ഗണപതി-മിത്ത് വിവാദം: ഗോവിന്ദൻ മലക്കം മറഞ്ഞത് വിശാസികളുടെ രോഷം ഭയന്ന്: കെ സുരേന്ദ്രൻ
കാസർഗോഡ്: മിത്ത് വിവാദത്തില്‍ എംവി ഗോവിന്ദൻ മലക്കം മറഞ്ഞത് വിശ്വാസികളുടെ രോഷം ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗണപതി മിത്താണെന്ന് പറഞ്ഞത് ഗോവിന്ദൻ തിരുത്തിയാൽ പോര അതിൽ ഉറച്ച് നിൽക്കുന്ന സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയുകയും വേണം. ഷംസീർ മനപൂർവ്വം ഗണപതി ഭ ഗവാനെ അപമാനിക്കുകയാണ്. ഷംസീറിനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും കാസർഗോഡ് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഗണപതി മിത്ത് അള്ളാഹു വിശ്വാസം എന്ന് താൻ പറഞ്ഞില്ലെന്നാണ് ഗോവിന്ദൻ പറയുന്നത്. ഗോവിന്ദൻ ഗണപതിയെ അപമാനിച്ചതും ഇസ്ലാം മതത്തെ പുകഴ്ത്തിയതും എല്ലാവരും കേട്ടതാണ്. തന്റെ വാക്കുകൾ കൊണ്ട് ഹിന്ദുസമൂഹത്തിനേറ്റ മുറിവിന് അദ്ദേഹം മാപ്പ് പറയുകയാണ് വേണ്ടത്. ബഹുദൈവ വിശ്വാസം മോശമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ വാദം തന്നെയാണോ സിപിഎമ്മിനുമുള്ളതെന്ന് പാർട്ടി സെക്രട്ടറി പറയണം. ഹിന്ദുവിരുദ്ധ പരാമർശത്തിൽ സ്പീക്കർ ഉറച്ചുനിൽക്കുന്നത് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

ഇന്ത്യയിൽ ഒരിടത്തും പാഠ്യപദ്ധയിൽ ശാസ്ത്രത്തിന് പകരം വിശ്വാസം പഠിപ്പിക്കുന്നില്ല. പിന്നെങ്ങനെയാണ് എഎൻ ഷംസീറിന് ഇങ്ങനെയൊരു വിവിരം കിട്ടിയത്. അത്തരമൊരു സംഭവമില്ലെന്നിരിക്കെ ഷംസീറിന്റെ പ്രസ്താവന കൃത്യമായ ലക്ഷ്യത്തോടെയുള്ളതാണ്. പ്രധാനമന്ത്രി എന്താണെന്ന് പറഞ്ഞതെന്ന് കേൾക്കാത്തവരാണ് അദ്ദേഹത്തിനെതിരെ വ്യാജപ്രചരണം നടത്തുന്നത്. പുരാണങ്ങൾ ഉദ്ധരിച്ച് പ്രസംഗിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ശാസ്ത്രത്തെ ശാസ്ത്രമായും വിശ്വാസത്തെ വിശ്വാസമായും കാണാൻ കഴിയുന്നവരാണ് ബിജെപിക്കാരെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ ആരംഭിക്കാനിരിക്കെ സംസ്ഥാന ഭരണതലവൻ പിണറായി വിജയൻ സ്പീക്കറുടെ മതനിന്ദക്കെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് ആസൂത്രിതമായ ഹിന്ദുവേട്ടയാണ്. മുമ്പും ഇവർ ഇതിന് വേണ്ടി ശ്രമിച്ചിരുന്നു. ഹിന്ദു ദൈവങ്ങൾ മിത്താണെങ്കിൽ സിപിഎം എന്തിനാണ് ക്ഷേത്രഭരണം ഏറ്റെടുക്കുന്നത്. യുക്തിയാണ് മാനദണ്ഡമെങ്കിൽ എല്ലാ മതവിഭാ ഗങ്ങൾക്കും അങ്ങനെ തന്നെ വേണം.
ഒരു വിഭാത്തിനെതിരെ മാത്രം ഇത്തരം പ്രതികരണങ്ങൾ നടത്തരുത്. നൂപുർ ശർമ്മ വിഷയത്തിൽ ബിജെപി അവരെ പുറത്താക്കിയിട്ടും ആഞ്ഞടിച്ച എംഎ ബേബി ഷംസീർ ശാസ്ത്രം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് ന്യായീകരണം നടത്തുകയാണ്. ഇതിനെയാണ് ഇരട്ടത്താപ്പെന്ന് പറയുക. സർക്കാരിന്റെ ഹിന്ദുവേട്ടക്കതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങാൻ ഓൺലൈനിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി തീരുമാനിച്ചതായും കെ.സുരേന്ദ്രൻ പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications