ഗണേഷിന്റെ ആരോപണം; സൂരജിന്റെ സഹായത്തോടെ?
തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ ഉന്നയിച്ച ഗുരുതരമായ അഴിമതി ആരോപണം വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിന്റെ സഹായത്തോടെയെന്ന് സൂചന. ആരോപണത്തിന് അടിസ്ഥാനമായ തെളിവുകള്‍ സൂരജ് തന്നെ ഗണേഷ് കുമാറിന് രഹസ്യമായി കൈമാറിയതായാണ് വിവരം.
തനിക്കെതിരെ മാത്രം ആരോപണം ഉന്നിയിക്കുന്നത് ശരിയല്ലെന്നും, മഹാന്മാരെന്ന് നടിക്കുന്ന പലരും അഴിമതിക്കാരാണെന്നും അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സസ്പെന്ഷനിലായപ്പോള് സൂരജ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സൂരജിന് പിന്തുണയുമായി ഗണേഷ് കുമാര്‍ രംഗത്തെത്തുകയും അഴിമതിക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തു.

ഇതോടെ പൊതുമരാമത്തു വകുപ്പിലെ എല്ലാ അഴിമതികളുടെയും തെളിവുകള്‍ സൂരജ് ഗണേഷിന് രഹസ്യമായി കൈമാറുകയായിരുന്നു. മറ്റൊരു മന്ത്രിക്കെതിരെയും ഗണേഷ് കുമാര്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. വസ്തുനിഷ്ടമായ തെളിവുകള്‍ ലഭിക്കാത്തതുകൊണ്ടാണ് മന്ത്രിയുടെ പേര് നിയമസഭയില്‍ ഉന്നയിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
തനിക്കെതിരെ പൊടുന്നനെ അന്വേഷണം ഉണ്ടായതും റെയ്ഡ് നടത്തിയതും പൊതുമരാമത്ത് വകുപ്പിന്റെ അറിവോടെയാണെന്ന് സൂരജ് ചില സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ സൂരജിനെ പുറത്താക്കാന്‍ കരുനീക്കിയതായാണ് പറയപ്പെടുന്നത്.
മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ. നസിമുദ്ദീന്, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എം.അബ്ദുള്‍റാഫി, അഡിഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ് ഐ.എം. അബ്ദുള്‍റഹ്മാന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. മന്ത്രസഭയിലെ മുന്‍ അംഗം തന്നെ ഗുരുതരമായ ആരോപണം ഉന്നയിച്ച സ്ഥിതിക്ക് അടിയന്തിര നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications