കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് കുമാര്‍ ബിജെപിയിലേക്ക്; പ്രഖ്യാപനം ഉടന്‍?

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിന് അനഭിമതനായിക്കഴിഞ്ഞ ഗണേഷ് കുമാര്‍ എംഎല്‍എ ബിജെപിയിലേക്ക് പോകുന്നതായി സൂചന. ഗണേഷിനെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ അണിയറയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ സാന്നിദ്ധ്യത്തില്‍ ഗണേഷ് കുമാറിനെ ബിജെപിയില്‍ എത്തിക്കാനാണ് ശ്രമം.

ഗണേഷിന്റെ ബിജെപി പ്രവേശം മണത്തറിഞ്ഞാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം കടുത്ത ഭാഷയില്‍ മുഖപ്രസംഗമെഴുതിയതെന്നും പറയപ്പെടുന്നു. ഗണേഷിന്റെ വ്യക്തിപരമായി പോലും അധിക്ഷേപിക്കുന്നതാണ് മുഖപ്രസംഗത്തിലെ വരികള്‍ എന്നതുകൊണ്ടുതന്നെ യുഡിഎഫുമായി ചര്‍ച്ചയ്ക്കുപോലും വഴിയൊരുക്കാതെ ഗണേഷ് പാര്‍ട്ടി വിടുമെന്നാണ് വിവരം.

k-b-ganesh-kumar

പാര്‍ട്ടിയുടെ ഏക എം എല്‍ എ ആയതിനാല്‍ കൂറുമാറ്റ നിയമം ഗണേഷിനെ ബാധിക്കില്ല. നാളിതുവരെയും നിയമസഭയിലേക്ക് ഒരു എംഎല്‍എയെപ്പോലും അയക്കാന്‍ കഴിയാതിരുന്ന ബിജെപിയാവട്ടെ ഏതുവിധേനയും എത്രവിലകൊടുത്തും ഗണേഷിനെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഗണേഷിനെ മാലയിട്ട് സ്വീകരിക്കുമെന്ന മുതിര്‍ന്ന നേതാവിന്റെ പ്രസ്താവനയും ഇതന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.

മുസ്ലീംലീഗ് മന്ത്രിമാര്‍ക്കെതിരെ തെളിവുകള്‍ സഹിതം ഗണേഷ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നതും ഗണേഷിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരിക്കുകകൂടി ചെയ്തതോടെ അറ്റകൈതന്നെ പ്രയോഗിക്കാനാണ് ഗണേഷിന്റെയും നീക്കം. ബിജെപിയിലേക്ക് പോകുന്ന ഗണേഷിന് എന്‍എസ്എസ്സിന്റെ പരിപൂര്‍ണ പിന്തുണ ലഭിക്കുമെന്നതുകൊണ്ടുതന്നെ ബാലകൃഷ്ണപിള്ള മകനെ തടയാന്‍ തയ്യാറാവില്ലെന്നും പറയുന്നു.

English summary
Ganesh Kumar mla going to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X