കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗജ ചുഴലിക്കാറ്റ്; എറണാകുളം ജില്ലയുടെ മുകളിൽ ന്യൂനമർദ്ദം രൂപപെട്ടു,60 കിലോമീറ്റർ വേഗതയിൽ കാറ്റു വീശും

Google Oneindia Malayalam News

Recommended Video

cmsvideo
ഗജ : എറണാകുളം ജില്ലയുടെ മുകളിൽ ന്യൂനമർദ്ദം രൂപപെട്ടു | Oneindia Malayalam

കൊച്ചി: തമിഴ്നാട്ടിൽ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് എറണാകുളം ജില്ലയ്ക്ക് മുകളിൽ ന്യൂന മർദ്ദമായി രൂപപ്പെട്ടു. 60 കിലോമീറ്റർ വേഗതയിൽ കാറ്റു വീശുമെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കനത്ത മഴയിൽ കോട്ടയം ജില്ലയിൽ പലയിടത്തും മരം വീണു ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

<strong>ഗജ വരുന്നത് ഇടുക്കി പാലക്കാട് ജില്ലകളിലൂടെ.... മണിക്കൂറില്‍ 45 കിലോമീറ്ററില്‍ കാറ്റ് വീശാം!!</strong>ഗജ വരുന്നത് ഇടുക്കി പാലക്കാട് ജില്ലകളിലൂടെ.... മണിക്കൂറില്‍ 45 കിലോമീറ്ററില്‍ കാറ്റ് വീശാം!!

സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അതേസമയം ഗജ ചുഴലിക്കാറ്റ് തമിഴ്നാടിൽ വൻ നാശം വിതച്ചിരിക്കുകയാണ്. മരിച്ചവരുടെ എണ്ണം 13 ആയി. തീരദേശ ജില്ല കൂടിയായ നാഗപട്ടണത്ത് കനത്തമഴയേത്തുടര്‍ന്ന് വെള്ളം കയറി വന്‍തോതില്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.

Gaja cyclone

മരിച്ചവരിൽ 10 പേരും പുരുഷന്മാരാണ്. നാഗപട്ടണം, പുതുകോട്ടൈ, രാമനാതപുരം, തിരുവരൂർ തുടങ്ങി ആറ് ജില്ലകളിലായി 471 അഭയാർത്ഥി ക്യാമ്പുകൾ തുറന്നു. 81,948 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ചർച്ച ചെയ്തെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. കേന്ദ്രത്തിൽനിന്നുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തെന്നും അദ്ദേഹംപറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി.

English summary
Gaja cyclone; 3 dead, over 81,000 affected in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X