കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയില്‍ സമര സമിതി മലപ്പുറത്ത് കുടില്‍ കെട്ടി സമരങ്ങളിലേക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഗെയില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ പ്രാദേശിക തലങ്ങളില്‍ കുടില്‍ കെട്ടി സമരങ്ങള്‍ നടത്താനൊരുങ്ങി മലപ്പുറം ജില്ല സമര സമിതി. അതോടൊപ്പം ജില്ലയിലെ ജനവാസ മേഖലയില്‍ പ്രവൃത്തി എത്തുമ്പോള്‍ പ്രതിരോധിച്ചു നിര്‍ത്തുമെന്നും സമര സമിതി പ്രഖ്യാപിച്ചു. ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ ജനവാസ മേഖല ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ല സമര സമിതിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റ് പടിക്കല്‍ പ്രതിഷേധ സംഗമവും രണ്ടാം ഘട്ട സമരപ്രഖ്യാപനവും നടത്തി.

പദ്മാവതി റിലീസ് തീയ്യതി മാറ്റി; ആരുടെയും സമ്മർദ്ദത്തെ തുടർന്നല്ലെന്ന് നിർമ്മാതാക്കൾ!പദ്മാവതി റിലീസ് തീയ്യതി മാറ്റി; ആരുടെയും സമ്മർദ്ദത്തെ തുടർന്നല്ലെന്ന് നിർമ്മാതാക്കൾ!

ജില്ലാ ചെയര്‍മാന്‍ പി. എ സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം എം ഐ ഷാനവാസ് എം പി. ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ഇരകളും ബഹുജനങ്ങളും അണിനിരന്ന സമരം സര്‍ക്കാറിനുള്ള കനത്ത താക്കീതായി മാറി. പ്രാദേശിക തലങ്ങളില്‍ കുടില്‍ കെട്ടി സമരങ്ങളും, മലപ്പുറം ജില്ലയിലെ ജനവാസ മേഖലയില്‍ പ്രവൃത്തി എത്തുമ്പോള്‍ പ്രതിരോധിച്ചു നിര്‍ത്തുമെന്നും സമര സമിതി പ്രഖ്യാപിച്ചു. വിവിധ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, ഹരിപ്രിയ, റസാഖ് പാലേരി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, സബാഹ് പുല്‍പ്പറ്റ, സക്കീര്‍ പരപ്പനങ്ങാടി, അലവിക്കുട്ടി കാവനൂര്‍, അന്‍വര്‍ മാസ്റ്റര്‍ കോഴിക്കോട്, സി ടി നൗഷാദ്, സെയ്തുട്ടി കരേക്കട്, ഇക്ബാല്‍ പൂക്കോട്ടൂര്‍ പ്രസംഗിച്ചു. പി. കെ. ബാവ സ്വാഗതവും എം കെ മുഹ്്‌സിന്‍ നന്ദിയും പറഞ്ഞു. കെ. മന്‍സൂര്‍, പി കെ അബ്ദുല്‍ ഹക്കീം, ആരിഫ് മക്കരപറമ്പ്, മന്‍സൂര്‍ പൂക്കോട്ടൂര്‍, മരക്കാര്‍ മാസ്റ്റര്‍, പി പി കുഞ്ഞാന്‍, കെ. കെ മുസ്തഫ എന്ന നാണി, തോപ്പില്‍ മുഹമ്മദ് കുട്ടി, കുഞ്ഞിപ്പ കാടാമ്പുഴ, ടി സല്‍മാന്‍, പിപി മൊയ്തീന്‍കുട്ടി, ശിഹാബ് വരിക്കോടന്‍, മുഹമ്മദ് പുല്‍പ്പറ്റ, ഹുസൈന്‍ വല്ലാഞ്ചിറ നേതൃത്വം നല്‍കി.

gaile

മലപ്പുറത്ത് കഴിഞ്ഞ ദിവസം ഗെയില്‍വിരുദ്ധ സമര സമിതി നടത്തിയ റോഡ് ഉപരോധം.

അതേ സമയം ഗെയിലിന്റെ പേരു പറഞ്ഞ് പാവപ്പെട്ട ജനങ്ങളെ തെരുവിലിറക്കി സമരം നടത്തിയവര്‍ പൊതുജനത്തെ വിഡ്ഢികളാക്കി മാറ്റുകയാണ് ചെയ്തതെന്ന് വള്ളുവമ്പ്രം ജനകീയ കൂട്ടായ്മ വിലയിരുത്തി. സമരത്തിനിറങ്ങിയവരെ പോലീസ് കേസില്‍ ഉള്‍പ്പെടുത്തിയും പൊലീസിന്റെ വാങ്ങിപ്പിച്ച് ഒറ്റ ദിവസം കൊണ്ട് ഗെയ്ല്‍ അനുകൂലികളായി മാറിയതോടെ സമരം ചെയ്ത് പോലീസ് കേസില്‍ അകപ്പെട്ടവര്‍ ഇപ്പോള്‍ നട്ടം തിരിയുകയാണ് ചെയ്യുന്നത്.

മരസമിതി ഒറ്റ ദിവസം കൊണ്ട് ഗെയിലിന് അനുകൂലമായത് എന്തുകൊണ്ടാണെന്ന് സമരക്കാര്‍ പൊതുജനത്തോട് വിശദീകരിക്കാന്‍ തയ്യാറാകണം. കൃത്യമായി മറുപടി പറയാന്‍ സമരക്കാര്‍ക്ക് കഴിയുന്നില്ലെങ്കില്‍ സമരം ചെയ്തത് തെറ്റായിരുന്നുവെന്ന് പൊതുജനത്തോട് പറയാനുള്ള ആര്‍ജ്ജവമെങ്കിലും സമര സമിതിക്കാര്‍ കാണിക്കണമെന്നും , സമരം ചെയ്ത് കേസില്‍ അകപ്പെട്ടവരെ കേസില്‍ നിന്നും ഒഴിവാക്കി കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഗെയിനെതിരെ സമരം ചെയ്യുകയും ഇടതുപക്ഷം ഭരണത്തിലിരിക്കുമ്പോള്‍ യു ഡി എഫ് ഗെയ്‌ലിനെതിരെ സമരം ചെയ്യുകയും ചെയ്തത് പൊതുജനത്തെ തികച്ചും വിഡ്ഢികളാക്കാനായിരുന്നുവെന്ന് തിരിച്ചറിയാന്‍ പൊതുജനത്തിന് കഴിയണമെന്നും യോഗം ആവശ്യപ്പെട്ടു.

ഗെയില്‍ പൈപ്പ് ലൈന്‍ കേരളത്തിലൂടെ കൊണ്ടുപോകുന്നതുകൊണ്ട് കേരളത്തില്‍ എന്തുവികസനമാണ് നടക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും വേണം.ഗെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ അതിനെതിരെ ജനകീയ ഒപ്പുശേഖരണം നടത്തി കോടതിയെ സമീപിക്കാന്‍ ജനകീയ കൂട്ടായ്മ തയ്യാറാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുക്കന്‍ അബ്ദുല്‍ റസാഖ് , ഇസ്മായില്‍ കെ പി, എം അലവി പ്രസംഗിച്ചു

English summary
Gail Protest; Huts made for the strike in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X