• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സെക്സും ചോക്ലേറ്റും വിസ്കിയും; ലൈംഗികതയില്‍ വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തിയ ഗാന്ധിജി

ദില്ലി: 1869 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ പോര്‍ബന്ദറില്‍ ജനിച്ച ഗാന്ധിജിയുടെ 150 -ാം ജന്മദിനം വിപുലമായ പരിപാടികളോടെ രാജ്യം ഇന്ന് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍പ്രധാനമന്ത്ര മന്‍മോഹന്‍ സിങ്, സ്പീക്കർ ഓം ബിർള ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവു എന്നിവരും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി.

ഗാന്ധിജയന്തി ആഘോഷത്തിന്‍റെ ഭാഗമായി വിവിധ വിഷയങ്ങളിലൂള്ള അദ്ദേഹത്തിന്‍റെ കാഴ്ച്ചപാടുകളും നിലപാടുകളും ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നു. സൂര്യന് കീഴിലുള്ള എല്ലാ വിഷയങ്ങളിലും വിശദമായി എഴുതിയ വ്യക്തി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഗാന്ധിക്ക് ലൈംഗികതയുടേയും മദ്യത്തിന്‍റെയും കാര്യത്തില്‍ തന്‍റേതായ കാഴ്ച്ചപാടുകളും നിലപാടും ഉണ്ടായിരുന്നു. അതേകുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇങ്ങനെ..

1935 ല്‍

1935 ല്‍

1935 ല്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കയിലെ ജനന നിയന്ത്രണ ആക്ടിവിസ്റ്റും സെക്‌സ് എജ്യുക്കേറ്ററും ആയിരുന്ന മാര്‍ഗരറ്റ് സാംഗര്‍ മഹാരാഷ്ട്രയിലെ വാര്‍ധ ആശ്രമത്തില്‍ വെച്ച് ഗാന്ധിജിയുമാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്വാതന്ത്ര്യം സ്ത്രീകളുടെ അവകാശം എന്നിവയൊക്കെ ചര്‍ച്ച ചെയ്യപ്പെട്ട ആ കൂടിക്കാഴ്ച്ചയില്‍ ലൈംഗികതയും പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു.

ലൈംഗികതയുടെ കാര്യത്തില്‍

ലൈംഗികതയുടെ കാര്യത്തില്‍

സ്ത്രീ സ്വാതന്ത്രത്തിന്‍റെ കാര്യത്തില്‍ ഗാന്ധിജിയും മാര്‍ഗരറ്റും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തങ്ങളുടെ വിധി നിര്‍ണ്ണയിക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് തന്നെ ആയിരിക്കണം എന്നായിരുന്നു രണ്ടുപേരുടെ അഭിപ്രായം. എന്നാല്‍ സ്ത്രീ സ്വാതന്ത്രത്തിലുള്ള ഈ അഭിപ്രായ ഐക്യം ലൈംഗികതയുടെ കാര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ കാണാന്‍ സാധിച്ചില്ല.

ലക്ഷ്യം പ്രത്യുല്‍പാദനം മാത്രമാകണം

ലക്ഷ്യം പ്രത്യുല്‍പാദനം മാത്രമാകണം

ലൈംഗിക എന്നത് പ്രത്യുല്‍പാദനം ലക്ഷ്യം വെച്ചുള്ളത് മാത്രമാകണമെന്ന നിലപാടുകാരനായിരുന്നു ഗാന്ധി. തങ്ങളുടെ പ്രവര്‍ത്തിയുടെ അന്തരഫലങ്ങള്‍ അനുഭവിക്കാതെ മൃഗങ്ങളെ പോലെ ആനന്ദ പൂര്‍ത്തികരണത്തിന് വേണ്ടി മാത്രം ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോള്‍ അത് പ്രണയമല്ല, വെറും കാമം മാത്രമാണെന്നായിരുന്നു ഗാന്ധിയുടെ കാഴ്ച്ചപ്പാട്.

ഭാര്യമാര്‍ പിന്തിരിപ്പിക്കണം

ഭാര്യമാര്‍ പിന്തിരിപ്പിക്കണം

ശുദ്ധമായ സ്നേഹമാണെങ്കില്‍ മൃഗതുല്യമായ അഭിനിവേശങ്ങളെ മറികടന്ന് സ്വയം നിയന്ത്രിക്കാന്‍ അതിന് സാധിക്കും. കുട്ടികളുണ്ടാവാത്ത ബന്ധത്തിന് ഭര്‍ത്താക്കന്‍മാര്‍ പ്രേരിപ്പിക്കുകയാണെങ്കില്‍ മൃഗതുല്യമായ അഭിനിവേഷമല്ലാതെ മറ്റെന്താണ് അത്. കുട്ടികളുണ്ടാകാന്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് അവരെ ഭാര്യമാര്‍ പിന്തിരിപ്പിക്കണമെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടതായി ചര്‍ച്ചയെക്കുറിച്ച് മഹാദേവ് ദേശായി തയ്യാറാക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഭക്ഷണത്തിന്‍റെ കാര്യത്തിലും

ഭക്ഷണത്തിന്‍റെ കാര്യത്തിലും

ഇതേകാര്യം ഭക്ഷണത്തിന്‍റെ കാര്യത്തിലും തുല്യമാണെന്നും ഗാന്ധിജി അഭിപ്രായപ്പെടുന്നു. ആനന്ദത്തിന് മാത്രമായി കഴിക്കുന്ന ഭക്ഷണം എന്നാല്‍ അത് കാമത്തിന് തുല്യമാണ്. കാരണം നിങ്ങളുടെ വിശപ്പ് തൃപ്തിപ്പെടുത്തുന്നതിനായി നിങ്ങള്‍ ഒരിക്കലും ചോക്ലേറ്റുകളും വിസ്കിയും കഴിക്കുന്നില്ല. നിങ്ങള്‍ ആദ്യം ആനന്ദത്തിന് വേണ്ടി വിസ്കി കഴിക്കുന്നു. പിന്നീട് അതിന് അടിമപ്പെട്ടതിന് ശേഷം ഡോക്ടറെ കണ്ട് പ്രതിവിധി തേടുന്നു. ഇതിലും നല്ലത് ആദ്യമേ അത് കഴിക്കാതിരുന്നാല്‍ പേരെയെന്നും ഗാന്ധി ചോദിക്കുന്നു.

സ്വന്തം അനുഭവത്തില്‍ നിന്ന്

സ്വന്തം അനുഭവത്തില്‍ നിന്ന്

തന്‍റെ സ്വന്തം അനുഭവത്തില്‍ നിന്നുള്ള ചില കാര്യങ്ങളും ചര്‍ച്ചയില്‍ ഗാന്ധിജി പറഞ്ഞു. കാമവികാരപരമായി നോക്കിയടത്തോളം കാലം എനിക്ക് ഭാര്യക്കും പരസ്പരം കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. എല്ലായ്പ്പോഴും വാത്സല്യം ഉണ്ടായിരുന്നെങ്കിലും സ്നേഹം ഒരിക്കലും അതിന്‍റെ ഉയര്‍ന്ന തലത്തില്‍ എത്തിയില്ല. പക്ഷെ ഞങ്ങള്‍ കൂടുതല്‍ കുടതല്‍ അടുത്തുവന്നു. അതോടൊപ്പം തന്നെ ഞങ്ങള്‍, അല്ലെങ്കില്‍ ഞാന്‍ കൂടുതല്‍ സംയമനം പാലിച്ചെന്നും കസ്തൂര്‍ബയുമായുള്ള ലൈംഗികാനന്ദ ജീവിതത്തോട് വിടപറഞ്ഞതോടെ തങ്ങള്‍ തമ്മിലുള്ള ബന്ധം ആത്മീയമായി എന്നും ഗാന്ധിജി പറഞ്ഞു.

വ്യത്യസ്തമായ നിലപാട്

വ്യത്യസ്തമായ നിലപാട്

അതേസമയം, ലൈംഗികതയുടെ കാര്യത്തില്‍ ഗാന്ധിജിയുടേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നിലപാടായിരുന്നു മാര്‍ഗരറ്റിന് ഉണ്ടായിരുന്നത്. ഗര്‍ഭിണികളാവുക, കുട്ടികളെ പ്രസവിക്കുക... ഇതാണ് സ്ത്രീകളെ എപ്പോഴും കീഴടക്കിയിരുന്ന ഒരു പ്രശ്‌നം. കുട്ടികളുടെ എണ്ണം നിയന്ത്രിക്കാന്‍ അവര്‍ക്ക് വഴികളില്ലായിരുന്നു. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് വഴി സ്ത്രീകള്‍ക്ക് ഈ കുരുക്കില്‍ നിന്ന് മോചനം നേടാം എന്നതായിരുന്നു മാര്‍ഗരറ്റ് സാംഗറിന്റെ കാഴ്പ്പാട്

ഗ്രഹണി പിടിച്ച പിള്ളേരുടെ ആര്‍ത്തി അപകടം; കെവി തോമസിനെ ഇരുത്തി മുതിര്‍ന്ന നേതാവിന്‍റെ വിമര്‍ശനം

യുഡിഎഫിന് തലവേദന; ലീഗ് സ്ഥാനാര്‍ത്ഥിയെ വെട്ടാന്‍ വിമതന്‍, അനുനയ നീക്കവുമായി നേതൃത്വം

English summary
gandhi's view about physical relation choklate and whisky
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X