കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയ്‌ലിന്റെ പുസ്തകം: പിന്നില്‍ അമ്മയുടെ ശത്രുവോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അമൃതാനന്ദമയിക്കും മഠത്തിനും എതിരെ ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ പുസ്തകത്തിന് പിന്നില്‍ അമ്മയുടെ ശത്രുവെന്ന് ആരോപണം. അമൃതാനന്ദമയിക്കെതിരെ വ്യാപക പ്രചരണം നടത്തുന്ന ബ്രോന്‍ടെ ബാക്‌സ്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജെസ്സി ഹോഫ്മാന്‍ ആണ് പുസ്തകത്തിന് പിന്നില്‍ എന്നാണ് ആരോപിക്കപ്പെടുന്നത്.

ഗെയ്ല്‍ മഠം വിട്ട് പുറത്ത് പോയി 14 വര്‍ഷത്തിന് ശേഷം ജെസ്സി ഹോഫ്മാനെ കണ്ടതോടെയാണ് 'ഹോളി ഹെല്‍' എന്ന പുസ്തകം തയ്യാറാക്കിയതെന്ന് പറയുന്നു. കോപ്പി എഡിറ്ററും കൂലി എഴുത്തുകാരിയും ആയ ജെസ്സി ഫോഫ്മാന്‍ ആണ് ഗെയ്‌ലിന്റെ പുസ്തകം എഡിറ്റ് ചെയ്തത് എന്ന് വ്യക്തമാകുന്ന തെളിവുകളും അമ്മ ഭക്തര്‍ പുറത്ത് വിട്ടിട്ടുണ്ട്.

GAIL TREDWELL

ഹിന്ദു മതത്തിനെതിരെ പ്രചാരണം നടത്തുന്ന ആളാണ് ജെസ്സി ഹോഫ്മാന്‍ എന്ന് പറയപ്പെടുന്നു. ഹിന്ദു ദേവന്‍മാരെയൊക്കെ അന്യഗ്രഹ ജീവികളായിട്ടാണ് ജെസ്സി കണക്കാക്കുന്നതെന്ന് അവരുടെ ബ്ലോഗുകളേയും ഇമെയില്‍ ഗ്രൂപ്പുകളിലെ ആശയവിനിമയങ്ങളേയും മുന്‍ നിര്‍ത്തി അമ്മ ഭക്തര്‍ വാര്‍ത്ത പുറത്ത് വിട്ട ബ്ലോഗിലൂടെ സമര്‍ത്ഥിക്കുന്നുണ്ട്.

അമൃതാനന്ദമയിക്കെതിരെ ഇവര്‍ തുടര്‍ച്ചയായി പ്രചാരണങ്ങള്‍ നടത്തിയിരുന്നു. അമൃതാനന്ദമയി ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ, ചില പൈശാചിക ശക്തികള്‍ ഉപയോഗിച്ച് ലോകത്തിലെ ജനങ്ങളെ ആകര്‍ഷിക്കുകയാണ്. ലോക ജനതയെ മുഴുവന്‍ ഏതോ അജ്ഞാത ഗ്രഹത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് അമൃതാനന്ദമയി നടത്തുന്നതെന്നും ജെസ്സി ഹോഫ്മാന്‍ തന്റെ ബ്ലോഗില്‍ കുറിച്ചിട്ടിട്ടുണ്ട്.

തന്റെ വെബ്‌സൈറ്റിലും ബ്ലോഗിലും ഒക്കെ ജെസ്സി ഹോഫ്മാന്‍ എഴുതിയ പല വാചകങ്ങളും അമ്മ ഭക്തര്‍ തയ്യാറാക്കിയ ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്. അമൃതാനന്ദമയി ഭക്തരെ കെട്ടിപ്പിടിക്കുമ്പോള്‍ അന്യഗ്ര ജീവികളുടെ ഊര്‍ജ്ജം ആളുകളിലേക്ക് സന്നിവേശിപ്പിക്കുകയാണത്രെ. അങ്ങനെ മനുഷ്യരിലെ ഊര്‍ജ്ജം ആ അന്യഗ്രഹ ജീവികള്‍ ഭക്ഷിക്കും എന്നൊക്കെ പറഞ്ഞു വക്കുന്നുണ്ട് ഹോഫ്മാന്‍.

താന്‍ തന്നെയാണ് ട്രെഡ്വലിന്റെ പുസ്തകം എഡിറ്റ് ചെയ്തത് എന്ന് ഹോഫ്മാന്‍ വ്യക്തമാക്കുന്ന ഫേസ്ബുക്ക് സ്റ്റാറ്റസുകളും ഇമെയില്‍ മെസേജുകളും ബ്ലോഗ് പുറത്ത് വിടുന്നുണ്ട്.

English summary
Gail Tredwell's book edited by Ghost Writer, who propagate against Amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X