ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതി കമ്മീഷന് ചെയ്തു; സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണം: പി ജയരാജന്
തിരുവന്തപുരം: ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതി കമ്മീഷന് ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെയും ഇച്ഛാശക്തിയുടെയും ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതി കമ്മീഷന് ചെയ്തെന്ന വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന് അഭിപ്രായപ്പെട്ടു. കൊച്ചി - മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈനാണ് കമ്മീഷന് ചെയ്തത്. കൊച്ചിയില്‍ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത്ത് മാംഗ്ലൂര്‍ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേഴ്സിന് ഇന്ന് മുതല്‍ പ്രകൃതി വാതകം നല്കി തുടങ്ങും.
ഗെയ്ല് പദ്ധതി വ്യവസായമേഖലയിലെ വന്‍ കുതിച്ചുചാട്ടത്തിന് വഴിവെയ്ക്കും. കുറഞ്ഞ ചെലവില്‍ ഈന്ധനം ലഭ്യമാകുന്നതോടെ ഉല്പാദനം വര്‍ദ്ധിക്കുകയും കയറ്റുമതിക്കുള്ള അവസരം ഒരുങ്ങുകയും ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഡീസലും മറ്റു പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്നും എല്‍ എന്‍ ജിയിലേക്ക് മാറുകയാണ്. ഇന്ധനച്ചെലവ് പകുതിയിലധികമായി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണതോത് വലിയതോതില്‍ കുറയ്ക്കാനും ഇതു സഹായിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്, കുണ്ടറയിലെ കേരള സെറാമിക്സ് എന്നിവ എല്‍ എന്‍ ജിയിലേക്കു മാറിയിട്ടുണ്ട്. ഗെയ്ല് വാതക പൈപ്പ് ലൈന്‍ മറ്റു സ്ഥാപനങ്ങളുടെയും വ്യവസായ ശാലകളുടെയും എല്‍എന്‍ജിയിലേക്കുള്ള മാറ്റം വേഗത്തിലാക്കും. പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും, ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സിറ്റി ഗ്യാസ് പദ്ധതി പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications