Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയില്ല; രൂക്ഷ വിമര്‍ശനവുമായി ഗണേഷ്‌കുമാര്‍

പത്തനാപുരം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ രംഗത്തെത്തി. പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്ന അഴിമതി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ താത്പര്യമെടുക്കാത്തിനാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.

നിയമസഭാ സമിതിക്ക് മുന്‍പില്‍ തെളിവുനല്‍കാന്‍ തനിക്ക് അവസരം തന്നില്ല. അഴിമതി കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയില്ലെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ആരോപണത്തില്‍ നിന്നും താന്‍ പിന്നോട്ടില്ല. തനിക്ക് മരണഭയമില്ല. ഇപ്പോഴും യുഡിഎഫില്‍ തന്നെയാണ്. മുന്നണി മാറുന്ന കാര്യം ആലോചിച്ചിട്ടില്ല. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

oommen-ganesh

ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ ഒരു വിഭാഗത്തിനും സംതൃപ്തിയില്ല. അഴിമതിക്കെതിരെയാണ് താന്‍ ശബ്ദമുയര്‍ത്തുന്നത്. അല്ലാതെ മുസ്ലീം ലീഗിനെതിരെയല്ല. സത്യത്തിനുവേണ്ടി നിലകൊള്ളും. അഴിമതിക്കെതിരായ പോരാട്ടത്തില്‍ വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ തനിക്ക് പിന്തുണ തന്നിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിലെ അബ്ദുള്‍ റാഷിദ്, അബ്ദുള്‍ റഹീം, നജിമുദീന്‍ എന്നിവര്‍ കോടികളുടെ അഴിമതി നടത്തുന്നുണ്ടെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണത്തില്‍ വസ്തുതാപരമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നു മാത്രമല്ല, യുഡിഎഫില്‍ ഗണേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കുകയാണ് ചെയ്തത്. അഴിമതി ഉന്നയിച്ചത് മുന്നണി മര്യാദയ്ക്ക് നിരാക്കാത്തതാണെന്നായിരുന്നു യുഡിഎഫിന്റെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+