കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിതുമ്പി... പക്ഷേ വിറപ്പിച്ച് ഗണേഷ് കുമാര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലോകായുക്തയ്ക്ക മുന്നില്‍ തെളിവുകള്‍ ഹാജരാക്കിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ഗണേഷ് കുമാറിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. പക്ഷേ തന്നെ പുകച്ച് പുറത്ത് ചാടിച്ചവര്‍ക്കൊന്നും ഇനി സമാധാനമായി ഉറങ്ങാനാവില്ലെന്ന ഓര്‍മപ്പെടുത്തലായിരുന്നു ഗണേഷിന്റെ വാക്കുകള്‍.

പൊതുമരാമത്ത് വകുപ്പിനെ മാത്രമായിരുന്നില്ല ഗണേഷ് ലക്ഷ്യം വച്ചത്. കെഎം മാണിക്കെതിരേയും രൂക്ഷമായ ആക്ഷേപങ്ങള്‍ ഗണേഷ് കുമാര്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയെ പരിഹസിക്കുകയും ചെയ്തു.

ഞെട്ടിപ്പിക്കുന്ന തെളിവുകള്‍

ഞെട്ടിപ്പിക്കുന്ന തെളിവുകള്‍

ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് താന്‍ ലോകായുക്തയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചതെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

പതിവ് രാഷ്ട്രീയ ഡയലോഗ് അല്ല

പതിവ് രാഷ്ട്രീയ ഡയലോഗ് അല്ല

സാധാരണ രാഷ്ട്രീയക്കാര്‍ പറയുന്നത് പോലെ അല്ല ഇതെന്നാണ് ഗണേഷ് പറയുന്നത്. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തെളിവാണ് നല്‍കിയിട്ടുള്ളത്.

അഴിമതിക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണം

അഴിമതിക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണം

ദില്ലിയിലെ പോലെ ജനങ്ങള്‍ അഴിമതിക്കെതിരെ തെരുവില്‍ ഇറങ്ങി സമരം ചെയ്യണം. താന്‍ കൂടെയുണ്ടാകും.

എന്ത് നഷ്ടം വന്നാലും

എന്ത് നഷ്ടം വന്നാലും

എന്ത് നഷ്ടം വന്നാലും അഴിമതിക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ നിന്ന് പിറകോട്ടില്ല. ഒരു ലാഭത്തിനും വേണ്ടിയല്ല താന്‍ പോരാടുന്നത്.

മാണിക്ക് ധാര്‍മികതയില്ല

മാണിക്ക് ധാര്‍മികതയില്ല

കെഎം മാണിക്ക് ധാര്‍മികത ഉണ്ടായിരുന്നെങ്കില്‍ ബജറ്റ് അവതരിപ്പിക്കില്ലായിരുന്നു. ബജറ്റ് പിജെ ജോസഫിനെക്കൊണ്ട് അവതരിപ്പിക്കണമായിരുന്നു.

മുഖ്യമന്ത്രിക്കെങ്ങനെ അറിയാം

മുഖ്യമന്ത്രിക്കെങ്ങനെ അറിയാം

ബാര്‍ കോഴ വിഷയത്തില്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ മാണിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് മുഖ്യമന്ത്രി എങ്ങനെ അറിഞ്ഞു? ഇനി മുഖ്യമന്ത്രി തന്നെയാണോ കേസ് അന്വേഷിക്കുന്നത്?

ഇബ്രാഹിം കുഞ്ഞിനെതിരെ

ഇബ്രാഹിം കുഞ്ഞിനെതിരെ

വയനാട്ടില്‍ റോഡ് നിര്‍മാണത്തില്‍ നടത്തിയ അഴിമതിയാണ് ഗണേഷ്‌കുമാര്‍ എടുത്ത് പറഞ്ഞത്.

ഞാന്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്നുണ്ട്

ഞാന്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്നുണ്ട്

1984 ല്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ആദായ നികുതി അടയ്ക്കുന്ന ആളാണ് ഞാന്‍. ഇവിടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ആദായനികുതി റിട്ടേണ്‍സ് പരിശോധിക്കണം.

English summary
KB Ganesh Kumar asks people to protest against corruption, like Delhi people did.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X