Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപെന്ന വാര്‍ത്തകളുണ്ടാക്കുന്ന ആള്‍..! അതാരാണെന്ന് വെളിപ്പെടുന്നു !!

പത്തനംതിട്ട: കൊച്ചിയില്‍ വെച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ ഒട്ടേറെ വാര്‍ത്തകള്‍ പരന്നിരുന്നു. സംഭവത്തന് പിന്നില്‍ ദിലീപാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നത്.

Read Also:കടല്‍ക്കരയില്‍ ഭീമാകാരനായ അജ്ഞാത ജീവി..!! ഞെട്ടലില്‍ ലോകം...അന്യഗ്രഹജീവിയോ യതിയോ !!!

Read Also: നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായത് ഒരു വ്യക്തി നല്‍കിയ വിവരം...!! നിര്‍ണായക വെളിപ്പെടുത്തല്‍..!!

Read Also: കുമ്മനത്തിന്റെ പുലിമുരുകന്‍ കളി..! സുരേന്ദ്രനും രാധാകൃഷ്ണനും ഡാഡി ഗിരിജ..! അത് പൊളിച്ചു..!

ദിലീപിനെതിരെ ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിടുന്നത് ആരെന്ന ചോദ്യം പ്രസക്തമാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം കെബി ഗണേഷ് കുമാര്‍ എംഎല്‍എ പറയും.

ആ ആളെ തനിക്കറിയാം

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നടന്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധത്തില്‍ അനാവശ്യ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നയാളെ തനിക്കറിയാമെന്നാണ് സിനിമാ താരം കൂടിയായ കെബി ഗണേഷ് കുമാര്‍ വെളിപ്പെടുത്തുന്നത്.

ഏറെ നാളായുളള ശത്രു

നവമാധ്യമങ്ങളിലൂടെ അനാവശ്യവാര്‍ത്തകളാണ് ദിലീപിനെതിരെ വരുന്നത്. ഏറെ നാളായി ദിലീപിനോട് ശത്രുതയുള്ള ഒരാളാണ് ഇതിന് പിന്നിലെന്നാണ് ഗണേഷ് കുമാര്‍ വെളിപ്പെടുത്തുന്നത്.

മുഖ്യമന്ത്രിക്ക് കത്ത് നൽകും

ആക്രമണത്തിന് ഇരയായ നടിയ്ക്ക് കേസ് വാദിക്കുന്നതിന് വേണ്ടി സമര്‍ത്ഥനായ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

പിടി തോമസിനെതിരെ

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച പ്രതി പള്‍സര്‍ സുനിയെ പൊലീസ് കോടതി മുറിയില്‍ വെച്ച് പിടികൂടിയ രീതിയെ കുറ്റപ്പെടുത്തിയ പിടി തോമസ് എംഎല്‍എയുടെ ന്യായീകരണം ശരിയല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ദിലീപ് പരാതി നൽകി

തനിക്കെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടന്‍ ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തതായടക്കമുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.

ഗൂഢാലോചനയെന്ന് മഞ്ജു

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് നടി മഞ്ജു വാര്യര്‍ ആരോപിച്ചിരുന്നു. സിനിമാ മേഖലയിലും രാഷ്ട്രീയ രംഗത്തും ഉള്ള മറ്റു പ്രമുഖരും ഇത്തരം സംശയം മുന്നോട്ട് വെച്ചിരുന്നു.

കൊട്ടേഷനാണോ അല്ലയോ

തന്നെ ആക്രമിച്ചത് കൊട്ടേഷനാണെന്ന് പ്രതികള്‍ പറഞ്ഞതായി നടി മൊഴി നല്‍കിയതും സംഭവത്തിന് പിന്നില്‍ പ്രമുഖരായ ആളുകള്‍ ഉണ്ടെന്ന സംശയം ബലപ്പെടുത്തി. എന്നാല്‍ ഇത് കൊട്ടേഷനല്ലെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി.

മാഫിയകളുടെ പിടിയിൽ

സിനിമാ സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് നടിക്കുണ്ടായ ദുരനുഭവത്തിന് കാരണമെന്ന് നേരത്തെ ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. കൊച്ചിയിലെ പല സിനിമാക്കാരും മയക്കുമരുന്ന് ക്രിമിനല്‍ മാഫിയയുടെ പിടിയിലാണെന്നും ഗണേഷ് വ്യക്തമാക്കിയിരുന്നു.

പല കാര്യങ്ങളുമറിയാം

പുറത്ത് പറയാന്‍ സാധിക്കാത്ത പലകാര്യങ്ങളും തനിക്ക് അറിയാമെന്നും ഗണേഷ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് വെളിപ്പെടുത്തുമെന്നും ഗണേഷ് പറഞ്ഞിരുന്നു.

കൊട്ടേഷന്റെ സാധ്യതകൾ

നടിയെ ആക്രമിച്ച ശേഷം പ്രധാന പ്രതി പൾസർ സുനി മറ്റാരെയോ ഫോണിൽ വിളിച്ച് വിവരങ്ങൾ പങ്കുവെച്ചതായും പൊട്ടിച്ചിരിച്ചതായും കൂട്ടുപ്രതികൾ മൊഴിനൽകിയിരുന്നു. മാത്രമല്ല മൊബൈലിൽ പകർത്തിയ നടിയുടെ ദൃശ്യങ്ങൾ മറ്റൊരാൾക്ക് കൈമാറിയതായും മറ്റു പ്രതികൾ മൊഴി നൽകിയിരുന്നു. ഇത് സുനി നിഷേധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+