കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിന്റെ ആരോപണം; സൂരജിന്റെ സഹായത്തോടെ?

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ ഉന്നയിച്ച ഗുരുതരമായ അഴിമതി ആരോപണം വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിന്റെ സഹായത്തോടെയെന്ന് സൂചന. ആരോപണത്തിന് അടിസ്ഥാനമായ തെളിവുകള്‍ സൂരജ് തന്നെ ഗണേഷ് കുമാറിന് രഹസ്യമായി കൈമാറിയതായാണ് വിവരം.

തനിക്കെതിരെ മാത്രം ആരോപണം ഉന്നിയിക്കുന്നത് ശരിയല്ലെന്നും, മഹാന്മാരെന്ന് നടിക്കുന്ന പലരും അഴിമതിക്കാരാണെന്നും അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സസ്‌പെന്‍ഷനിലായപ്പോള്‍ സൂരജ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സൂരജിന് പിന്തുണയുമായി ഗണേഷ് കുമാര്‍ രംഗത്തെത്തുകയും അഴിമതിക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തു.

sooraj

ഇതോടെ പൊതുമരാമത്തു വകുപ്പിലെ എല്ലാ അഴിമതികളുടെയും തെളിവുകള്‍ സൂരജ് ഗണേഷിന് രഹസ്യമായി കൈമാറുകയായിരുന്നു. മറ്റൊരു മന്ത്രിക്കെതിരെയും ഗണേഷ് കുമാര്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. വസ്തുനിഷ്ടമായ തെളിവുകള്‍ ലഭിക്കാത്തതുകൊണ്ടാണ് മന്ത്രിയുടെ പേര് നിയമസഭയില്‍ ഉന്നയിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

തനിക്കെതിരെ പൊടുന്നനെ അന്വേഷണം ഉണ്ടായതും റെയ്ഡ് നടത്തിയതും പൊതുമരാമത്ത് വകുപ്പിന്റെ അറിവോടെയാണെന്ന് സൂരജ് ചില സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ സൂരജിനെ പുറത്താക്കാന്‍ കരുനീക്കിയതായാണ് പറയപ്പെടുന്നത്.

മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ. നസിമുദ്ദീന്‍, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എം.അബ്ദുള്‍റാഫി, അഡിഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഐ.എം. അബ്ദുള്‍റഹ്മാന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. മന്ത്രസഭയിലെ മുന്‍ അംഗം തന്നെ ഗുരുതരമായ ആരോപണം ഉന്നയിച്ച സ്ഥിതിക്ക് അടിയന്തിര നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

English summary
T O Sooraj helps Ganesh Kumar MLA to alleges corruption in PWD Ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X