മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു; നൂറോളം പേർക്ക്
മലപ്പുറം; മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വണ്ടൂരിനു സമീപം പൂങ്ങോട് മൈതാനത്താണ് അപകടം നടന്നത്. സെവൻസ് മത്സരത്തിനിടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

യുണൈറ്റഡ് എഫ്സി നെല്ലിക്കുത്തും റോയൽ ട്രാവൽസ് എഫ്സി കോഴിക്കോടും തമ്മിലുള്ള ഫൈനൽഫുട്‌ബോള്‍ മത്സരം നടക്കുന്നതിന് തൊട്ടുമുമ്പാണ് അപകടം നടന്നത്. താത്കാലിക ഗാലറി തകർന്ന് വീഴുകയായിരുന്നു. ഏകദേശം 2000ത്തോളം പേരായിരുന്നു മത്സരം കാണാൻ ഉണ്ടായിരുന്നത്. അപകടത്തിന് ശേഷമുള്ള തിക്കിലും തിരക്കിലും പെട്ടാണ് നിരവധി പേർക്ക് പരിക്കേറ്റത്.
കഴിഞ്ഞ ദിവസങഅങളിൽ പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. ഇത് മൂലമാണ് ഗാലറി തകർന്ന് വീണതെന്നാണ് നിഗമനം.
#WATCH Temporary gallery collapsed during a football match in Poongod at Malappuram yesterday; Police say around 200 people suffered injuries including five with serious injuries#Kerala pic.twitter.com/MPlTMPFqxV
— ANI (@ANI) March 20, 2022












Click it and Unblock the Notifications