• search

'ഗജ'ചുഴലിക്കാറ്റ് വൈകീട്ടോടെ കേരളത്തില്‍! ഇടുക്കി അടക്കം നാല് ജില്ലകള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

 • By Aami Madhu
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   ഗജ, പാലിക്കേണ്ട ജാഗ്രത നിർദേശങ്ങൾ | #GajaCyclone | Oneindia Malayalam

   തമിഴ്നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റ് വൈകീട്ടോടെ കേരളം തൊടുമെന്ന് മുന്നറിയിപ്പ്. മുന്‍പ് രാജ്യത്ത് വന്‍ നാശം വിതച്ച വാര്‍ധ ചുഴലിക്കാറ്റിന് സമാനമാണ് ഗജയെന്ന് തമിഴ്നാട് വെതര്‍മാന്‍ വ്യക്തമാക്കി. മണിക്കൂറില്‍ 110 മുതല്‍ 120 വരെ കിമി വേഗത്തിലാണ് ഗജ വീശിയടിക്കുന്നത്. ഇതുവരെ ആറ് പേര്‍ തമിഴ്നാട്ടില്‍ മരിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് 76,290 പേരെ ഇതിനോടകം മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

   വൈകീട്ടോടെ ചുഴലിക്കാറ്റ് കേരളത്തില്‍ എത്തുമെന്ന് തമിഴ്നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരള ഡിസാസാറ്റര്‍ മാനേജ്മെന്‍റും മുന്നറിയിപ്പും നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. വിവരങ്ങള്‍ ഇങ്ങനെ

    കേരളത്തില്‍

   കേരളത്തില്‍

   വൈകീട്ടോടെയാണ് ഗജ കേരളത്തില്‍ എത്തുക. ഇടുക്കിയില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. മൂന്നാറിലും അതീവ സുരക്ഷാ ജാഗ്രത പാലിക്കണം. ഏറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്.നിലവില്‍ തമിഴ്നാട് നാഗപട്ടണത്ത് 100 കിമി വേഗതയിലും മീനമ്പാക്കത്ത് 122 കിമി വേഗതയിലും ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നുണ്ട്. ശിവഗംഗ, പുതുക്കോട്ട ,മധുര, ഡിണ്ടിഗല്‍, തേനി എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. കൊടൈക്കനാലിലും ശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ ഇവിടങ്ങളില്‍ എത്തിയ ടൂറിസ്റ്റുകള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കുള്ള മുന്നറിയുപ്പുകള്‍ കേരള ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.വിവരങ്ങള്‍ ഇങ്ങനെ

    ശക്തമായ കാറ്റ്

   ശക്തമായ കാറ്റ്

   തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിനെ തുടർന്ന് പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്
   - നിലവിലെ അനുമാനം അനുസരിച്ച്, തമിഴ് നാട്ടില്‍ പ്രവേശിച്ച ഗജ ചുഴലിക്കാറ്റ് ഒരു തീവ്ര ന്യുനമര്‍ദമായി ശക്തി കുറഞ്ഞ് മധ്യകേരളത്തിലൂടെ, കിഴക്ക് നിന്നും പടിഞ്ഞാറ് ദിശയില്‍, തമിഴ് നാട്ടില്‍ നിന്നും അറബി കടലിലേക്ക് സഞ്ചരിക്കും
   - ഗജ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ഇന്ന് (16-11-2018) കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ അതി ശക്തമായ് കാറ്റ് (മണിക്കൂറില്‍ 30-40 കിമി മുതല്‍ ചില സമയങ്ങളില്‍ 50 കിമി വരെ വേഗത്തില്‍) വീശുവാന്‍ സാധ്യത ഉണ്ട്.

    കനത്ത മഴ

   കനത്ത മഴ

   ഈ സാഹചര്യത്തില്‍ പൊതുജനങ്ങൾ വാഹനങ്ങൾ മരങ്ങളുടെ കീഴിൽ പാർക്ക് ചെയ്യാതെയിരിക്കുവാനും, ബലഹീനമായ വൈദ്യുത-ടെലിഫോണ്‍ പോസ്റ്റുകളുടെ ചുവട്ടിൽ നിന്ന് മാറി നിൽക്കുവാനും ശ്രദ്ധിക്കുക.
   - ഗജ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കുവന്‍ സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തവും, അതി ശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയും ഇന്ന് ലഭിച്ചേക്കും.

    ഓറഞ്ച് അലര്‍ട്ട്

   ഓറഞ്ച് അലര്‍ട്ട്

   കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴ സംബന്ധിയായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (16-11-2018) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ഇന്ന് മഞ്ഞ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
   - ശക്തമായ കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ നവംബർ 16 വൈകുന്നേരം മുതൽ നവംബർ 20 വരെ അറബിക്കടലിലും, കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും, കന്യാകുമാരി ഭാഗത്തും ഗൾഫ് ഓഫ് മാന്നാറിലും ഒരുകാരണവശാലും മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

    കടലില്‍ പോകരുത്

   കടലില്‍ പോകരുത്

   - ഇതിനോടകം ഈ മേഖലയിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയവരിലേക്ക് ഈ വിവരം അറിയിക്കുകയും അവരെ നവംബർ 16 ന് വൈകീട്ടോട് കൂടി അടുത്തുള്ള സുരക്ഷിതമായ തീരത്തെത്താൻ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്.
   Date of issue: 16-11-2018, Time of Issue: 5.30 am,IMD-INCOIS-KSDMA.പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ, മേല് മുന്നറിയിപ്പ് പൊതുജനങ്ങള്ക്കായി പ്രസിദ്ധീകരിക്കുക. കൂടാതെ, തുടർ അറിയിപ്പുകൾ ശ്രദ്ധിക്കുകയും, പ്രസിദ്ധീകരിക്കുകയും ചെയ്യുക

    വാഹനങ്ങള്‍ നിര്‍ത്തരുത്

   വാഹനങ്ങള്‍ നിര്‍ത്തരുത്

   പൊതുജനങ്ങൾക്കുള്ള അറിയിപ്പ്
   1. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (7 pm to 7 am) മലയോര മേഘലയിലേക്കുള്ള യാത്ര ഒഴിവാക്കുക
   2 . മലയോര മേഘലയിലെ റോഡുകള്ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്പൊട്ടലും ഉണ്ടാകുവാന് സാധ്യതയുണ്ട് എന്നതിനാല് ഇത്തരം ചാലുകളുടെ അരികില് വാഹനങ്ങള് നിർത്തരുത് .

    നദി മുറിച്ച് കടക്കരുത്

   നദി മുറിച്ച് കടക്കരുത്

   3 . മലയോര മേഘലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
   4 . കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യ മന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക
   സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
   5 . ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
   6 . പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കല് ഒഴിവാക്കുക.

    എമര്‍ജെന്‍സി കിറ്റ് ഉണ്ടാക്കുക

   എമര്‍ജെന്‍സി കിറ്റ് ഉണ്ടാക്കുക

   7 . പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില് കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
   8 . നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുന്നത് ഉചിതമായിരിക്കും .

    വേണ്ട സാധനങ്ങള്‍

   വേണ്ട സാധനങ്ങള്‍

   ഈ കിറ്റില് ഉണ്ടാകേണ്ട വസ്തുക്ക ൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):
   - ടോര്ച്ച്- റേഡിയോ- 1 L വെള്ളം- ORS ഒരു പാക്കറ്റ്- അത്യാവശ്യം വേണ്ടുന്ന മരുന്ന്- മുറിവിന് പുരട്ടാവുന്ന മരുന്ന്- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്- 100 ഗ്രാം കപ്പലണ്ടി
   - 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം- ബിസ്ക്കറ്റോ റസ്ക്കോ പോലുള്ള Dry Snacks- ചെറിയ ഒരു കത്തി- 10 ക്ലോറിന് ടാബ്ലെറ്റ്
   - ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോര്ച്ചില് ഇടാവുന്ന ബാറ്ററി
   - ബാറ്ററിയും, കാള് പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോണ്- തീപ്പെട്ടിയോ ലൈറ്ററോ- അത്യാവശ്യം കുറച്ച് പണം

    മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക

   മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക

   9 . പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്ന്ന സ്ഥലത്തു സൂക്ഷിക്കുക.
   10 . ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്ദേശം നല്കുക.
   11 . ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക

    റേഡിയോ നിലയങ്ങള്‍

   റേഡിയോ നിലയങ്ങള്‍

   1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
   2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
   3. Thrissur തൃശൂര് MW (AM Channel): 630 kHz
   4. Calicut കോഴിക്കോട് MW (AM Channel): 684 kHz
   12 . ജില്ലാ എമര്ജന്സി ഓപ്പറേഷന്സ് സെന്റര് നമ്പരുകള് 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക
   13 . പഞ്ചായത്ത് അധികാരികളുടെ ഫോണ് നമ്പര് കയ്യില് സൂക്ഷിക്കുക.

    അറിയിക്കുക

   അറിയിക്കുക

   14 . വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.15. വൈദ്യുതോപകരണങ്ങള് വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തില് വെക്കുക.
   16 . വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.

   ഫേസ്ബുക്ക് പോസ്റ്റ്

   ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

   English summary
   gaja cyclone to hit kerala in evening

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more