Get Updates
Get notified of breaking news, exclusive insights, and must-see stories!

സേവനവാരം 'സേവന ദിനമായി' ചുരുങ്ങിയകാലത്തെ ഗാന്ധി ജയന്തി ഇങ്ങനെ

തിരുവനന്തപുരം: ഗാന്ധി ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാനത്ത് വിപുലമായ പരിപാടികളോടെയാണ് ഗാന്ധിജയന്തി ആഘോഷിയ്ക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിയ്ക്കുന്നത്. ഗാന്ധി സന്ദേശ പ്രചാരണ പരിപാടിയായി 'ഗാന്ധി രഥ്' സംഘിടിപ്പിയ്ക്കുന്നുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മണിയ്ക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം. ചെയ്യും.

അയ്യായിരം ഗായകര്‍ പങ്കെടുക്കുന്ന ദേശത്തിനായി പാടൂ എന്ന പരിപാടി ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാനതല മത്സരങ്ങള്‍, മദ്യത്തിനെതിരെയും ആര്‍ഭാട ജീവിതത്തിനെതിരെയും സമൂഹ പ്രതിഞ്ജയെടുക്കല്‍, ഗാന്ധി പൈതൃക പദ്ധതി പരിരക്ഷണ പദ്ധതി എന്നിവയും സംഘടിപ്പിയ്ക്കും.

Gandhiji

സ്‌കൂളുകളിലും കൊളെജുകളിലും ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നുണ്ട്. ഗാന്ധിജയന്തി വാരഘോഷത്തിനിടെ ഏതെങ്കിലും ഒരു ദിവസം മിക്ക വിദ്യാലയങ്ങളും സേവന ദിനമായി മാറ്റിവയ്ക്കും. രക്തദാന ക്യാമ്പുകള്‍, അവയവദാന ബോധവത്ക്കരണ ക്ളാസുകള്‍ എന്നിവയും പ്രാദേശികതലത്തില്‍ സംഘടിപ്പിയ്ക്കുന്നുണ്ട്. എന്‍സിസി ഉള്‍പ്പടെയുള്ളവയുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍ ഉള്‍പ്പടെ ശുചീകരിയ്ക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും ഗാന്ധിജയന്തി ആഘോഷിയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+