Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടായിസവുമായി ഗണേഷ് കുമാര്‍: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് എംഎല്‍എ കെ ബി ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു. അഞ്ചല്‍ ശബരിഗിരിയിലെ മരണവീട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു എംഎല്‍എയുടെ മര്‍ദ്ദനം. ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് അനന്തകൃഷ്ണന്‍ എന്ന യുവാവിനെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് അമ്മയുടെ മുന്നിലിട്ട് മര്‍ദ്ദിക്കുയായിരുന്നു.

മര്‍ദ്ദനത്തേതുടര്‍ന്ന് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം അഞ്ചല്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പ്രാഥമിക ചികിത്സക്ക് ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക മാറ്റി.മരണവീട്ടില്‍ നിന്ന് മടങ്ങിവരുന്ന വഴിയില്‍ വെച്ച് ബുധനാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അതേ മരണവീട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും.

-ganesh-kumar

അനന്തകൃഷ്ണന്റെ കാറിന് പിറകിലായിട്ടായിരുന്നു ഗണേഷ് കുമാറിന്റെ കാര്‍ വന്നിരുന്നത്. ഗണേഷ് കുമാറിന്റെ കാര്‍ അനന്തകൃഷ്ണന്റെ കാറിനെ മറികടന്ന ഉടന്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങിയ ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിക്കുയായിരുന്നു. പിന്നാലെ എത്തിയ ഡ്രൈവറും അനന്തകൃഷ്ണനെ മര്‍ദ്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+