കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യാതിഥിയാക്കിയില്ല; കെ ബി ഗണേഷ് കുമാർ എംഎൽഎ അധ്യാപകനെ കയ്യേറ്റം ചെയ്തെന്ന് ആരോപണം

  • By Desk
Google Oneindia Malayalam News

പത്തനാപുരം: കൊല്ലം മാലൂർ ഗവൺമെന്റ് യു പി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങൾക്കിടെ കെബി ഗണേഷ് കുമാർ എംഎൽഎ സ്കൂൾ ഹെഡ് മാസ്റ്റർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയെന്ന് ആരോപണം. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന സമ്മേളനത്തിനിടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് വേദിയിലുള്ളവർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.

ഉദ്ഘാടന പ്രസംഗത്തിനിടെ ഗണേഷ് കുമാർ സ്കൂൾ ഹെഡ് മാസ്റ്റർക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. എംഎൽഎയുടെ പ്രസംഗത്തിന് ശേഷം സ്കൂൾ വികസനവുമായി ബന്ധപ്പെട്ട നിവേദനം നൽകാൻ ഹെ‍ഡ് മാസ്റ്ററേയും, പിടിഎ പ്രസിഡന്റിനേയും പഞ്ചായത്ത് പ്രസിഡന്റിനേയും ക്ഷണിച്ചതോടെ എംഎൽഎ പ്രകോപിതനായി.

ganesh kumar

ഹെഡ് മാസ്റ്റർ തനിക്ക് നിവേദനം നൽകേണ്ടതില്ലെന്ന് എംഎൽഎ നിലപാട് എടുത്തതോടെ ഇരുവരും തമ്മിൽ‌ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഹെഡ് മാസ്റ്ററുടെ ഭാഗം കേൾക്കാൻ പോലും തയാറാകാതെ എംഎൽഎ കയ്യേറ്റശ്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.

മണ്ഡലകാലത്ത് യുവതികളെ ഹെലികോപ്റ്ററിൽ സന്നിധാനത്ത് എത്തിക്കാൻ സാധ്യത, 500ലധികം പേർ തയ്യാർമണ്ഡലകാലത്ത് യുവതികളെ ഹെലികോപ്റ്ററിൽ സന്നിധാനത്ത് എത്തിക്കാൻ സാധ്യത, 500ലധികം പേർ തയ്യാർ

ശതാബ്ദി ആഘോഷങ്ങൾക്ക് മുഖ്യാതിഥിയായി മന്ത്രി കെ രാജുവിനെ ക്ഷണിച്ചതാണ് എംഎൽഎയെ ചൊടിപ്പിച്ചതെന്നാണ് ഹെഡ് മാസ്റ്റർ വ്യക്തമാക്കുന്നത്. ഉദ്ഘാടകനാക്കാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് എംഎൽഎ പറഞ്ഞിരുന്നുവെന്ന് ഹെഡ്മാസ്റ്റർ പ്രതികരിച്ചു.

മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്; അതിരു കടന്ന പ്രതികരണമെന്ന് ബിജെപിമോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്; അതിരു കടന്ന പ്രതികരണമെന്ന് ബിജെപി

English summary
ganesh kumar mla attacked school headmaster, reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X