കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഗെയിം ഡെവലപ്പര്‍മാര്‍ക്ക് സാധ്യതകളേറെ; പുതിയ തുടക്കത്തിന് ടൂണ്‍സ് ആനിമേഷന്‍...

കേരളത്തില്‍ ഗെയിം ഡെവലപ്പിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് യൂണിറ്റിയും ടൂണ്‍സും തമ്മിലുള്ള കൈകോര്‍ക്കലിലൂടെ വലിയ സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യക്കാര്‍ക്ക് ഗെയിമിംഗില്‍ ഇപ്പോള്‍ താല്‍പര്യമേറെയാണ്. പക്ഷേ, ആവശ്യത്തിന് യോഗ്യരായ ഗെയിം ഡെവലപ്പര്‍മാര്‍ ഇല്ലെന്നതാണ് പ്രശ്‌നം. എണ്ണത്തിനല്ല ഗുണത്തിനാണ് ഈ മേഖല പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ വിദഗ്ദ്ധരും കഴിവുറ്റവരുമായ ഗെയിം ഡെവലപ്പര്‍മാര്‍ക്ക് അനന്തമായ സാധ്യതകളാണുള്ളത്. ആഗോളതലത്തില്‍ വീഡിയോ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനമാണുള്ളത്.ഇപ്പോള്‍ ഇത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 2010ല്‍ ഇന്ത്യയില്‍ 20 ഗെയിം ഡെവലപ്‌മെന്റ് കമ്പനികള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ 2016ല്‍ അത് 250ല്‍ എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ടൂണ്‍സ് അനിമേഷന്‍ പുതിയ മേഖലകളിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. കംപ്യൂട്ടറുകള്‍ക്കും കണ്‍സോളുകള്‍ക്കും മൊബൈലുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കുമെല്ലാം അനുയോജ്യമായ തരത്തില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ഗെയിം എന്‍ജിനുകളാണ് യൂണിറ്റി.

ഗെയിം ഡെവലപ്‌മെന്റില്‍ ഏറ്റവും മുന്തിയ സ്ഥാനമാണ് യൂണിറ്റിക്കുള്ളതെന്നും അതുകൊണ്ടുതന്നെ യൂണിറ്റിയുടെ ഡെവലപ്പര്‍മാര്‍ക്ക് ആവശ്യക്കാരേറെയാണെന്നും നാസ്‌കോം ഗെയിമിംഗ് ഫോറം ചെയര്‍മാനും ഇന്ത്യയിലെ ആദ്യത്തെ ഗെയിം ഡെവലപ്പര്‍ കമ്പനിയായ 'ധ്രുവ'യുടെ സ്ഥാപകനുമായ രാജേഷ് റാവു ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഗെയിം ഡെവലപ്പിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് യൂണിറ്റിയും ടൂണ്‍സും തമ്മിലുള്ള കൈകോര്‍ക്കലിലൂടെ വലിയ സാധ്യതയാണ് തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഗെയിമിംഗ് രംഗത്ത് ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ള യൂണിറ്റി ടെക്‌നോളജീസിന്റെ കേരളത്തിലെ ഏക അംഗീകൃത പരിശീലന കേന്ദ്രവും കേരളത്തിലെ സര്‍ട്ടിഫിക്കേഷന്‍ സെന്ററുമായി ടെക്‌നോപാര്‍ക്കിലെ ടൂണ്‍സ് ആനിമേഷന്‍ മാറുന്നതിന്റെ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രാജേഷ് റാവു.

toons

അഭിരുചി പരീക്ഷ ഉള്‍പ്പെടെ കര്‍ശനമായ സ്‌ക്രീനിംഗ് നടത്തി 40 പേരേയാണ് ഒന്‍പതു മാസം നീളുന്ന കോഴ്‌സിന്റെ ആദ്യത്തെ ബാച്ചിലേക്ക് തിരഞ്ഞെടുക്കുകയെന്ന് ടൂണ്‍സ് ആനിമേഷന്‍സിന്റെ പരിശീലന വിഭാഗമായ ടൂണ്‍സ് അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും റിട്ട. വിങ് കമാന്‍ഡറുമായ എം. നാരായണന്‍ പറഞ്ഞു. ഇതിനു മുന്നോടിയായി ഏപ്രില്‍ 19ന് ഗെയിമിംഗില്‍ താല്‍പര്യമുള്ളവര്‍ക്കുവേണ്ടി തല്‍സമയ പ്രദര്‍ശനവും ശില്‍പശാലയും ടെക്‌നോപാര്‍ക്കില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ യൂണിറ്റിയുടെ ഗെയിം ഡെവലപ്‌മെന്റ് പരിപാടിയുടെ പങ്കാളികളായി തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ അഭിമാനമുണ്ടെന്ന് ടൂണ്‍സ് മീഡിയ ഗ്രൂപ്പ് സിഇഒ പി.ജയകുമാര്‍ പറഞ്ഞു. ഏറെ സാധ്യതകളുള്ള ഗെയിമിംഗ് വ്യവസായത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ തല്‍പരരായവരെ സഹായിക്കുന്ന ഒന്നാണ് യൂണിറ്റിയുടെ അംഗീകാരമുള്ള ഗെയിം ഡെവലപ്‌മെന്റ് കോഴ്‌സുകള്‍. ഇതോടെ പ്രാദേശികതലത്തില്‍ ആനിമേറ്റര്‍മാരായും ഗെയിം ഡവലപ്പര്‍മാരായും കഴിവുതെളിയിക്കുന്നവര്‍ക്ക് തങ്ങളുടെ ശേഷി യൂണിറ്റി ഗെയിം എന്‍ജിനിലൂടെ മുനകൂര്‍പ്പിച്ചെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ലോകത്തെമ്പാടും ഉപയോഗിക്കപ്പെടുന്നതും വിവിധ ഇടങ്ങളിലെ ഉപയോഗത്തിലൂടെ 45ശതമാനം വിപണി വിഹിതമുള്ളതുമാണ് യൂണിറ്റിയെന്നത് ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2002ല്‍ പ്രവര്‍ത്തനം ആരംഭിച്ച ടൂണ്‍സ് അക്കാദമിയില്‍ നിന്ന് ഇതുവരെ ആറായിരത്തിലേറെ ആനിമേഷന്‍ പ്രൊഫഷണലുകള്‍ പരിശീലനം സിദ്ധിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ഇവിടെ പഠിച്ചിറങ്ങുന്ന 90% ആളുകള്‍ക്കും തൊഴില്‍ ലഭിക്കുന്നുവെന്നു മാത്രമല്ല 20% പേരെ ടൂണ്‍സ് തന്നെ ജോലിക്കെടുക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

English summary
Report about toons animation's game developing course.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X