• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗണേഷ് കുമാര്‍ ദിലീപിന്റെ അടുത്ത സുഹൃത്ത്, ദിലീപ് നിരപരാധിയെന്ന് സെൻകുമാർ പറഞ്ഞെന്ന് നടൻ മഹേഷ്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അതിനിര്‍ണായകമായ ഘട്ടങ്ങളിലൂടെ കടന്ന് പോവുകയാണ്. കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ വലിയ നീക്കങ്ങളാണ് നടക്കുന്നത് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

കെബി ഗണേഷ് കുമാർ എംഎൽഎയുടെ മുൻ പിഎ കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായിരിക്കുകയാണ്. അതിനിടെ വിചാരണ കോടതി ജഡ്ജിയെ മാറ്റണം എന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയുമാണ്. സർക്കാർ എന്തിനിത്ര തിടുക്കം കാണിക്കുന്നു എന്നാണ് നടൻ മഹേഷ് റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ചോദിച്ചത്. ഒപ്പം ദിലീപിനെ മഹേഷ് ശക്തമായി ന്യായീകരിക്കുകയും ചെയ്തു. വിശദാംശങ്ങൾ ഇങ്ങനെ

ദിലീപിന് കോടതിയോട് ആക്ഷേപം ഇല്ല

ദിലീപിന് കോടതിയോട് ആക്ഷേപം ഇല്ല

നീതി നിര്‍വ്വഹണം നടക്കണം എന്ന് തന്നെയാണ് കേസിലെ പ്രതിഭാഗം ആഗ്രഹിക്കുന്നത് എന്ന് അവതാരകനായ നികേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായി നടന്‍ മഹേഷ് പറഞ്ഞു. അതുകൊണ്ടാണ് ദിലീപിന് കോടതിയോട് ആക്ഷേപം ഇല്ലാത്തത്. ദിലീപ് അല്ലല്ലോ കോടതി മാറണം എന്നും ജഡ്ജിനെ മാറ്റണം എന്നും ആവശ്യപ്പെട്ടത് എന്നും മഹേഷ് പറഞ്ഞു.

 നേരിട്ട് ഒരു തെളിവും ഇല്ലാതെ

നേരിട്ട് ഒരു തെളിവും ഇല്ലാതെ

ഈ കേസിലെ സംഭവത്തില്‍ നേരിട്ട് ഇടപെട്ടിട്ടുളള ഒന്നാം പ്രതി തൊട്ടുളളവരുണ്ട്. ഈ കേസില്‍ തനിക്കുളള സങ്കടം, ഒരു ഗൂഢാലോചനയുടെ പേരില്‍, ഒരു ടവറിന് കീഴില്‍ വന്നു എന്നതിന്റെ പേരില്‍ നേരിട്ട് ഒരു തെളിവും ഇല്ലാതെ ഒരു നല്ല നടനെ, നല്ല നിര്‍മ്മാതാവിനെ, നല്ല സംഘാടകനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും 85 ദിവസം ജയിലില്‍ ഇടുകയും വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

സെന്‍കുമാര്‍ പറഞ്ഞത്

സെന്‍കുമാര്‍ പറഞ്ഞത്

അതിനെതിരെയാണ് തനിക്ക് പരാതി ഉളളത്. ഇതിന് സര്‍ക്കാര്‍ കൂടെ നില്‍ക്കുന്നു. സുപ്രീം കോടതിയില്‍ പോയിട്ട് ഈ സര്‍ക്കാര്‍ തോല്‍ക്കുന്നത് ആദ്യമായിട്ടാണോ എന്നും മഹേഷ് ചോദിച്ചു. തന്റെ സ്ഥാനത്ത് നിന്ന് രാജിവെച്ച് ഇറങ്ങുന്നതിന് മുന്‍പ് സെന്‍കുമാര്‍ പറഞ്ഞത് ദിലീപ് നിരപരാധിയാണ് എന്നാണ്. സര്‍ക്കാരിന് ഇതിപ്പോള്‍ ഒരു ഈഗോ പ്രശ്‌നമായി.

 എന്തിനാണ് സര്‍ക്കാര്‍ ഇത്ര തിടുക്കം കാണിക്കുന്നത്

എന്തിനാണ് സര്‍ക്കാര്‍ ഇത്ര തിടുക്കം കാണിക്കുന്നത്

വിചാരണ നടക്കുമ്പോള്‍ ജഡ്ജിക്കെതിരെ കോടതിയില്‍ പോകുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോകുന്നു. ഒരു പ്രോസിക്യൂട്ടറില്ല. എന്തിനാണ് സര്‍ക്കാര്‍ ഇത്ര തിടുക്കം കാണിക്കുന്നത് എന്നും മഹേഷ് ചോദിക്കുന്നു. പെരിയ കേസിലും സര്‍ക്കാര്‍ ചോദിച്ചു. ഇതിനൊക്കെയുളള പണം കൊടുക്കുന്നത് പാര്‍ട്ടി ഫണ്ടില്‍ നിന്നാണെന്ന് കരുതുന്നില്ലെന്നും മഹേഷ് പറഞ്ഞു.

ഗണേഷ് കുമാര്‍ ദിലീപിന്റെ അടുത്ത സുഹൃത്ത്

ഗണേഷ് കുമാര്‍ ദിലീപിന്റെ അടുത്ത സുഹൃത്ത്

ഗണേഷ് കുമാറിന്റെ പിഎയെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് തനിക്ക് കൃത്യമായി അറിയില്ല. തനിക്ക് അറിയാവുന്ന ഗണേഷ് കുമാര്‍ ദിലീപിന്റെ അടുത്ത സുഹൃത്താണ്. ദിലീപിന്റെ ജാമ്യവ്യവസ്ഥയിലുളള ഒരു പ്രധാന കാര്യം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നുളളതാണെന്ന് മഹേഷ് ചൂണ്ടിക്കാട്ടി.

ഗണേഷ് കുമാര്‍ അങ്ങനെ ചെയ്യില്ല

ഗണേഷ് കുമാര്‍ അങ്ങനെ ചെയ്യില്ല

ഇക്കാര്യം അറിഞ്ഞ് കൊണ്ട് ഗണേഷ് കുമാര്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം എങ്ങനെ നല്ലൊരു സുഹൃത്താവും എന്ന സംശയമുണ്ടെന്നും മഹേഷ് പറഞ്ഞു. തനിക്ക് അറിയാവുന്ന ഗണേഷ് കുമാര്‍ അങ്ങനെ

ചെയ്യില്ലെന്നും മഹേഷ് പറഞ്ഞു. അതേസമയം ഗണേഷ് കുമാറിന്റെ പിഎയെ പ്രതിയാക്കുന്നത് ഗണേഷിനോടുളള വൈരാഗ്യം മൂലമാണെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.

ഓരോ കാര്യത്തിലും മാഫിയ പ്രവര്‍ത്തിക്കുന്നു

ഓരോ കാര്യത്തിലും മാഫിയ പ്രവര്‍ത്തിക്കുന്നു

ഗണേഷിനെ വെള്ളപൂശാനാണ് പിസി ജോര്‍ജ്ജ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപിച്ചു. കേരളത്തിലും ഓരോ കാര്യത്തിലും മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. ഗണേഷ് കുമാര്‍ തന്റെ സുഹൃത്തും സഹപാഠിയുമാണ്. ഗണേഷ് ഈ കേസില്‍ ആദ്യം മുതല്‍ക്കേ ഇടപെട്ട ആളാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ജയിലില്‍ പോയി കണ്ട ഒരു എംഎല്‍എ

ജയിലില്‍ പോയി കണ്ട ഒരു എംഎല്‍എ

ദിലീപ് ഈ കേസില്‍പ്പെട്ടപ്പോള്‍ അമ്മ സംഘടനയില്‍ ദിലീപിന് വേണ്ടി ഏറ്റവും കൂടുതല്‍ ബഹളം ഉണ്ടാക്കിയത് ഗണേഷ് കുമാര്‍ ആയിരുന്നു. ദിലീപിനെ ജയിലില്‍ പോയി കണ്ട ഒരു എംഎല്‍എ ഗണേഷ് കുമാര്‍ ആണ്. ജയിലിന് പുറത്ത് വന്ന് ഒരു പ്രസ്താവന നടത്തിയത് ഗണേഷ് കുമാര്‍ ആണെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി.

സുഹൃത്തിന്റെ കൂടെയാണോ നീതിയുടെ കൂടെയാണോ

സുഹൃത്തിന്റെ കൂടെയാണോ നീതിയുടെ കൂടെയാണോ

ആ ഗണേഷ് കുമാറിന്റെ പിഎ ആണ് ഇപ്പോള്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. എത്ര വലിയ സുഹൃത്താണെങ്കിലും ഇത്തരമൊരു വിഷയത്തില്‍ സുഹൃത്തിന്റെ കൂടെയാണോ നീതിയുടെ കൂടെയാണോ നില്‍ക്കുന്നത് എന്നതാണ് പ്രശ്‌നം. താന്‍ നില്‍ക്കുന്നത് ആക്രമിക്കപ്പെട്ട നടിയുടെ ഒപ്പമാണ് എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

 മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രം

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രം

അവര്‍ അന്ന് മുതല്‍ പല പ്രസ്താവനകളും നടത്തിയെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ആ നടി ഇന്ന് വരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എല്ലാം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമാണ്. പോലീസിന്റെ എഫ്‌ഐആറിന്റെ നാലില്‍ ഒന്ന് പോലും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയിട്ടില്ല. പലതും ഊഹാപോഹങ്ങള്‍ മാത്രമാണ് പുറത്ത് വന്നതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

cmsvideo
  Ganesh Kumar's pathetic statement against Parvathy | Oneindia Malayalam

  English summary
  Ganesh Kumar MLA is a close friend of Dileep, Says actor Mahesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X