കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപ്പും മുളകും അവസാനിപ്പിക്കാന്‍ നീക്കം... നിഷയെ ഒഴിവാക്കാന്‍ ശ്രമമുണ്ടെന്ന് ഗണേഷ് കുമാര്‍

Google Oneindia Malayalam News

കൊച്ചി: ഉപ്പും മുളകിലെ സംവിധായകന്‍ മോശമായി പെരുമാറിയെന്ന് നടി നിഷ സാരംഗ് ഉന്നയിക്കുകയും അത് വളരെ വിവാദമാകുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഫ്‌ളവേഴ്‌സ് ടിവിയായിരുന്നു ഏറ്റവുമധികം വിമര്‍ശനമേറ്റ് വാങ്ങിയത്. ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായരോട് ഇക്കാര്യം പറഞ്ഞിട്ടും അദ്ദേഹം നടപടിയൊന്നുമെടുത്തില്ലെന്ന് നിഷ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയില്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ആത്മ.

നിഷ കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന് ശേഷം അവര്‍ക്കെതിരെ നടക്കുന്ന ഹീനശ്രമങ്ങളെ ആത്മ അപലിക്കുന്നതായി പ്രസിഡന്റ് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. നേരത്തെ നിഷയെ ഉപ്പും മുളകും സീരിയലില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് ഫ്‌ളവേഴ്‌സ് ടിവി വ്യക്തമാക്കിയിരുന്നു. നിഷയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഈ തീരുമാനമെന്ന് ചാനല്‍ അധികൃതര്‍ വ്യക്തമാക്കി. ഉപ്പും മുളകും പരമ്പരയുടെ തുടര്‍ന്നുള്ള എപ്പിസോഡുകള്‍ കൊച്ചിയില്‍ ചിത്രീകരിക്കുമെന്നും ചാനല്‍ അറിയിച്ചിരുന്നു.

നിഷയുടെ ആരോപണങ്ങള്‍

നിഷയുടെ ആരോപണങ്ങള്‍

ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകനായ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തെന്നുമായിരുന്നു നിഷയുടെ ആരോപണം. അമേരിക്കയിലെ പരിപാടിക്കായി മൂന്ന് ദിവസത്തെ അവധിയെടുത്തതിന് തന്നെ സംവിധായകന്‍ സീരിയലില്‍ നിന്ന് പുറത്താക്കിയെന്നും യാതൊരു കാരണവുമില്ലാതെയാണ് ഈ തീരുമാനമെന്നും നിഷ പറഞ്ഞിരുന്നു. സംവിധായകന്‍ തന്നോട് പകപോക്കുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതോടെ ഈ വിഷയം വന്‍ വിവാദമായി മാറുകയായിരുന്നു.

ആത്മയുടെ ഇടപെടല്‍

ആത്മയുടെ ഇടപെടല്‍

നിഷ ഉന്നയിച്ച ആരോപണങ്ങളില്‍ തുടക്കത്തില്‍ ആത്മ സംഘടന ഇടപെട്ടിരുന്നില്ല. ഇത് വിമര്‍ശനത്തിന് കാരണമായിരുന്നു. അതേസമയം ഇക്കാര്യത്തില്‍ തുറന്ന കുറിപ്പിരിക്കുകയാണ് സംഘടനയുടെ പ്രസിഡന്റ് ഗണേഷ് കുമാര്‍. ഉപ്പും മുളകും സീരിയില്‍ ലോക്കേഷനില്‍ സംവിധായകനില്‍ നിന്നും ഉണ്ടായ വളരെ മോശമായ അനുഭവങ്ങള്‍ വെളിപ്പെടുത്തയതിനെ തുടര്‍ന്ന് നിഷയ്‌ക്കെതിരെ പല നീക്കങ്ങളും നടക്കുന്നുണ്ടെന്ന് ഗണേഷ് പറഞ്ഞു. സീരിയല്‍ അവസാനിപ്പിക്കാനും പുതിയ സീരിയല്‍ ആരംഭിക്കാനുമാണ് ഫ്‌ളവേഴ്‌സ് ശ്രമിക്കുന്നതെന്നും ഗണേഷ് ആരോപിച്ചു.

ഫ്‌ളവേഴ്‌സിനെതിരെ പ്രതിഷേധം

ഫ്‌ളവേഴ്‌സിനെതിരെ പ്രതിഷേധം

നിഷയെ അപമാനിക്കുന്നതിനും തന്ത്രപൂര്‍വം പുറത്താക്കുന്നതിനും നടക്കുന്ന ഹീനശ്രമങ്ങളെ ആത്മ അതിശക്തമായ അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. 13 വര്‍ഷക്കാലമായി ഈ മേഖലയിലുള്ള നടീനടന്‍മാരുടെ ക്ഷേമത്തിനും പൊതുവായ ജീവകാരുണ്യ സേവനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ആത്മയ്ക്ക് മുന്നില്‍ ആദ്യമായാണ് ഇത്തരമൊരു വിഷയം എത്തുന്നത് എന്നും ഗണേഷ് പറഞ്ഞു. അതേസമയ ഫ്‌ളവേഴ്‌സിന്റെ ഗൂഢനീക്കം ഒരിക്കലും നടക്കില്ലെന്നും ഗണേഷ് പറഞ്ഞു.

ഒറ്റപ്പെട്ട സംഭവമല്ല

ഒറ്റപ്പെട്ട സംഭവമല്ല

നിഷയ്‌ക്കെതിരെ നടന്നത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. ഓരോ ആര്‍ട്ടിസ്റ്റിനും അഭിമുഖീകരിക്കേണ്ടി വരാനിടയുള്ള ഭീഷണിയും വെല്ലുവിളിയും ആയിട്ടാണ് ആത്മ നിഷയുടെ അനുഭവങ്ങളെ കാണുന്നത്. മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്തുള്ള എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളാ ടെലിവിഷന്‍ ഫ്രറ്റേണിറ്റിക്കും ചില ചാനല്‍ മേധാവികള്‍ക്കും ആത്മ മുന്‍പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അവരില്‍ ഒരാള്‍ പോലും ഒരു മറുപടി നല്‍കാന്‍ പോലും തയ്യാറായില്ലെന്നും ഗണേഷ് പറഞ്ഞു.

ചപ്പും ചവറും തുടങ്ങും

ചപ്പും ചവറും തുടങ്ങും

നിഷയെ നിലനിര്‍ത്തുന്നതായി പ്രഖ്യാപിച്ചത് വഴി മറ്റൊരു തന്ത്രമാണ് ഫ്‌ളവേഴ്‌സ് സ്വീകരിച്ചത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉപ്പും മുളകും അവസാനിപ്പിക്കുകയും ചെയ്തതിന് ശേഷം പിന്നീട് ചപ്പും ചവറും എന്നോ മറ്റോ വേറൊരു പേരില്‍ അതേ സംവിധായകനെ വെച്ച് സീരിയില്‍ പുനരാരംഭിക്കപ്പെടുന്നതിനും നടി ഒഴിവാക്കപ്പെടുന്നതിനും ഉള്ള സാധ്യതകളും ഈ അനുഭവങ്ങളില്‍ നിന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ വിഷയത്തിലുള്ള അവരുടെ നിലപാടും തന്ത്രപരമായ ഒരു സമീപനമായിട്ടാണ് കാണേണ്ടി വരുന്നത്.

നടിയെ ഒഴിവാക്കാനുള്ള നീക്കം

നടിയെ ഒഴിവാക്കാനുള്ള നീക്കം

നിഷയെ എന്ത് വിലകൊടുത്തും ഒഴിവാക്കാനുള്ള നീക്കമാണ് ഫ്‌ളവേഴ്‌സ് ടിവി നടത്തുന്നത്. സംവിധായകനെ രക്ഷിക്കാനും ശ്രമമുണ്ട്. ഇത്തരത്തിലുള്ള നീതികേടുകള്‍ യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും ആര്‍ട്ടിസ്റ്റുകള്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിന് എല്ലാ നടീനടന്‍മാര്‍ക്കും ഒപ്പം ആത്മ അതിശക്തമായി നിലകൊള്ളുമെന്നും ഗണേഷ് അറിയിച്ചു. അതേസമയം ഗണേഷിന്റെ പ്രസ്താവന ഫ്‌ളവേഴ്‌സ് ടിവിയും സംവിധായകനും തമ്മിലുള്ള രഹസ്യ ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Recommended Video

cmsvideo
പ്രേക്ഷകരുടെ പ്രാര്‍ത്ഥന ഫലിച്ചു, Neelu തിരിച്ചു വരു | Oneindia Malayalam
മമ്മൂട്ടിയുടെ പിന്തുണ

മമ്മൂട്ടിയുടെ പിന്തുണ

നിഷയുടെ ആരോപണത്തെ തുടര്‍ന്ന് മമ്മൂട്ടി ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. മമ്മൂട്ടി നിഷയെ വിളിച്ച കാര്യം നടി മാലാ പാര്‍വതിയാണ് അറിയിച്ചത്. ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഫ്‌ളവേഴ്‌സ് ടിവി നിഷയെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ചത്. മമ്മൂട്ടി നിഷയെ നേരിട്ട് വിളിച്ച് ആശ്വസിപ്പിച്ചെന്നായിരുന്നു മാല പാര്‍വതി പറഞ്ഞത്. അമ്മയ്ക്ക് വേണ്ടി പിന്തുണയറിയിച്ചാണ് മമ്മൂട്ടിയാണ് നിഷയെ വിളിച്ചത്. സീരിയല്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മ, ഫ്‌ളവേഴ്‌സ് ചാനല്‍ എന്നിവരും ഇതിന് പിന്നാലെ പിന്തുണയറിയിച്ചിരുന്നു.

'അവളോടൊപ്പം, പ്രാർത്ഥന ദിലീപിന്'... മോഹൻലാലിനോട് ആക്രമിക്കപ്പെട്ട നടിക്ക് പറയാനുള്ളത് ... കേൾക്കണം'അവളോടൊപ്പം, പ്രാർത്ഥന ദിലീപിന്'... മോഹൻലാലിനോട് ആക്രമിക്കപ്പെട്ട നടിക്ക് പറയാനുള്ളത് ... കേൾക്കണം

ആന്ധ്രയില്‍ നിറഞ്ഞ് ഉമ്മന്‍ചാണ്ടി; പുതിയ തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസ്!! ഒരു രൂപാ ഫണ്ട് ശേഖരണംആന്ധ്രയില്‍ നിറഞ്ഞ് ഉമ്മന്‍ചാണ്ടി; പുതിയ തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസ്!! ഒരു രൂപാ ഫണ്ട് ശേഖരണം

English summary
ganesh kumar against flowers tv
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X