കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷും യാമിനിയും പിരിഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

ഒടുവില്‍ ആ വിവാഹ ബന്ധത്തിന് പരിസമാപ്തിയായി. കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ ദാമ്പത്യപ്രശ്‌നങ്ങള്‍ കോടതിമുറിക്കുള്ളില്‍ പരിഹരിച്ചു. കേരള കോണ്‍ഗ്രസ് ബി നേതാവും എംഎല്‍എയും മുന്‍മന്ത്രിയും സിനിമ താരവുമായ കെബി ഗണേഷ്‌കുമാറിനും ഡോ. യാമിന് തങ്കച്ചിക്കും തിരുവനന്തപുരം കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചു.

19 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനാണ് ഇരുവരും അന്ത്യം കുറിച്ചത്. രണ്ട് കുട്ടികളും യാമിനി തങ്കച്ചിയോടൊപ്പമായിരിക്കും ഇനിമുതല്‍ താമസിക്കുക. സ്ഥിരം ജീവനാംശമായി തിരുവനന്തപുരം വഴുതക്കാടുള്ള വീടും രണ്ടേകാല്‍ കോടി രൂപയും ആണ് ഗണേഷ് കുമാര്‍ യാമിനിക്കും മക്കള്‍ക്കും നല്‍കിയത്.

2013 ഒക്ടോബര്‍ 22 ചൊവ്വാഴ്ചയാണ് തിരുവനന്തപുരത്തെ കുടുംബ കോടതി ജഡ്ജി ജി രാധാകൃഷ്ണന്‍ ഇവരുടെ വിവാഹ ബന്ധം വേര്‍പെടുത്തിയത്. കോടതിയുടെ നിര്‍ദ്ദേശപ്രകാരം അവസാന കൗണ്‍സിലിങിലും ഇരുവരും വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടര്‍ന്നതോടെയാണ് വിവാഹ മോചന ഹര്‍ജി അംഗീകരിച്ചത്.

സിനിമ താരത്തില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്ക്

സിനിമ താരത്തില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്ക്

അച്ഛന്‍ ആര്‍ ബാലകൃഷ്ണ പിള്ള രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നെങ്കലും ഗണേഷിന് പ്രിയം സിനിമയായിരുന്നു. സിനിമാഭിനയത്തിന്റെ കാലത്താണ് ഗണേഷ് ഡോ.യാമിനി തങ്കച്ചിയെ വിവാഹം കഴിക്കുന്നത്.

19 വര്‍ഷത്തെ ദാമ്പത്യം

19 വര്‍ഷത്തെ ദാമ്പത്യം

1994 മെയ് 20 നായിരുന്നു ഗണേഷ്-യാമിനി തങ്കച്ചി വിവാഹം. ആദ്യ നാളുകളില്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും പതിയെ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നതായാണ് യാമിനി തങ്കച്ചി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നത്.

രണ്ട് കുട്ടികള്‍

രണ്ട് കുട്ടികള്‍

രണ്ട് കുട്ടികളാണ് ഗണേഷ്-യാമിനി ബന്ധത്തില്‍ ഉള്ളത്. ആദിത്യനും, ദേവരാമനും. കുട്ടികളുടെ സംരക്ഷണ ചുമതല യാമിനിക്കാണ് കോടതി നല്‍കിയിട്ടുള്ളത്. ഗണേഷിന് കുട്ടികളെ കാണാനോ കൂടെ താമസിപ്പിക്കാനോ വിലക്കില്ല.

അപവാദകഥകളിലെ നായകന്‍

അപവാദകഥകളിലെ നായകന്‍

രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പേ ഗണേഷ് കുമാറിന്റെ പേരില്‍ പല അപവാദ കഥകളും പ്രചരിച്ചിരുന്നു.

ഒരു പത്ര വാര്‍ത്തയില്‍ തുടങ്ങിയ വിവാദം

ഒരു പത്ര വാര്‍ത്തയില്‍ തുടങ്ങിയ വിവാദം

2013 ഫെബ്രുവരി 21 ന് മംഗളം ദിനപ്പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം. ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് വീട്ടില്‍ കയറി തല്ലി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്തയില്‍ ഗണേഷ് കുമാറിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല.

പിസി ജോര്‍ജിന്റെ വക

പിസി ജോര്‍ജിന്റെ വക

പിസി ജോര്‍ജ്ജിന്റെ ഇടപെടലാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്. കാമുകിയുടെ ഭര്‍ത്താവിന്റെ കയ്യില്‍ നിന്ന് അടികിട്ടിയത് ഗണേഷ് കമാറിനാണെന്ന് പിസി ജോര്‍ജ്ജ് പരസ്യമായി പ്രസ്താവിച്ചു. ഗണേഷിന്റെ കുടുംബ പ്രശ്‌നങ്ങള്‍ മുഴുവന്‍ തനിക്കറിയാമെന്നും ജോര്‍ജ്ജ് പ്രഖ്യാപിച്ചു

രാജിക്ക് വേണ്ടി പ്രക്ഷോഭം

രാജിക്ക് വേണ്ടി പ്രക്ഷോഭം

പെണ്‍വിഷയത്തില്‍ ഒരു ആരോപണം കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു ഇടത് പക്ഷം. ഉടന്‍ തന്നെ ഗണേഷിന്റെ രാജിക്കായി മുറവിളി കൂട്ടി. പക്ഷേ മുഖ്യമന്ത്രിയും ഗണേഷ് കുമാറും അതത്ര കാര്യമാക്കിയില്ല.

യാമിനി തങ്കച്ചി രംഗത്ത്

യാമിനി തങ്കച്ചി രംഗത്ത്

ഒടുവില്‍ യാമിനി തങ്കച്ചി തന്നെ നേരിട്ട് പത്രസമ്മേളനവുമായി രംഗത്തിറങ്ങി. ഗണേഷ് തന്നെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ചായിരുന്നു പത്രസമ്മേളനം. മാധ്യമ പ്രവര്‍ത്തകുടെ മുന്നില്‍ യാമിനി പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ട് പോലും ഒരു ഗുണവും ഉണ്ടായില്ലെന്നും യാമിനി ആരോപിച്ചു.

തല്ല് കിട്ടിയെന്ന് ഗണേഷും

തല്ല് കിട്ടിയെന്ന് ഗണേഷും

താന്‍ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നില്ല, ഭാര്യ തന്നെ മര്‍ദ്ദിക്കുകയാണ് ഉണ്ടായത് എന്ന് പറഞ്ഞ് ഗണേഷ് കുമാറും രംഗത്തെത്തി. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.

പോലീസ് കേസ്

പോലീസ് കേസ്

ഒടുവില്‍ യാമിനി തങ്കച്ചി പോലീസ് കേസുകൊടുത്തു. ഗാര്‍ഹിക പീഡനത്തിന് കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചു. ഗണേഷും പോലീസില്‍ പരാതിപ്പെട്ടു.

ഒടുവില്‍ രാജി

ഒടുവില്‍ രാജി

പോലീസ് കേസ് വന്നതോടെ ഗണേഷ് കുമാറിനും ഉമ്മന്‍ ചാണ്ടിക്കും പിടിച്ച് നില്‍ക്കാനാകാത്ത സ്ഥിതിയായി. ഏപ്രില്‍ 1, 2013 ന് അര്‍ദ്ധരാത്രിയോടെ ഗണേഷ് രാജി സമര്‍പ്പിച്ചു.

ഉഭയകക്ഷി ചര്‍ച്ച

ഉഭയകക്ഷി ചര്‍ച്ച

പോലീസ് കേസും ഗാര്‍ഹിക പീഡന കേസും വലിയ വിഷയങ്ങളിലേക്ക് നയിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങി.

വിവാഹ മോചന കരാര്‍

വിവാഹ മോചന കരാര്‍

ചര്‍ച്ചകള്‍ക്കൊടുവില്‍ വിവാഹ മോചനത്തിന് കരാറായി. രണ്ട് പേരും പരസ്പരം കൊടുത്ത കേസുകള്‍ പിന്‍വലിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം.

രണ്ടേകാല്‍ കോടിയും വീടും

രണ്ടേകാല്‍ കോടിയും വീടും

ഗണേഷ് കുമാറിന്റെ തിരുവനന്തപുരം വഴുതക്കാടുള്ള വീടും രണ്ടേകാല്‍ കോടി രൂപയും സ്ഥിരം ജീവനാംശമായി നല്‍കണമെന്നാണ് യാമിനി തങ്കച്ചി ആവശ്യപ്പെട്ടത്. മക്കള്‍ക്കും യാമിനിക്കും 75 ലക്ഷം രൂപ വീതം നല്‍കണം എന്നായിരുന്നു ആവശ്യം.

ഒടുവില്‍ വിവാഹ മോചനം

ഒടുവില്‍ വിവാഹ മോചനം

ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ച രണ്ട് പേരും ആറ് മാസം മുമ്പാണ് കോടതിയില്‍ സംയുക്ത ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനിടെ കരാര്‍ പ്രകാരം കേസുകള്‍ പിന്‍വലിക്കുകയും പണവും വീടും നല്‍കുകയും ചെയ്തു. കൗണ്‍സിലിങുകള്‍ പരാജയപ്പട്ട സ്ഥിതിക്ക് കോടതി വിവാഹ മോചനം നല്‍കി.

English summary
The Family court of Thiruvananthapuram granted divorce for KB Ganesh Kumar and Yamini Thankachi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X