Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപില്‍ നിന്നും പ്രതീക്ഷിക്കാത്തത്, അറസ്റ്റിനെക്കുറിച്ച് ഗണേഷ് പ്രതികരിച്ചത് !!

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിനെക്കുറിച്ച് ഗണേഷ് കുമാറിന്‍റെ പ്രതികരണം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ തള്ളിപ്പറയാതെ ഗണേഷ് കുമാര്‍. ദിലീപില്‍ നിന്നും പ്രതികരിക്കാത്തൊരു സംഭവമാണ് നടന്നിട്ടുള്ളത്. താരസംഘടനയായ അമ്മ എന്നും സത്യസന്ധമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ഈ വിഷയത്തിലും അങ്ങനെ തന്നെയാണെന്നും ഗണേഷ് പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റവാളിയെന്ന് തെളിയാതെ എങ്ങനെയാണ് ഒരാളെ കുറ്റവാളിയാക്കുന്നതെന്നും ഗണേഷ് കുമാര്‍ ചോദിക്കുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ദിലീപിനു നേരെ നീങ്ങുമ്പോഴും താരത്തെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുകേഷ്, ഇന്നസെന്റ്, ഗണേഷ് കുമാര്‍ എന്നിവര്‍ സ്വീകരിച്ചത്. ഇടതുപക്ഷ എംഎല്‍എ മാര്‍ സ്വീകരിച്ച നിലപാട് വന്‍വിവാദമായിരുന്നു.

 നിലപാട് സ്വീകരിച്ചു

നിലപാട് സ്വീകരിച്ചു

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു ശേഷവും താരത്തിന് അനുകൂലമായ നിലപാടുകളായിരുന്നു യോഗത്തില്‍ സ്വീകരിച്ചത്. ഗണേഷ് കുമാറും മുകേഷും ദിലീപിന് അനുകൂലമായാണ് സംസാരിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്തില്ല

നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്തില്ല

അമ്മയുടെ വാര്‍ഷികയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ പരിഗണിക്കുമെന്നായിരുന്നു പ്രസിഡന്റായ ഇന്നസെന്റ് അറിയിച്ചിരുന്നത്. എന്നാല്‍ താരങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് ആവശ്യപ്പെട്ടിട്ടും വിഷയം ചര്‍ച്ചയ്ക്ക് വന്നിരുന്നില്ല. ഇതിനെക്കുറിച്ച് വ്യപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

നിലപാട് വിവാദമായി

നിലപാട് വിവാദമായി

അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിന് അനുകൂലമായ സംസാരിച്ച് ഗണേഷ് കുമാറിന്റെയും മുകേഷിന്റെയും നിലപാടുകള്‍ വന്‍വിവാദമായിരുന്നു. അന്വേഷണം ദിലീപിന് നേരെ നീങ്ങുമ്പോഴും താരത്തിനെ പിന്തുണയ്ക്കാനായിരുന്നു ഇരുവരും ശ്രമിച്ചത്.

നാടകീയ സംഭവങ്ങള്‍

നാടകീയ സംഭവങ്ങള്‍

ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ വേണ്ടെന്നുമായിരുന്നു മുകേഷ് പറഞ്ഞത്. സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഗണേഷ് കുമാറും അറിയിച്ചിരുന്നു.

 പ്രതികരിച്ചത്

പ്രതികരിച്ചത്

പത്ത് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവില്‍ തിങ്കളാഴ്ച വൈകിട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപ് അറസ്റ്റിലുമായതുമായി ബന്ധപ്പട്ട് പ്രതികരണം ആരായുന്നതിനായി മുകേഷിനെയും ഗണേഷ് കുമാറിനെയും വിളിച്ചപ്പോള്‍ ഇരുവരും ഫോണ്‍ എടുത്തിരുന്നില്ല. പിന്നീട് പ്രതികരണവുമായി ഗണേഷ് കുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയായിരുന്നു.

കത്ത് നല്‍കി

കത്ത് നല്‍കി

താരസംഘടനയായ അമ്മ നടീനടന്‍മാര്‍ക്ക് നാണക്കേടാണെന്നും കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ സ്വന്തം കാര്യങ്ങള്‍ നോക്കണമെന്നും ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍ കത്ത് നല്‍കിയിരുന്നതും വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+