കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനും ഞാനും ഒരുമിച്ചാണ് മുഖ്യമന്ത്രിയെ കാര്യം അറിയിച്ചതെന്ന് ഗണേഷ്

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: കെഎം മാണിയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിസന്ധിയിലാക്കി ഗണേഷ് കുമാര്‍ രംഗത്ത്. കെഎം മാണി കോഴവാങ്ങിയ വിവരം മുഖ്യമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് യുഡിഎഫ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു കാര്യം തന്നെ ആരും അറിയിച്ചിട്ടില്ലെന്നു പറഞ്ഞ് നിഷേധിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

എന്നാല്‍ സത്യം അച്ഛന്‍ പറഞ്ഞതാണെന്നാണ് ഗണേഷ് കുമാര്‍ വ്യക്തമാക്കിയത്. ബാലകൃഷ്ണ പിള്ള പറഞ്ഞതിനെ പിന്‍താങ്ങി മകന്‍ ഗണേഷ് കുമാര്‍ രംഗത്തെത്തി. മാണി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ കോഴ കൈപ്പറ്റുന്ന വിവരം മുന്‍കൂട്ടി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന അച്ഛന്റെ വാക്കുകള്‍ നൂറു ശതമാനവും സത്യമാണെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്.

ganesh-kumar

സത്യമാണെന്ന് ഇത്രയ്ക്ക് തറപ്പിച്ച് പറയാന്‍ കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ താനും അച്ഛനും ഒരുമിച്ചു പോയാണ് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചതെന്നാണ് ഗണേഷിന്റെ മറുപടി. ഇനി ഇതിനുള്ള തെളിവുകളും ഗണേഷിന്റെ കൈയ്യില്‍ ഉണ്ടോയെന്ന് അറിയില്ല.

ഒക്ടോബറില്‍ ക്ലിഫ് ഹൗസില്‍ ബാലകൃഷ്ണ പിള്ളയ്‌ക്കൊപ്പം താനും ചേര്‍ന്നാണ് സ്ഥിതിഗതികളുടെ ഗൗരവം ബോധ്യപ്പെടുത്തിയതെന്ന് ഗണേഷ് വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി നിസ്സംഗതയോടെയാണ് പ്രതികരിച്ചതെന്നും ഗണേഷ് പറയുന്നു.

English summary
Ganesh kumar says hundred percent true for Balakrishna pillai words
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X