പുലിമുരുകന് നൂറുകോടി കടന്നതെങ്ങനെയെന്ന് ഗണേഷ് പറയും, സിനിമയെ തകര്‍ക്കുന്നത് സിനിമാക്കാരോ?
സിനിമ പ്രതിസന്ധിക്കെതിരെ നടനും മുന്‍ മന്ത്രിയുമായ ഗണേഷ് കുമാര്‍ രംഗത്ത്. സിനിമ പ്രതിസന്ധിക്ക് പ്രധാന കാരണക്കാര്‍ സിനിമ സംഘടനകളെന്ന് വിമര്‍ശനം.
കൊല്ലം: ക്രിസ്മസിന് പ്രിയ താരങ്ങളുടെ സിനിമ കാണാന്‍ കൊതിച്ച ആരാധകര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് സമരം നടത്തുന്ന സിനിമ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മുന്‍ മന്ത്രിയുമായ ഗണേഷ് കുമാര്‍ രംഗത്ത്. സിനിമ മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം സിനിമ സംഘടനകളാണെന്നാണ് ഗണേഷ് കുമാറിന്റെ വിമര്‍ശനം.
തിയേറ്റര്‍ വരുമാനം പങ്കിടുന്നത് സംബന്ധിച്ച് തിയെറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലാണ് നിലവില്‍ തര്‍ക്കമുള്ളത്. തര്‍ക്കത്തെ തുടര്‍ന്ന് ആരാധകര്‍ ഏറെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍,ദുല്‍ഖര്‍ സല്മാന് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ എന്നവയുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പ്രശ്നക്കാര്‍ സംഘടനകള്‍
സിനിമ പ്രതിസന്ധിക്ക് കാരണക്കാര്‍ സിനിമ സംഘടനകള്‍ തന്നെയാണെന്നാണ് ഗണേഷ് പറയുന്നത്. ഏതെങ്കിലും സിനിമ പച്ചപിടിച്ചാല്‍ ഇവര്‍ ഉടന്‍ സമരവുമായി രംഗത്തുവരുമെന്നും ഗണേഷ് ആരോപിക്കുന്നു. ഇതാണ് ഏറെക്കാലമായി നിലനില്‍ക്കുന്ന രീതിയെന്നും അദ്ദേഹം.

ഏകപക്ഷീയ തീരുമാനം
വട്ടീലിട്ട ഞണ്ടിന്റെ സ്വഭാവമാണ് സിനിമ സംഘടനകളുടേതെന്ന് ഗണേഷ് കുറ്റപ്പെടുത്തി. സ്വന്തം ശക്തി തെളിയിക്കാന്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഗണേഷ് പറയുന്നു
സിനിമ സംഘടനകളുടെ തര്‍ക്കത്തില്‍ ഇടപെടാന്‍ മന്ത്രിക്ക് അവകാശമില്ലെന്ന അവസ്ഥ മാറണമെന്ന് ഗണേഷ് പറയുന്നു. വിഹിതം എത്രയായാലും ടിക്കറ്റ് ചാര്‍ജ് കൂട്ടിയതിന്റെ ഗുണം നിര്‍മ്മാതാക്കള്‍ക്കും തിയെറ്റര്‍ ഉടമകള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും ഗണേഷ് പറയുന്നു.

തിയെറ്ററുകള്‍ അന്യായമായ ചാര്‍ജ് ഈടാക്കുന്നു
മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് 100 കോടി കടന്നത് ചാര്‍ജ് കൂട്ടിയത് കൊണ്ടാണെന്ന് ഗണേഷ് പറയുന്നു. അങ്ങനെ തന്നെയാണ് പ്രേമം അമ്പത് കോടി കടന്നതെന്നും അദ്ദേഹം. തിയെറ്റര്‍ വാങ്ങുന്ന 350 മുതല്‍ 500 വരെയുള്ള ടിക്കറ്റ് ചാര്‍ജ് അന്യായമാണെന്നും ഗണേഷ്.

സര്‍ക്കാര്‍ ഇടപെടണം
അന്യായമായ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്നും ഇതിന് സര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്നും ഗണേഷ് പറയുന്നു. ഇക്കാര്യത്തില്‍ തമിഴ്നാട് മോഡല്‍ കൊണ്ടു വരണമെന്നും ഗണേഷ്.

50-50 വേണം
തിയെറ്ററില്‍ നിന്നുളള വരുമാനം പങ്കിടുന്നതിനെ ചൊല്ലിയാണ് സമരം ആരംഭിച്ചത്. വരുമാനം 50-50 എന്ന അനുപാതത്തിലായിരിക്കണമെന്നാണ് തിയെറ്റര്‍ ഉടമകളുടെ ആവശ്യം നിര്‍മ്മാതാക്കള്‍ അംഗാകരിക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 16 മുതലാണ് സമരം ആരംഭിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications