ഗാന്ധി ജയന്തി: ആത്മകഥ ഇറങ്ങിയ വർഷം അറിയുമോ? ഗാന്ധി ജയന്തി ആശംസകളും ക്വിസും
നാളെ ഗാന്ധി ജയന്തി. രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനമാണ് നാളെ രാജ്യം സമുചിതമായി ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെ ലോകം അംഹിസാ ദിനമായും ആചരിക്കുന്നു. പതിവ് പോലെ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തും. സംസ്ഥാന സര്‍ക്കാറുകളും ഗാന്ധി ജയന്തി ആഘോഷിക്കും.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടുണ്ട്. " സ്വച്ഛഭാരതത്തിനായി പ്രവര്‍ത്തിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള ശുചീകരണ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകുക," പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

കരംചന്ദ് ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്തറിലാണ് ഗാന്ധിജിയിടു ജനനം. ഇംഗ്ലണ്ടില്‍ നിന്നും ബാരിസ്റ്ററായി തിരികെയെത്തിയ ഗാന്ധിജിയുടെ ജീവിതത്തില്‍ നിർണ്ണായ മാറ്റങ്ങളുണ്ടാവുന്നത് ദക്ഷിണാഫ്രിക്കയില്‍ ജോലി ലഭിച്ചപ്പോഴാണ്. അദ്ദേഹത്തിന്റെ ആദ്യ സത്യാഗ്രഹ സമരം അരങ്ങേറിയതും അവിടെ തന്നെ.
1915 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം അഹിംസയെന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെ പുതിയൊരു ദിശയിലേക്ക് വഴി നടത്തുകയായിരുന്നു.നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരമാര്‍ഗങ്ങള്‍ ലോകത്തിന് തന്നെ പുതിയ അനുഭവമായി. 1931ലെ ദണ്ഡിയാത്ര ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ അവിസ്മരണീയ സംഭവമായി. രാജ്യം സ്വാതന്ത്രം നേടി അഞ്ച് മാസങ്ങങ്ങള്‍ക്ക് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്ഡെയെന്ന മതഭീകരവാദിയുടെ വെടിയേറ്റാണ് ഗാന്ധിജി രക്തസാക്ഷിത്വം വഹിക്കുന്നത്.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നിങ്ങള്‍ക്ക് പങ്കുവെക്കാന്‍ കഴിയുന്ന ഏതാനും ആശംസാ വചനങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.
1-ഒരു മനുഷ്യൻ അവന്റെ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ്, അവൻ ഇതുവരെ എന്ത് ചെയ്തുവെന്നും ഇനി എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും, അതിനപ്പുറം മറ്റൊന്നുമില്ല. ഗാന്ധി ജയന്തി ആശംസകൾ
2- ഗാന്ധിജിയും അദ്ദേഹത്തിന്റെ ദർശനങ്ങളും ഏറ്റവും കഠിനമായ യുദ്ധങ്ങളിൽ പോലും ശാന്തമായി പോരാടാൻ നിങ്ങളെ സഹായിക്കും. ഗാന്ധിജയന്തി ആശംസകൾ...
3- എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ മഹാത്മാവിന്റെ പുണ്യസ്മൃതികള്‍ക്ക് മുന്നില്‍ പ്രമാണം.. ഗാന്ധി ജയന്തി ആശംസകള്‍
4- ദുർബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ് - ഗാന്ധി ജയന്തി ആശംസകള്‍
5- തെറ്റുകൾ വരുത്താനുള്ള സ്വാതന്ത്ര്യം അതിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ സ്വാതന്ത്ര്യത്തിന് വിലയില്ല - ഗാന്ധി ജയന്തി ആശംസകള്‍
ഗാന്ധിജയന്തി - ചോദ്യവും ഉത്തരങ്ങളും
1-ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം എവിടെയായിരുന്നു?
2- ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായ വർഷം
3- ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ പുറത്തിറങ്ങിയ വർഷം?
4- ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ഏതായിരുന്നു?
5-ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം?
ഉത്തരം
1- ദക്ഷിണാഫ്രിക്ക (1906ൽ)
2- 1924
3- 1927
4- ചമ്പാരൻ സത്യാഗ്രഹം (1917)
5- 1920












Click it and Unblock the Notifications