കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ അന്വേഷണത്തെ വെല്ലുവിളിച്ച് ഗണേഷ് കുമാര്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐയെ വെല്ലുവിളിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത്. അഴിമതിക്കഥകള്‍ മറയ്ക്കാന്‍ ലാലിസത്തെ ഒരു മറയാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഗണേഷ് പറഞ്ഞു. സിബിഐ അന്വേഷണത്തിനു മുഖ്യമന്ത്രിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

അന്വേഷണം നടത്തുകയാണെങ്കില്‍ തനിക്ക് പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ടെന്നും ഗണേഷ് പറഞ്ഞു. ഇപ്പോള്‍ മോഹന്‍ലാലിനെ മറയാക്കി രക്ഷപ്പെടാനാണ് പലരും ശ്രമിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാല്‍ വാങ്ങിയ പണം തിരികെ നല്‍കി കഴിഞ്ഞു. ഇനി ലാലിനെ ഇതിന്റെ പേരില്‍ വേട്ടയാടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

ganesh-kumar

ദേശീയ ഗെയിംസ് അഴിമതി സിബിഐ അന്വേഷിക്കണമെന്നാവശ്യം ഗണേഷ് നേരെത്തെ തന്നെ ഉന്നയിച്ചതാണ്. ഇപ്പോല്‍ സിബിഐ ആവശ്യത്തെ പിന്തുണച്ച് മുന്‍കായിക മന്ത്രി എം വിജയകുമാറും രംഗത്തെത്തിയിട്ടുണ്ട്. ലാലിസത്തിന്റെ മറവില്‍ അഴിമതിയില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് ശ്രമം. അതിന് അനുവദിക്കരുതെന്നും അന്വേഷണം വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഗെയിംസ് നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് സംഘാടക സമിതിയില്‍ നിന്നും രാജി വെച്ചയാളാണ് ഗണേഷ്. അതേസമയം, ദേശീയ ഗെയിംസിലെ അഴിമതിക്കാരെല്ലാം ജയിലില്‍ പോകുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജും പ്രതികരിച്ചിരുന്നു.

English summary
Sports Minister K B Ganesh Kumar demanded a CBI inquiry into the allegations leveled against the conduct of 35th National Games.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X