സരിതയ്ക്കു വീടു നല്‍കിയത് ഗണേഷ് കുമാറോ? ഉറ്റസുഹൃത്ത് ഷിബു ബേബിജോണ്‍ പറയുന്നു
കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്ക് വീടെടുത്ത് നല്‍കിയത് എംഎല്‍എ ഗണേഷ് കുമാര്‍ ആണെന്ന സൂചന നല്കി മുന്‍ മന്ത്രി ഷിബു ബേബിജോണ്‍. സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്കാന് എത്തിയപ്പോഴാണ് ഷിബു നേരത്തെ ഉറ്റസുഹൃത്തായിരുന്ന ഗണേഷ് കുമാറിനെതിരെ മൊഴി നല്‍കിയത്.
സരിതയ്ക്ക് വീടെടുത്ത് നല്‍കിയത് ആരാണെന്ന് അന്വേഷിച്ചാല്‍ തനിക്കെതിരെയുള്ള ഗൂഢാലോചന പുറത്തുവരും. തനിക്കെതിരെ സോളാര്‍ തട്ടിപ്പുക്കേസിലെ പ്രതി ബിജു രാധാകൃഷ്ണന് മൊഴി നല്‍കിയത് സരിതയുടെ പ്രേരണമൂലമാണ്. സരിതയെ ഇതിനായി നിയോഗിച്ചത് ഗണേഷ് കുമാര്‍ ആണെന്നും ഷിബു ആരോപിച്ചു.

ഗണേഷ് കുമാറിന്റെ മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള തര്‍ക്കത്തിന് സരിതയും കാരണമായിരുന്നു. ഗണേഷും സരിതയും തമ്മില്‍ ഏറെക്കാലമായി അടുത്തബന്ധമുണ്ട്. തനിക്കെതിരായ ഗൂഢാലോനയുടെ പിന്നില്‍ ഗണേഷ് കുമാറാണ്. സരിതയുമായി ഗണേഷിന് അടുപ്പമുണ്ടെന്നറിഞ്ഞപ്പോള്‍ താന്‍ അകന്നിരുന്നതായി ഷിബു വ്യക്തമാക്കി.
സരിത 8 തവണ ഷിബുവിനെ വിളിച്ചതിന്റെ കോള്‍ രേഖകള്‍ കമ്മിഷന് അഭിഭാഷകന് ഹാജരാക്കി. എന്നാല്‍, ഇക്കാര്യം ഷിബു നിഷേധിച്ചു. പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ആരെങ്കിലും വിളിച്ചിട്ടുണ്ടാകും. താന്‍ സരിതയെ നേരില്‍ കാണുകയോ ഒരു തവണ പോലും വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് ഷിബു മൊഴി നല്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications