കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് ഗാന്ധി ജയന്തി; ബ്രിട്ടീഷ് സാമ്രാജ്യത്തെ സത്യഗ്രഹം എന്ന ആയുധം കൊണ്ട് അടിയറവ് പറയിച്ച മഹാത്മാവ്

Google Oneindia Malayalam News

തിരുവനനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മദിനം രാജ്യം വിപുലമായി ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടേയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് പ്രണാമമര്‍പ്പിച്ചു. ഗാന്ധിയോടുള്ള ആദരസൂചകമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാദിനമായി ഐക്യരാഷ്ട്ര സഭയും ആചരിക്കുന്നു. അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരപാതയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേയ്ക്ക് നയിച്ച ഗാന്ധിജിയെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണ് യുഎന്നിന്‍റെ അഹിംസാ ദിനാചരണം.

 ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി

കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന്‌ ഗുജറാത്തിലെ പോർബന്ദറിലാണ് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ സത്യഗ്രഹം എന്ന ആയുധം കൊണ്ട് അടിയറവ് പറയിച്ച ഗാന്ധി ജനിക്കുന്നത്. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു.

 mahatma-gandh

രാജ്യം സ്വാതന്ത്രത്തിന്‍റെ പുലരി ആഘോഷിക്കുമ്പോഴും ബംഗാളിലെ നവഖലിയില്‍ വര്‍ഗീയ് സംഘര്‍ഷങ്ങലുടെ മുറിവുണക്കാനുള്ള ശ്രമത്തിലായിരുന്നു ഗാന്ധി. 1948 ജനുവരി 30ന് വെള്ളിയാഴ്ച വൈകുന്നേരം 5. 17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റാണ് ആ മഹാത്മാവ് ഈ ലോകത്തോട് വിട പറഞ്ഞത്.

പ്രിയപ്പെട്ട ബാപ്പുവിനെ ഞങ്ങള്‍ നമിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും ചിന്തയില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് രാജ്ഘട്ടിലെ ഗാന്ധിസ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് പിന്നാലെ നരേന്ദ്രമോദി പറഞ്ഞു. അഭിവൃദ്ധിയും അനുകമ്പയുമുള്ള ഒരു രാജ്യത്തെ സൃഷ്ടിക്കുന്നതിന്റെ ബാപ്പുവിന്റെ ആശങ്ങള്‍ നമ്മെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിൽ. മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിനു വഴികാട്ടിയായി മാറിയ മഹാനായകനാണ്. മനുഷ്യരാകെ ഒന്ന് എന്ന ചിന്തയാണ് മഹാത്മാവിനെ നയിച്ചത്; അദ്ദേഹം പ്രചരിപ്പിച്ചത്. എല്ലാ മതങ്ങളേയും സമഭാവനയോടെ കണ്ടു. അതിനായി ജീവൻ തന്നെ ബലി നൽകി' - എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുസ്മരണം.

ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല ; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായിജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല ; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി

English summary
Gandhi Jayanti 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X