
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണ്ട, ചിലര്‍ക്ക് വിഷമവുമുണ്ടാകുമെന്ന് ഗണേഷ് കുമാര്‍
കണ്ണൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി ഗണേഷ് കുമാര്‍. റിപ്പോര്‍ട്ട് പുറത്തുവിടേണ്ട കാര്യമില്ലെന്ന് ഗണേഷ് പറഞ്ഞു. ചിലര്‍ക്ക് ആ റിപ്പോര്‍ട്ട് കൊണ്ട് വിഷമമുണ്ടാവും. അതുകൊണ്ട് പുറത്തുവിടുന്നത് ശരിയല്ല. റിപ്പോര്‍ട്ട് പുറത്തുവിടേണ്ട ആവശ്യമെന്താണെന്നും ഗണേഷ് ചോദിക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് പ്രശ്നങ്ങളുണ്ടാക്കും. ചിലര്‍ക്ക് ആരെയെങ്കിലും കരിവാരിത്തേക്കണം എന്നേയുള്ളൂ. അതുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പറയുന്നതെന്നും ഗണേഷ് പറഞ്ഞു. നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നവര്‍ക്ക് വേറെ ഉദ്ദേശങ്ങളാണ് ഉള്ളതെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞിരുന്നു. ഡബ്ല്യുസിസി റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടതിനായിരുന്നു ഈ രീതിയില്‍ മന്ത്രി പ്രതികരിച്ചത്.
അവന് വന്നാല്‍ നില്‍ക്കില്ല; പലരും കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടു, തുറന്ന് പറഞ്ഞ് ബിജു പപ്പന്
അതേസമയം ഹേമ കമ്മിറ്റി സിനിമയിലെ സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ പഠിക്കാന്‍ വേണ്ടി നിയോഗിച്ചതാണ്. റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണ് എഴുതിയിട്ടുള്ളതെന്ന് ഞാന്‍ വായിച്ചിട്ടില്ല. ചിലയാളുകള്‍ ആരെയെങ്കിലും കരിവാരി തേച്ചാല്‍ മതിയെന്നാണ്. അതിനി മന്ത്രിയായാലും കുഴപ്പമില്ല. റിപ്പോര്‍ട്ട് വായിച്ചത് ഗവണ്മെന്റ് സെക്രട്ടറി മാത്രമാണെന്നാണ് ഞാന്‍ അറിഞ്ഞത്. ഞങ്ങളാരും ഇത് വായിച്ച് നോക്കിയിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്തിനാണ് എല്ലാ കാര്യങ്ങളും പുറത്തുവിടുന്നത്. പുറത്ത് വിടേണ്ട കാര്യമില്ല. നടപടി സ്വീകരിക്കാനാണ് പഠനം നടത്തിയത്. കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അത് കള്‍ച്ചറല്‍ സെക്രട്ടറി മനസ്സിലായിട്ടുണ്ട്. മന്ത്രിയും മനസ്സിലാക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
മന്ത്രി തന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ യോഗം വിളിച്ചതാണ്. എല്ലാം പഠിച്ചതിന് ശേഷം നടപടി സ്വീകരിക്കും. അതൊരു കമ്മീഷനല്ല. അങ്ങനെയായിരുന്നെങ്കില്‍ അത് നിയമസഭയുടെ ടേബിളില്‍ വെക്കണം. പക്ഷേ ഇതൊരു പഠനമാണ്. അത് മനസ്സിലാക്കി അഭിപ്രായം പറഞ്ഞുവെന്നും ഗണേഷ് പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായി നടത്തിയ ഗൂഢാലോചനയുടെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്ന വാദമാണ് ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന് ഉയര്‍ത്തി. ഇതിനെ എങ്ങനെയാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്താനാവുകയെന്ന് വിചാരണ കോടതി ചോദിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഈ ചോദ്യം.
ഫോണിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു. മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി ദിലീപിന്റെ അഭിഭാഷകര്‍ അടങ്ങിയ സംഘം മുംബൈയിലേക്ക് പോയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതിന് തൊട്ടുപിന്നാലെ പ്രൊഫഷണലായ ഐടി വിദഗ്ധനെ ഉപയോഗിച്ച് മുംബൈയിലെ ലാബില്‍ കൊണ്ടുപോയി തെളിവ് നശിപ്പിച്ചെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
ഞാനായിട്ടുണ്ടാക്കിയ ബന്ധമല്ലേ? സഹിച്ചോളാം, മെഹ്നാസിനെ കുറിച്ച് റിഫ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്