Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌നേഹ സമ്പാദ്യത്തിൽ നിന്ന്; പിണറായി വിജയന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ഗാന്ധിഭവനിൽ അമ്മമാരുടെ വക

കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായ ശേഷവും അമ്മമാരെ കാണാൻ പിണറായി വിജയൻ ഗാന്ധി ഭവനിലെത്തിയിരുന്നു

പത്തനാപുരം: ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെട്ടിവയ്ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർ നൽകി. 2016ലെ തിരഞ്ഞെടുപ്പിലും പിണറായി വിജയനുവേണ്ടി പണം നൽകിയത് ഇവരായിരുന്നു. കരകൗശലവസ്തുക്കളും പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള ചവിട്ടികളും നിര്‍മിച്ച് വില്‍പന നടത്തിയതില്‍ നിന്നാണ് തുക സമാഹരിച്ചത്. കഴിഞ്ഞ ദിവസം പിണറായി വിജയന്റെ പ്രതിനിധി ഗാന്ധിഭവനില്‍ നേരിട്ടെത്തിയാണ് തുക കൈപ്പറ്റിയിരുന്നു.

gandhi Bhavan

മുഖ്യമന്ത്രിയാകും മുന്‍പ് 2014 ഡിസംബറില്‍ ഗാന്ധിഭവന്‍ സന്ദര്‍ശിച്ച പിണറായി ഗാന്ധിഭവന്‍ അന്തേവാസികള്‍ക്കൊപ്പം അവരുടെ ഓരോരുത്തരുടെയും കഥകള്‍ ചോദിച്ചും ആശ്വസിപ്പിച്ചും ഒന്നര മണിക്കൂറോളം സമയം ചിലവഴിച്ചിരുന്നു. പിന്നീട് തങ്ങളുടെ ഹൃദയത്തില്‍ ഇടംനേടി മടങ്ങിയ നേതാവ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതറിഞ്ഞ് അന്ന് അമ്മമാര്‍ തങ്ങളുടെ കൈത്തൊഴിലിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഒരു പങ്ക് അദ്ദേഹത്തിന് നല്‍കാന്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായ ശേഷവും അമ്മമാരെ കാണാൻ പിണറായി വിജയൻ ഗാന്ധി ഭവനിലെത്തിയിരുന്നു. കോവിഡ് കാലത്ത് ഗാന്ധിഭവനിലെ അമ്മമാരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കാണിച്ച പിണറായി നിരവധി തവണ നേരിട്ട് വിളിച്ച് ക്ഷേമം അന്വേഷിക്കുകയും ചെയ്തിരുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത മകളുടെ വിവാഹ ചടങ്ങിലേക്കും ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ക്ഷണമുണ്ടായിരുന്നു.

Recommended Video

cmsvideo
    Boby Chemmanur about chief minister Pinarayi Vijayan | Oneindia Malayalam

    മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

    ഇത്തവണയും തങ്ങൾ തന്നെ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക വഹിക്കുമെന്ന് അവർ അറിയിക്കുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിലായതിനാൽ തുക നേരിട്ട് സ്വീകരിക്കാൻ പിണറായി വിജയന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പ്രതിനിധിയായി നോര്‍ക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ ഗാന്ധിഭവനിലെത്തി അമ്മമാരില്‍ നിന്ന് തുക ഏറ്റുവാങ്ങിയത്.

    മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+