കെബി ഗണേഷ് കുമാര്‍ ഇടത് മുന്നണി വിടുന്നു..?? കോണ്‍ഗ്രസിൽ ചേരുമെന്ന് സൂചന..!
തിരുവനന്തപുരം: യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇടത് പാളയത്തിലെത്തിയ കെബി ഗണേഷ് കുമാര്‍ മുന്നണി വിടാനൊരുങ്ങുന്നതായി സൂചന. കോണ്‍ഗ്രസ്സില്‍ ചേരാനാണ് ഗണേഷ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനും കേരള കോണ്‍ഗ്രസ്സ് ബി ചെയര്‍മാനുമായ ആര് ബാലകൃഷ്ണ പിള്ളയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഗണേഷിന്റെ തീരുമാനമെന്നാണ് അറിയുന്നത്. മാത്രമല്ല ഇടതുമുന്നണിക്കൊപ്പം നിന്നിട്ടും കാര്യമായ പരിഗണനയോ സ്ഥാനമോ കിട്ടാഞ്ഞതും ഗണേഷിനെ ചൊടിപ്പിച്ചുവത്രേ.
കേരള കോണ്‍ഗ്രസ് പ്രതിനിധിയായി യുഡിഎഫിലേക്ക് മടങ്ങിപ്പോയത് കൊണ്ടോ, സ്വതന്ത്രനായി പോയതുകൊണ്ടോ ഗുണമൊന്നും ലഭിക്കില്ലെന്ന് മനസ്സിലാക്കിയാണ് ഗണേഷ് കോണ്‍ഗ്രസ്സില്‍ ചേരുന്ന കാര്യം ആലോചിക്കുന്നത്. യുഡിഎഫിനൊപ്പം നില്ക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗമായ ജേക്കബ് പക്ഷത്തിനൊപ്പം നിന്നിട്ടും കാര്യമില്ലെന്ന് ഗണേഷ് തിരിച്ചറിയുന്നു.

ഗണേഷ് കുമാര്‍ വരുന്നതിനോട് കോണ്‍ഗ്രസിനും താല്പര്യമാണെന്നാണ് അറിയുന്നത്. കൊല്ലം ജില്ലയില്‍ കൊടിക്കുന്നില്‍ സുരേഷിനെ കൂടാതെ മറ്റൊരു കരുത്തനായ നേതാവ് ഇല്ലാത്തതിന്റെ അഭാവം നികത്താന്‍ ഗണേഷിന് കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. മാത്രമല്ല കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും ഗണേഷ് കുമാറിന് സാധ്യത ലഭിച്ചേക്കും. ഗണേഷിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് സൂചന.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications