കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണങ്ങളില്‍ഉറച്ച് ഗെയ്ല്‍;വക്കീല്‍ നിയമനടപടിക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അമൃാതനന്ദമയിക്കെതിരേയും ആശ്രമത്തിനെതിരേയും താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഗെയ്ല്‍ ട്രെഡ്വല്‍. വിശുദ്ധ നരകം എന്ന പുസ്‌കതത്തിലാണ് ഗെയ്ല്‍ അമ്മക്കെതിരെയേും ആശ്രമത്തിനെതിരേയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഗെയ്‌ലിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി അഭിഭാഷകനായ ദീപക് പ്രകാശ് കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടെന്നാണ് പോലീസിന്റെ തീരുമാനം.

Amma Book

താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെന്നും കാണിച്ച് അഭിഭാഷകന്‍ ഗെയ്ല്‍ ട്രെഡ്വലിന് ഇമെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് തന്റെ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്ന കാര്യം ഗെയ്ല്‍ വ്യക്തമാക്കിയത്. ഇന്ത്യാവിഷനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ പുസ്തകം ആരേയും ഉപദ്രവിക്കാന്‍ വേണ്ടിയുള്ളതല്ലെന്ന് ഗെയ്ല്‍ കത്തില്‍ പറയുന്നുണ്ടത്രെ. ആരോപണങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തിലൂടെ ഗെയ്ല്‍ അറിയിച്ചതായി ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാത്തത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അഭിഭാഷകനായ ദീപക് പ്രകാശ്. പോലീസ് കേസെടുക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് അഭിഭാഷകന്‍.

English summary
Gail Tredwell hold on the allegations against Amruthanandamayi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X