• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൊട്ട് കളിച്ചത് ഉമ്മൻ ചാണ്ടിയെ; ഇനി ഗണേഷ് കുമാറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായം

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം എൽഡിഎഫിൽ എത്തുന്ന തൊട്ട് പിന്നാലെ കേരള കോൺഗ്രസ് ബി യുഡിഎഫിലേക്ക് മടങ്ങിയെത്തും എന്നായിരുന്നു പ്രധാന ചർച്ചകൾ. ജോസിന്റെ എൽഡിഎഫ് പ്രവേശനത്തോടെ കേരള കോൺഗ്രസ് ബിയുടെ നീക്കങ്ങൾ ഉറ്റുനോക്കപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വവുമായി പാർട്ടി നേതാക്കൾ മടങ്ങിവരവിനുള്ള ചർച്ചകൾ നടത്തിയതായുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

എന്നാൽ കേരള കോൺഗ്രസ് (ബി) മുൻ നേതാവ് ശരണ്യ മനോജിന്റെ സോളാർ വിവാദത്തിലെ വെളിപ്പെടുത്തലോടെ കേരള കോൺഗ്രസ് ബിയുടെ നീക്കങ്ങൾ അസ്ഥാനത്തായിരിക്കുകയാണ്.

അവഗണിക്കപ്പെടുന്നു

അവഗണിക്കപ്പെടുന്നു

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു കേരള കോൺഗ്രസ് ബി യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയത്. 2018 ഡിസംബർ മുതൽ പാർട്ടി എൽഡിഎഫ് അംഗമാണ്.എന്നാൽ മുന്നണിയിൽ തങ്ങൾ തഴയപ്പെടുകയാണെന്ന ആരോപണമാണ് പാർട്ടി നേതാക്കൾ തുടക്കം മുതൽ തന്നെ ഉയർത്തിയത്.

മുന്നണി വിടുമെന്ന്

മുന്നണി വിടുമെന്ന്

പത്തനാപുരത്ത് കൂറ്റൻ വിജയം നേടിയിട്ട് പോലും ഗണേഷ് കുമാറിനെ മന്ത്രിയാക്കാത്തതും പാർട്ടിയിൽ അതൃപ്തിക്ക് കാരണമായി.

പലപ്പോഴും മുന്നണയിൽ ഈ ആവശ്യം ഉയർത്തിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.

ലയിക്കാനുള്ള നീക്കം

ലയിക്കാനുള്ള നീക്കം

നേരത്തെ ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ വിവാദത്തിൽപ്പെട്ട് രാജിവെച്ചപ്പോൾ എൻസിപിയിൽ ലയിക്കാനും മന്ത്രിപദം നേടാനും കേരള കോൺഗ്രസ് (ബി) ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതോടെയാണ് കേരള കോൺഗ്രസ് ബി മുന്നണി വിടാനുള്ള നീക്കങ്ങൾ ശക്തമാക്കിയതായുള്ള ചർച്ചകൾക്ക് ചൂട് പകർന്നത്.

സർക്കാർ പ്രതിസന്ധിയിൽ

സർക്കാർ പ്രതിസന്ധിയിൽ

ഇടത് മുന്നണി സര്‍ക്കാര്‍ രണ്ടാം തവണയും സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്ന വിലയിരുത്തല്‍ ഒരു ഘട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും പ്രതിച്ഛായ കാര്യമായി തകര്‍ത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ചർച്ചകൾ.

പിന്നിൽ എ ഗ്രൂപ്പ് എന്ന്

പിന്നിൽ എ ഗ്രൂപ്പ് എന്ന്

ആറ് മാസത്തിനിടെ പലപ്പോഴായി കോൺഗ്രസ്, കേരള കോൺഗ്രസ് ചർച്ചകൾ നടന്നതായാണ് വിവരം.അതേസമയം കേരള കോൺഗ്രസിനെ യുഡിഎഫിൽ എത്തിക്കുന്നതിനെതിരെ എ ഗ്രൂപ്പ് ശക്തമായ എതിർപ്പാണ് ഉയർത്തിയത്. ഇപ്പോഴത്തെ ഗണേഷ് കുമാറിനെതിരായ സോളാർ വിവാദത്തിന് പിന്നിലും എ ഗ്രൂപ്പ് ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിവാദ വെളിപ്പെടുത്തൽ

വിവാദ വെളിപ്പെടുത്തൽ

ശരണ്യ മനോജാണ് ഗണേഷ് കുമാറിനെതിരെ വെളുപ്പെടുത്തൽ നടത്തിയത്.സോളാർ കേസിൽ മുഖ്യപ്രതി ഗണേഷ് കുമാറാണ്. പരാതിക്കാരിയെക്കൊണ്ട് നിരന്തരം മൊഴി മാറ്റി പറയിച്ചത് ഗണേഷ് കുമാറും പിഎയുമാണ്എന്നായിരുന്നു ശരണ്യ മനോജ് ആരോപിച്ചത്.

ഉമ്മൻചാണ്ടിക്കെതിരെ

ഉമ്മൻചാണ്ടിക്കെതിരെ

ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരി എഴുതിയ കുറിപ്പിൽ ഉണ്ടായിരുന്നില്ലെന്നും മനോജ് പറഞ്ഞു.കെബി ഗണേഷ് കുമാറിന്റെ നിർബന്ധത്തെത്തുടർന്ന് പിന്നീട് കൂട്ടിച്ചേർക്കൽ നടത്തിയതെന്നായിരുന്നു മനോജ് ആരോപിച്ചത്.

കോൺഗ്രസിലെത്തി

കോൺഗ്രസിലെത്തി

കേരളാ കോൺഗ്രസ് ബിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും ആർ ബാലകൃഷ്ണ പിള്ളയുടെ അനന്തിരവനുമാണ് ശരണ്യ മനോജ്.അതേസമയം അടുത്തിടെ എ ഗ്രൂപ്പിൽ തിരികെയെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ അടുത്ത ആളായ ശരണ്യ മനോജ് നടത്തിയ വെളിപ്പെടുത്തൽ വ്യക്തമായ ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് കണക്കാക്കപ്പെടുന്നത്.

ഘടകകക്ഷികളും

ഘടകകക്ഷികളും

അതേസമയം നിലവിലെ വിവാദത്തോടെ ഗണേഷ് കുമാറിന്റെ യുഡിഎഫ് പ്രവേശനത്തിന് എന്നന്നേക്കുമായി ലോക്ക് തീർക്കാനായെന്ന സന്തോഷത്തിലാണ് എ ഗ്രൂപ്പ്. ഇനി അത്തരമൊരു ശ്രമം ഉണ്ടായാൽ തന്നെ മറ്റ് ഘടകക്ഷികളും ഇതിനെതിരെ രംഗത്തെത്തുമെന്ന് നേതാക്കൾ കരുതുന്നു.

ആർഎസ്പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബിജോൺ കഴിഞ്ഞദിവസം ഗണേഷ്‌കുമാറിനെതിരേ രംഗത്തുവന്നിരുന്നു.

പ്രാദേശിക നേതാക്കളും

പ്രാദേശിക നേതാക്കളും

ആർഎസ്പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബിജോൺ കഴിഞ്ഞദിവസം ഗണേഷ്‌കുമാറിനെതിരേ രംഗത്തുവന്നിരുന്നു.അതേസമയം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനും ഗണേഷ് കുമാറിനോട് താല്‍പര്യം ഇല്ല. ഇക്കാര്യം നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.

ദേശീയ ദിനാഘോഷത്തിനൊരുങ്ങി യുഎഇ..ചൊവ്വാഴ്ച മുതൽ പൊതു അവധി.. രാജ്യമെങ്ങും കർശന നിയന്ത്രണങ്ങൾ

'നന്ദി ജോജു ഏട്ടാ, ആ നല്ല മനസ്സിന്'; അംബിക റാവുവിന്റെ ചികിത്സയ്ക്ക് പണം നൽകി നടൻ ജോജു ജോർജ്ജ്,കൈയ്യടി,കുറിപ്പ്

'മണിമാളികയില് ജീവിക്കുന്ന കോടീശ്വരന്മാർ,ഇവരാണോ കർഷകർ..ഖാലിസ്ഥാൻവാദികൾ';സന്തോഷ് പണ്ഡിറ്റ്

cmsvideo
  സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

  English summary
  Ganesh kumar's UDF entry wont be happen soon says report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X