കാട്ടുപോത്തുകളുടെ കാര്യത്തില്‍ ഗണേഷ് വാക്ക് പാലിച്ചു
തിരുവനന്തപുരം: ടിഒ സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടെന്ന് പറഞ്ഞ കെബി ഗണേഷ് കുമാര്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തി. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിനിടെയായിരുന്നു ഗണേഷിന്റെ വെളിപ്പെടുത്തല്‍.
പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ജീവനക്കാരുടെ പേരാണ് ഗണേഷ് പറഞ്ഞത്. അബ്ദുള്‍ റാഷിദ്, അബ്ദുള്‍ റഹീം, നജിമുദ്ദീന്‍. മുസ്ലീം ലീഗിനെ ലക്ഷ്യമിട്ടായിരുന്നു ഗണേഷിന്റെ നീക്കം.

മറ്റൊരു മന്ത്രിക്കെതിരെയും വെളിപ്പെടുത്തലിനുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞെങ്കിലും സ്പീക്കര്‍ ഇടപെട്ട് തടഞ്ഞു. ഭരണപക്ഷ എംഎല്‍മാരും മന്ത്രിമാരും ഗണേഷിനെതിരെ രംഗത്ത് വന്നപ്പോള്‍ പ്രതിപക്ഷം പിന്തുണയുമായെത്തി.
മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന്റെ വിഷമമാണ് ഗണേഷിനെന്ന പരിഹാസവുമായി ഭരണകക്ഷി എംഎല്‍എമാര്‍ രംഗത്ത് വന്നപ്പോള്‍ ഗണേഷ് കുമാറിന്റെ വാക്കുകള്‍ വികാരനിര്‍ഭരമായി. ഗണേഷ് കുമാറിന് ആരുടേയോ പ്രേതം കൂടിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് മന്ത്രി വികെ ഇഹ്രാഹിം കുഞ്ഞ് പ്രതികരിച്ചത്. ആരോപണം ഉയര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
എന്തായാലും ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍ യുഡിഎഫിനുള്ളില്‍ വന്‍ പൊട്ടിത്തെറിക്കാണ് വഴിവച്ചിരിക്കുന്നത്. മുസ്ലീം ലീഗും മുഖ്യമന്ത്രിയും ഗണേഷിന്റെ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.


Click it and Unblock the Notifications