കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരക്കാരെ പ്രകോപിപ്പിച്ച് ഗെയില്‍; വിരട്ടേണ്ട, പരാതി നല്‍കി, പദ്ധതി നിര്‍ത്തിവയ്ക്കില്ല

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: സമരങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ മുക്കത്തെ സമരസമിതിയെ കൂടുതല്‍ പ്രകോപിപ്പിച്ച് ഗെയില്‍ അധികൃതര്‍. സമരക്കാര്‍ക്കെതിരേ മുക്കം പോലീസില്‍ അവര്‍ പരാതി നല്‍കി. സാമ്പത്തിക നഷ്ടമുണ്ടായെന്നും ജോലി തടസപ്പെടുത്തിയെന്നും ആരോപിച്ചാണ് പരാതി.

നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗെയില്‍ ഡിജിഎം അറിയിച്ചു. പദ്ധതിയുടെ അലൈന്‍മെന്റില്‍ മാറ്റമുണ്ടാകില്ല. നിര്‍ത്തിവയ്ക്കാന്‍ ഇതുവരെ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും ഡിജിഎം പറഞ്ഞു.

Xstrike

അതേസമയം, കെഎന്‍എ ഖാദര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘര്‍ഷ മേഖലയില്‍ ലീഗ് നേതാക്കള്‍ സന്ദര്‍ശനം നടത്തി. സിപിഎമ്മിന്റെ രാഷ്ട്രീയ കാപട്യമാണ് ഇവിടെ അരങ്ങേറിയതെന്ന് അദ്ദേഹം പ്രതികരിച്ചു.

സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തില്‍ എരഞ്ഞിമാവില്‍ സമരസമിതി യോഗം ചേരുകയാണ്. എംഐ ഷാനവാസ് എംപിയുടെ അധ്യക്ഷതയിലാണ് യോഗം. തിങ്കളാഴ്ച കളക്ട്രേറ്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യം യോഗം തീരുമാനിക്കും.

അവതാരകയുടെ പാന്റീസിനകത്ത് എട്ടുകാലി; വേദിയില്‍ വച്ചുതന്നെ വസ്ത്രം അഴിച്ചു, അന്തംവിട്ട് പ്രേക്ഷകര്‍അവതാരകയുടെ പാന്റീസിനകത്ത് എട്ടുകാലി; വേദിയില്‍ വച്ചുതന്നെ വസ്ത്രം അഴിച്ചു, അന്തംവിട്ട് പ്രേക്ഷകര്‍

അതേസമയം, സര്‍ക്കാര്‍ വിളിച്ച തിങ്കളാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സമരസമിതി അന്തിമ ധാരണയിലെത്തിയിട്ടില്ല. നിര്‍മാണം നിര്‍ത്തിവയ്ക്കാതെ ചര്‍ച്ച നടത്തുന്നതില്‍ അര്‍ഥമില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്നും ഇപ്പോള്‍ തന്നെ നിര്‍മാണം ഏറെ വൈകിയിട്ടുണ്ടെന്നുമാണ് ഗെയില്‍ അധികൃതരുടെ നിലപാട്.

English summary
GAIL to continue with pipeline works, lodged complaint against protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X