Get Updates
Get notified of breaking news, exclusive insights, and must-see stories!

‌കമ്മീഷണർ റിലീസ് ചെയ്തപ്പോൾ കാറിന് പുറകിൽ എസ്പിയുടെ തൊപ്പി വെച്ചിരുന്ന ആളാണ്; ​ഗണേഷ് കുമാർ

പാലക്കാട്: സുരേഷ് ​ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് ഗണേഷ് കുമാർ. സുരേഷ് ​ഗോപിക്ക് അല്ല കുഴപ്പമെന്നും സുരേഷ് ​ഗോപിയെ തിരഞ്ഞെടുത്ത തൃശൂർകാർക്കാണെന്നും മന്ത്രി പറഞ്ഞു. ഏറെ കാലമായി അടുത്തറിയാവുന്നയാളാണ് സുരേഷ് ​ഗോപി, പറയാനുള്ളതെല്ലാം തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞുകഴിഞ്ഞു. ഇനി പുതുതായി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് തന്റെ പ്രസം​ഗം കേട്ട് അന്ന് പലരും വിളിച്ചുചോദിച്ചു എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് ഇപ്പോൾ കാര്യം മനസ്സിലായില്ലേ എന്ന് ​ഗണേഷ് കുമാർ ചോദിച്ചു.

കമ്മീഷണർ എന്ന സിനിമ റിലീസ് ചെയ്തപ്പോൾ കാറിന് പുറകിൽ എസ് പിയുടെ തൊപ്പി വെച്ചിരുന്ന ആളാണ് സുരേഷ് ​ഗോപി എന്നും ​ഗണേഷ് കുമാർ പറഞ്ഞു. വർർഷങ്ങൾക്ക് മുമ്പ് ഭരത് ചന്ദ്രൻ ഐ പി എസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പോലീസ് തൊപ്പി കാറിന്റെ പിന്നിൽ സ്ഥിരമായി വെച്ചിരുന്നത്.

ganesh

സാധാരണ ഉന്നത പോലീസുകാർ കാറിൽ യാത്ര ചെയ്യുമ്പോൾ അവരുടെ തൊപ്പി ഊരി മാറ്റി സീറ്റിന്റെ പിന്നിൽ വെക്കാറുണ്ട്. അത്തരത്തിൽ സുരേഷ് ​ഗോപിയുടെ കാറിൽ കുറേകാലം എസ് പിയുടെ ഐ പി എസ് എന്നെഴുതിയ തൊപ്പി കാറിന്റെ പിന്നിൽ വെച്ചിരുന്നു. അത് ​ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന വിധത്തിലായിരുന്നു വെച്ചിരുന്നത്. അത്രയെ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളൂ. ​ഗണേഷ് കുമാർ പറഞ്ഞു.

സുരേഷ് ​ഗോപിയുടെ മാധ്യമപ്രവർത്തകരോടുള്ള സമീപനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. സതിരഞ്ഞെടുപ്പിന് മുമ്പ് തൃശുർകാർ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അത് ശരിയായെന്നും ഇനി തൃശൂർ‌കാർ എന്തെങ്കിലും ​ഗുണമുണ്ടാകുമെന്ന് പ്രാർത്ഥിക്കാമെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

എമ്പുരാനെതിരെ ഇപ്പോൾ നടക്കുന്നത് സംഘപരിവാർ ആക്രമണമാണെന്നും സിനിമക്കെതിരെ ആക്രമണം അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണെന്നും ജനാധിപത്യപരമായ വിമർശനം ആവാം എന്നാൽ അത് ഇങ്ങനെയാകരുതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാക്കില്ല. സിനിമയുടെ പേരിലുള്ള വിവാ​​ദം അനാവശ്യമാണ്. സിനിമ കണ്ട് അഭിനയം നന്നായെന്ന് മാത്രം പറയുംയ എന്ത് പറഞ്ഞാലും വിവാദമാക്കുകയാണ്. ജസ്റ്റ് റിമെമ്പർ ദാറ്റ് എന്ന് പറഞ്ഞങ്ങ് പോകും. ഞാൻ ഒരുപാട് രാഷ്ട്രീയ സിനിമകളിൽ അഭിനയിച്ചതാണ്.. യു ഡി എഫ് വിരുദ്ധ സിനിമകളായിരിന്നു ഏറെയും എന്നിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+