കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനെ തല്ലിയ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ കേസില്ല! തല്ല് കൊണ്ട യുവാവിന് ജാമ്യമില്ലാ കേസ്!!

  • By Desk
Google Oneindia Malayalam News

പോലീസ് വീഴ്ചകളെ കുറിച്ച് വന്‍ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വാദിയെ പ്രതിയാക്കി കൊണ്ടുള്ള പിണറായി പോലീസിന്‍റെ നടപടിയില്‍ അവസാനത്തേതായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ് എടുത്തത്.

മര്‍ദ്ദനമേറ്റ യുവാവിനെ പ്രതിയാക്കി ജാമ്യമില്ലാ കേസാണ് പോലീസ് എടുത്തത്. എന്നാല്‍ യുവാവിനെ അടിച്ച് ഇഞ്ചപരുവത്തിലാക്കിയ എംഎല്‍എയുടെ പേരില്‍ ഒരു പെറ്റികേസ് പോലും ഇല്ല. കൊല്ലം അഞ്ചലില്‍ ഒരു മരണവീട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് കാറിന് സൈഡ്‌ കൊടുത്തില്ലെന്നാരോപിച്ച് ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

അമ്മയുടെ മുന്നിലിട്ട്

അമ്മയുടെ മുന്നിലിട്ട്

മരണവീട്ടില്‍ പോയി അമ്മയോടൊപ്പം മടങ്ങി വരികയായിരുന്ന അനന്തകൃഷ്ണല്‍ എന്ന യുവാവിനെയാണ് ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചത്. യുവാവിന്റെ കാറിന് പിറകിലായിട്ടാണ് ഗണേഷ് കുമാറിന്റെ കാര്‍ സഞ്ചരിച്ചിരുന്നത്. കാര്‍ പുറകോട്ട് മാറ്റാവോ എന്ന യുവാവിന്റെ അമ്മയുടെ ചോദ്യത്തില്‍ പ്രകോപിതനായ ഗണേഷ്‌കുമാര്‍ ഉടന്‍ കാറില്‍ നിന്ന് ചാടിയിറങ്ങി മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവാവ് ആരോപിച്ചു.

തടയാന്‍ ശ്രമിച്ചു

തടയാന്‍ ശ്രമിച്ചു

മര്‍ദ്ദിക്കുന്ന ഗണേഷ്കുമാറിനെ തടയാന്‍ യുവാവിന്‍റെ അമ്മ ശ്രമിച്ചെങ്കിലും താന്‍ ആരാണെന്ന് നിനക്ക് അറിയില്ലെന്ന് ആക്രോശിച്ച് മര്‍ദ്ദനം തുടരുകയായിരുന്നു. അമ്മയെ അസഭ്യവര്‍ഷം പറയുകയും ചെയ്തും.മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായ യുവാവിനെ ആദ്യം അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമിക ചികിത്സക്ക് വിധേയനാക്കി. പിന്നീട് വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.തനിക്കേറ്റ പരിക്കടക്കം പോലീസ് കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു യുവാവ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയത്.

വാദി പ്രതി

വാദി പ്രതി

എന്നാല്‍ യുവാവിന്‍റേയും അമ്മയുടേയും പരാതിയില്‍ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് മാത്രമല്ല എംഎല്‍എയുടെ ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ യുവാവിനെതിരെ ജാമ്യമില്ലാ കേസും രജിസ്റ്റര്‍ ചെയ്തു. കൊല്ലം അഞ്ചല്‍ പോലീസാണ് ജാമ്യം കിട്ടാത്ത വകുപ്പുകള്‍ യുവാവിനും അമ്മയ്ക്കും നേരെ ചുമത്തിയത്.

ഇതൊക്കെ സാധാരണം

ഇതൊക്കെ സാധാരണം

പോലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. എങ്കിലും അന്വേഷണ ചുമതലയില്‍ നിന്ന് അഞ്ചല്‍ സിഐയെ മാറ്റാനുള്ള ശ്രമങ്ങള്‍ പോലും ഉന്നതതലത്തില്‍ നിന്ന് ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം.
അതേസമയം യുവാവിന്‍റേതും അമ്മയുടേതും കള്ളപരാതിയാണെന്നാണ് ഗണേശിന്‍റെ ആരോപണം. രാഷ്ട്രീയക്കാരാകുമ്പോള്‍ ഒരുപാട് ആരോപണങ്ങള്‍ വരുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

English summary
ganesh kumar issue no action against mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X