഠനങ്ങള്‍ പ്രസിദ്ധീകരിക്കുമോ?

പരിസ്ഥിതി പഠനങ്ങള്‍ പ്രസിദ്ധീകരിക്കുമോ?

ഈ പദ്ധതി നടപ്പിലാക്കുമ്പോൾ സംഭവിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചു നടന്ന പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കാമോ ? ഈ പദ്ധതിക്ക് വേണ്ടി വാൾവ് നിലയങ്ങളും ജംഗ്‌ഷനും സ്ഥാപിക്കാൻ കൂറ്റനാട്, വേളം പഞ്ചായത്തിലെ തുലാത്തിനട ഉൾപ്പെടെ പല പാടശേരങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ഇത് നെൽവയൽ നീർത്തട നിയമത്തിന്റെ ലംഘനമല്ലേ ? സർക്കാർ ഇതിന് കൂട്ടുനിൽക്കാൻ പാടുണ്ടോ.?

തമിഴ്നാട്ടിലെ കാര്യങ്ങള്‍

തമിഴ്നാട്ടിലെ കാര്യങ്ങള്‍

തമിഴ്‌നാട്ടിൽ 375ഓളം ഹിയറിങ്ങുകൾ നടത്തി വെറും 2,650 ഓളം കർഷകർ അവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ അലൈൻമെന്റ് മാറ്റിയതായി അറിയുന്നു. അത് കേരളത്തിലും പ്രയോഗവൽക്കരിച്ചുകൂടെ?

അംബാനിയും എസ്സാറും?

അംബാനിയും എസ്സാറും?

ഗെയിൽ വിദേശങ്ങളിൽ നിന്നും നേരിട്ട് എൽ.എൻ.ജി വാങ്ങി ഈ പൈപ്പ് ലൈൻ വഴി കൊണ്ടി പോകുമോ? റിലയൻസ്, എസ്സാർ, അംബാനി ഉൾപ്പെടെ ഏതങ്കിലും കോർപറേറ്റുകൾ ഈ പൈപ്പ് വഴി ഗ്യാസ് കൊണ്ടുപോകുമോ...?

ഗെയില്‍ വിറ്റാല്‍ എന്ത് ചെയ്യും?

ഗെയില്‍ വിറ്റാല്‍ എന്ത് ചെയ്യും?

നവരത്ന കമ്പനികൾ വരെ കേന്ദ്ര ഗവർമെന്റ് വിൽക്കുന്ന ഈ കാലത്ത് ഗെയിലിനെ വിൽപ്പന നടത്തിയാൽ ഈ 3,000 ഏക്കറോളം ഭൂമി കുത്തകളുടേത് ആയിമാറില്ലേ ? ഇത് തടയാൻ വല്ല നിയമവും കേരള സർക്കാർ നിർമ്മിക്കുമോ ?

കന്പനിയുടെ പണം വിതരണം

കന്പനിയുടെ പണം വിതരണം

പൈപ്പ് ലൈൻ പ്രവൃത്തി കരാർ ഏറ്റെടുത്ത പുഞ്ച് ലോയ്ഡ് കമ്പനി പലർക്കും കോടി കണക്കിന് രൂപ വിതരണം ചെയ്യുന്നതായി കേൾക്കുന്നു. ഇത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ?

പൈപ്പിന്‍റെ ഗുണനിലവാരം?

പൈപ്പിന്‍റെ ഗുണനിലവാരം?

ഇപ്പോൾ സ്ഥാപിക്കുന്ന പൈപ്പ് ഗുണനിലവാരം കുറഞ്ഞതാണെന്ന് കേൾക്കുന്നു, ഇതിൽ വല്ല വസ്തുതയും ഉണ്ടോ ?

അതിന്‍റെ ന്യായം എന്ത്?

അതിന്‍റെ ന്യായം എന്ത്?

ഇപ്പോൾ ഗെയിൽ അതികൃതർ പറയുന്നു പത്ത് സെന്റുള്ളവരിൽ നിന്ന് രണ്ടുമീറ്റർ മാത്രമേ ഏറ്റെടുക്കൂ എന്ന്. കൂടുതൽ ഭൂമിയുള്ളവരിൽ നിന്ന് ഇരുപത് മീറ്റർ ഏറ്റെടുക്കുന്നതിന്റെ ന്യായം എന്താണ് ?

വേറെ മാര്‍ഗ്ഗങ്ങള്‍

വേറെ മാര്‍ഗ്ഗങ്ങള്‍

രണ്ടു മീറ്റർ മതിയെങ്കിൽ റോഡ് സൈഡ് വഴിയോ റെയിൽവേ വഴിയോ ഉപയോഗപ്പെടുത്തി ജനവാസ മേഖലയിൽ നിന്നും പൈപ്പ് ലൈൻ പദ്ധതി മാറ്റുന്നതല്ലേ കൂടുതൽ നല്ലത്. ഇപ്പോൾ അകെ 71 കിലോമീറ്റർ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ എന്ന് ഗെയിൽ അധികൃതർ പറയുമ്പോൾ ഇതിന് ഒരു തടസ്സവും ഉണ്ടാകില്ലല്ലോ..?

English summary
GAIL Pipeline Project: 12 questions to Chief Minister Pinarayi Vijayan from Welfare Party secretary Razak Paleri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X