കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിൽ; കേന്ദ്ര മന്ത്രിയുടെ വാക്കുകൾ തന്നെ സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിക്കുള്ള അംഗീകാരം- സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം; ഗെയിൽ പദ്ധതിയെ കുറിച്ചുള്ള കേന്ദ്ര പെട്രോളിയം മന്ത്രിയുടെ വാക്കുകൾ തന്നെ സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിക്കുള്ള അംഗീകാരമാണെന്ന് സിപിഎം. രാഷ്ട്രീയവെല്ലുവിളികളും പ്രളയവും കോവിഡുമെല്ലാം അതിജീവിച്ചാണ് കേരളത്തിൽ ഗെയിൽ പൈപ്പ്ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ് എൽഡിഎഫ്‌ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചത്. സിപിഎമ്മിന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പോസ്റ്റിന്‌‍റെ പൂർണരൂപം

 dmjgkih-1609736059

കേരളത്തിന്റെ അഭിമാന പദ്ധതിയായ ഗെയിലിന്റെ കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ്ലൈന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രധാന വ്യക്തികളുടെ സാനിധ്യത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രാഷ്ട്രീയവെല്ലുവിളികളും പ്രളയവും കോവിഡുമെല്ലാം അതിജീവിച്ചാണ് കേരളത്തിൽ ഗെയിൽ പൈപ്പ്ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. സ. പിണറായി വിജയൻ്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി വിജയിക്കില്ലായിരുന്നു എന്ന കേന്ദ്ര പെട്രോളിയം മന്ത്രിയുടെ വാക്കുകൾ തന്നെ സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തിക്കുള്ള അംഗീകാരമാണ്.

5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതിവരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാൻ സാധിക്കും. കൂറ്റനാട്ടുനിന്ന് കാസര്‍കോടുവഴി മംഗളൂരുവിലേക്കും പാലക്കാടുവഴി ബംഗളൂരുവിലേക്കും രണ്ടായി തിരിയും. വീടുകളില്‍ പൈപ്പുവഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും കൂടുതല്‍ ഇടങ്ങളിലെത്തും.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ് എൽഡിഎഫ്‌ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചത്.

നഷ്‌ടപരിഹാരത്തുക ഇരട്ടിയാക്കിയും സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയും ഇച്ഛാശക്തിയോടെ മുന്നോട്ടു പോയ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. വീട്ടാവശ്യത്തിന് പരസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതകവും ഗതാഗതമേഖലയ്ക്ക് സിഎന്‍ജിയും പൈപ്പ്‌ലൈനിലൂടെ ല്യമാക്കും.

പൈപ്പ്‌ലൈന്‍ കടന്നു പോകുന്ന ജില്ലകളില്‍ വ്യാവസായിക വാണിജ്യ ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം നല്‍കും. 5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാം എന്നാണ് കണക്കാക്കിയിട്ടുള്ളത്.

Recommended Video

cmsvideo
ഗെയില്‍ പദ്ധതി കേരളത്തിന് ദോഷമോ?മന്ത്രി പറയുന്നു | Oneindia Malayalam

English summary
Gail; The words of the Union Ministry is the recognition of the will of the state government - CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X