Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലകൃഷ്ണപിള്ള സരിതയുടെ സഹായം തേടിയോ?

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പിനെ ചൂണ്ടിക്കാട്ടി ആര്‍ ബാലകൃഷ്ണ നടത്തുന്ന നീക്കങ്ങള്‍ക്ക് സരിതയുടെ രഹസ്യ പിന്തുണയുണ്ടോ? ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കിയേ പറ്റൂ എന്ന് പിള്ള വാശിപിടിയ്ക്കുന്നുണ്ട്. തക്കതായ ഒരു മുന്‍കരുതല്‍ ഇല്ലാതെ പിള്ള ഇത്തരത്തിലൊരു നീക്കം നടത്താനിടയില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഗണേഷിന്റെ മന്ത്രിസ്ഥാനം തെറിപ്പിയ്ക്കുന്നതിന് പിള്ള കാണിച്ച അതേ പിടിവാശി തന്നെയാണ് മകനെ തിരികെ മന്ത്രിസ്ഥാനത്തേയ്ക്ക് എത്തിയ്ക്കുന്നതിനും കാട്ടുന്നത്.

അബ്ദുള്ളക്കുട്ടിയ്‌ക്കെതിരായ പരാതിയില്‍ കോടതയില്‍ വൈകിയെത്തിയ സരിത മാധ്യമങ്ങളോട് പ്രതികരിച്ച ചില കാര്യങ്ങള്‍. ബാലകൃഷ്ണ പിള്ളയുടെ പക്കല്‍ തന്റെ രഹസ്യമൊഴിയുടെ പകര്‍പ്പില്ല. എന്നാല്‍ തന്റെ ചില രഹസ്യങ്ങള്‍ പിള്ളയ്ക്കറിയാം. മൊഴിയില്‍ ഗണേഷിന്റെ പേരില്ലെന്ന് പിള്ള ഉറപ്പിച്ച് പറയുന്നുമുണ്ട്.

മന്ത്രിസഭയിലുള്ളവര്‍ക്കും പാര്‍ലമെന്റില്‍ പോയവരുടേയും പേരുകള്‍ രഹസ്യമൊഴിയില്‍ ഉണ്ടെന്ന് പിള്ള പറയുന്നു. ഒരു പക്ഷേ ഇത്തരത്തില്‍ മന്ത്രിമാരുടെ പേര് സരിത കൂടി പറഞ്ഞാല്‍ മന്ത്രിസഭയുടെ നില തന്നെ പരുങ്ങലിലാകും. ഈ അവസരത്തില്‍ പിള്ളയ്ക്ക് തന്റെ നിലപാട് ശക്തമാക്കുകയും ചെയ്യാം. പിള്ളയുടെ ഭീഷണിയ്ക്ക് വഴങ്ങേണെന്ന് യുഡിഎഫും കത്ത് പരസ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു. ഇതിന് തൊട്ടു പിന്നാലെ ഗണേഷിന് മന്ത്രിസ്ഥാനം കിട്ടിയേ മതിയാകൂ എന്ന് പിള്ള പറഞ്ഞു. സരിതയുടെ കൂടുതല്‍ പ്രതികരണങ്ങള്‍ ഇതാ...

ഗണേഷിനെ മന്ത്രിയാക്കാനും സരിത

ഗണേഷിനെ മന്ത്രിയാക്കാനും സരിത

സരിതയുടെ കത്തില്‍ ഗണേഷിന്‍റെ പേരില്ലെന്നും എന്നാല്‍ മന്ത്രിസഭയിലെ ചിവരുടെ പേരുണ്ടെന്നും ബാലകൃഷ്ണപിള്ള പരോക്ഷമായി പറയുന്നു. ചുരുക്കത്തില്‍ ഗണേഷിനെ മന്ത്രിയാക്കാനും സരിത കനിയണമോ?

രഹസ്യമൊഴി

രഹസ്യമൊഴി

തന്‍റെ രഹസ്യമൊഴിയുടെ പകര്‍പ്പ് പിള്ളയുടെ കൈവശമില്ലെന്ന് സരിത

രഹസ്യങ്ങളറിയാം

രഹസ്യങ്ങളറിയാം

തന്‍റെ ചില രഹസ്യങ്ങള്‍ പിളളയ്ക്കറിയാമെന്ന് സരിത പറഞ്ഞു

എന്തായിരിയ്ക്കും

എന്തായിരിയ്ക്കും

പിള്ളയ്ക്കും സരിതയ്ക്കും അറിയാവുന്ന ആ രഹസ്യങ്ങള്‍ എന്താകും. ഈ രഹസ്യങ്ങള്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ എത്തിയ്ക്കുമോ എന്ന കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+