കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി കമ്മീഷന്‍ ചെയ്തു; സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെ ഉദാഹരണം: പി ജയരാജന്‍

Google Oneindia Malayalam News

തിരുവന്തപുരം: ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി കമ്മീഷന്‍ ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെയും ഇച്ഛാശക്തിയുടെയും ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി കമ്മീഷന്‍ ചെയ്തെന്ന വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ അഭിപ്രായപ്പെട്ടു. കൊച്ചി - മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈനാണ് കമ്മീഷന്‍ ചെയ്തത്. കൊച്ചിയില്‍ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത്ത് മാംഗ്ലൂര്‍ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേഴ്സിന് ഇന്ന് മുതല്‍ പ്രകൃതി വാതകം നല്‍കി തുടങ്ങും.

ഗെയ്ല്‍ പദ്ധതി വ്യവസായമേഖലയിലെ വന്‍ കുതിച്ചുചാട്ടത്തിന് വഴിവെയ്ക്കും. കുറഞ്ഞ ചെലവില്‍ ഈന്ധനം ലഭ്യമാകുന്നതോടെ ഉല്‍പാദനം വര്‍ദ്ധിക്കുകയും കയറ്റുമതിക്കുള്ള അവസരം ഒരുങ്ങുകയും ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഡീസലും മറ്റു പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്നും എല്‍ എന്‍ ജിയിലേക്ക് മാറുകയാണ്. ഇന്ധനച്ചെലവ് പകുതിയിലധികമായി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണതോത് വലിയതോതില്‍ കുറയ്ക്കാനും ഇതു സഹായിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ep-jayarajan

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്, കുണ്ടറയിലെ കേരള സെറാമിക്സ് എന്നിവ എല്‍ എന്‍ ജിയിലേക്കു മാറിയിട്ടുണ്ട്. ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ മറ്റു സ്ഥാപനങ്ങളുടെയും വ്യവസായ ശാലകളുടെയും എല്‍എന്‍ജിയിലേക്കുള്ള മാറ്റം വേഗത്തിലാക്കും. പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും, ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സിറ്റി ഗ്യാസ് പദ്ധതി പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Recommended Video

cmsvideo
ഗെയില്‍ പദ്ധതി കേരളത്തിന് ദോഷമോ?മന്ത്രി പറയുന്നു | Oneindia Malayalam

English summary
gail Pipeline project commissioned; An example of the will of the government: P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X