കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയില്‍ സമരം - പൊലീസ് അതിക്രമം: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് എസ് ടിഡിയു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് സമരം നടത്തിയവര്‍ക്ക് നേരെ പോലിസ് നടത്തിയ അത്രികമങ്ങളെക്കുറിച്ച്‌ ജുഡീഷ്വല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) സംസ്ഥാന പ്രസിഡന്റ് എ വാസു ആവശ്യപ്പെട്ടു.

ഗെയിൽ പൈപ്പ് ലൈൻ - വീട് നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പുനരധിവാസ പാക്കേജ്: മന്ത്രി എ.സി. മൊയ്തീൻ
കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രദേശവാസികള്‍ മുക്കത്തിനടുത്ത എരഞ്ഞിമാവില്‍ നടത്തിവന്ന സമരത്തിനുനേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലിസ് അതിക്രമം അഴിച്ചുവിട്ടത്. സാധാരണക്കാരെ അതിനിഷ്ഠുരമായി മര്‍ദ്ദിച്ച പോലിസ് ക്രൂരത അരകിലോ മീറ്ററിനും അപ്പുറത്തേക്കുവരെ നീണ്ടു. മര്‍ദ്ദനത്തിന് ഇരയായവരിലും ജയിലില്‍ അടക്കപ്പെട്ടവരിലും ഭൂരിഭാഗവും സമരവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. പലരെയും വീടുകളില്‍ കയറിയാണ് പോലിസ് പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചത്. പ്രദേശവാസികളുടെ വീടുകളില്‍ ഇരച്ചുകയറിയ പോലിസ് വാതിലുകളും ജനല്‍പ്പാളികളും അടിച്ചുതകര്‍ക്കുകയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്‍മാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ലാത്തിയടിയേറ്റ് ശരീരം മുഴുവന്‍ കരിവാളിച്ച പലരെയും പ്രദേശം സന്ദര്‍ശിച്ച തങ്ങള്‍ക്ക് കാണാന്‍ സാധിച്ചു. കൊല്ലണമെന്ന ഉദ്ദേശത്തിലാണ് പോലിസ് നേരിട്ടത്. ഇത്രയും ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിടാന്‍ പോലിസിനെ പ്രേരിപ്പിച്ചത് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശമാണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

stdu

ശരിയും തെറ്റും മനസ്സിലാക്കാനുള്ള വിവേകമാണ് മുഖ്യമന്ത്രി പിണറായി വിജയനുണ്ടാവേണ്ടത്. സൗമ്യതയോടെ കാര്യങ്ങള്‍ പറയേണ്ട മുഖ്യമന്ത്രി തികച്ചും ധാര്‍ഷ്യത്തോടെയാണ് പെരുമാറുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപോലും ചെയ്യാത്ത തരത്തിലുള്ള വീരവാദമാണ് ഗെയിലിനുവേണ്ടി മുഖ്യമന്ത്രി നടത്തുന്നത്. ഇരകളുടെ ഭാഗം കൂടി കേള്‍ക്കുന്നതിന് പകരം പേടിപ്പിക്കാന്‍ നോക്കേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബംഗാളില്‍ സിംഗൂരും നന്ദിഗ്രാമുമെല്ലാം എങ്ങനെ ഉണ്ടായി എന്നത് ഇപ്പോള്‍ മനസ്സിലാവുന്നുണ്ട്. നാടൊട്ടുക്കും നിരന്തരം സമരം നടത്തിക്കൊണ്ടിരിക്കുന്ന സിപിഎം തന്നെയാണ് ജനകീയ സമരങ്ങളോട് ഇത്തരം നിലപാട് എടുക്കുന്നതെന്നത് ഖേദകരമാണ്. സമരക്കാരുടെ ദൈന്യതയാണ് അവരെ ഇത്തരമൊരു ഘട്ടത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.


എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, സമരസമിതി കണ്‍വീനര്‍ ടി പി മുഹമ്മദ് മുക്കം എന്നിവരും പങ്കെടുത്തു.

English summary
Gail Strike- Police violence: STDU wants judicial investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X