'പീഡിപ്പിച്ചുവെന്നതിന് ഗെയ്ല് തെളിവ് ഹാജരാക്കണം'
കൊല്ലം: താന്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന ഗെയ്ല് ട്രെഡ്വലിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെങ്കില്‍ തെളിവ് ഹാജരാക്കണം എന്ന് കേരള പോലീസ്. ഇക്കാര്യം ഉന്നയിച്ച് ഗെയ്ല് ട്രെഡ്വലിന് ഇമെയില്‍ സന്ദേശം അയച്ചു.
മഠത്തില്‍ വച്ച് ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ തെളിവുകളുമായി നേരിട്ട് ഹാജരാകണം എന്നാണ് ആവശ്യം. അല്ലാത്തപക്ഷം കേസ് പിന്‍വലിച്ചതായി മറുപടി നല്‍കണം എന്നും പോലീസ് ആവശ്യപ്പട്ടിട്ടുണ്ട്.

നേരത്തെ സുപ്രീം കോടതി അഭിഭാഷകനായ ദീപക് പ്രകാശ് ഗെയ്ല് ട്രെഡ്വലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങും എന്നറിയിച്ച പോലീസ് പിന്നീട് നിലപാട് മാറ്റി.
പരാതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിലെന്നും പ്രാഥമിക അന്വേഷണം നടത്തിയാല്‍ മതി എന്നും ആയിരുന്നു പോലീസിന് കി്ട്ടിയ നിയമോപദേശം. ഈ സമയം തന്നെ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണം എന്ന് പരാതിക്കാരനോടും പോലീസ് ആവശ്യപ്പെട്ടിരുന്നു.
ഗെയ്ല് തന്റെ പുസ്തകത്തിലൂടെ ഇത്രയും വലി വെളിപ്പെടുത്തല്‍ നടത്തിയിട്ടും പോലീസ് സ്വമേധയാ കേസെടുക്കാത്തത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നാണ് അഭിഭാഷകന് ആരോപിക്കുന്നത്. വിഷയം ഉന്നയിച്ച് സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ദീപക് പ്രകാശ്.
ഇതിനിടെയാണ് തെളിവുകള്‍ നേരിട്ട് ഹാജരാക്കണം എന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി പോലീസ് ഗെയ്ല് ട്രെഡ്വലിന് ഇമെയില്‍ അയച്ചിരിക്കുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications