പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ
ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മിൽ എന്താണ് ബന്ധമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. പ്രണയം കുറ്റമല്ല, അത് എല്ലാവർക്കും ഉണ്ട്. ഇനിയും താനത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യങ്ങളിൽ കണ്ടുവെന്ന ഭാര്യയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. താൻ ജീവിതത്തിൽ ഇതുവരെ അഴിമതി നടത്തിയിട്ടില്ലെന്നുംതിരഞ്ഞെടുപ്പ് കാലമടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
'പാലക്കാട് ഐവിഎഫ് നടത്തുന്ന സ്ഥാപനങ്ങളും അബോർഷൻ നടത്തുന്ന സ്ഥാപനങ്ങളും അടച്ചു അയാളാണോ എന്നെകുറിച്ച് അഭിപ്രായം പറയുന്നത്. പത്തനാപുരത്ത ഒരുത്തൻ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവന്റെ പ്രധാന ജോലി പാറപൊട്ടിപ്പും അഴിമതിയും കൊള്ളയും പിടിച്ചു പറയുകയാണ്, ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ദയനീയമായി തോറ്റ ആളാണ്. അതൊന്നും മുഖവിലക്ക് എടുക്കണ്ട. കല്യാണം കഴിച്ച രണ്ട് പിള്ളാരായിട്ടും കെഎസ്എ എന്ന് പറഞ്ഞു നടക്കുന്ന ആൾക്കാരോട് ഞാൻ എന്തോ പറയാനാണ്.

പത്തനാപുരത്തുകാർക്ക് എന്നെ അറിയാം. 25 കൊല്ലമായിട്ട് എന്നെ അറിയാം. എന്റെ എക്സ്റേ വരെ അവർക്ക് അറിയാം. സിനിമയിൽ നിൽക്കുന്ന കാലത്ത് ഇങ്ങനെ സംഭവം ഉണ്ട്. ഇതൊരു രോഗമാണ്. ഒളിഞ്ഞു നോക്കിയാൽ പലതും കാണാം എന്നൊരു ചൊല്ലുണ്ട്. ചിലർക്കതുണ്ട്. അവർ അങ്ങനെ അത് ആസ്വദിക്കട്ടെ.
പത്തനാപുരം നിയോജകമണ്ഡലത്തിൽ ഒരു ചൊല്ലുണ്ടായിരുന്നു. ഒരു എംഎൽഎ രണ്ട് പ്രാവശ്യം ജയിച്ചിട്ടില്ല എന്ന്. ഞാൻ അഞ്ചു തവണ ജയിച്ചില്ലേ ഇതൊക്കെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളാണ് . പൂച്ച കുറുകെച്ചാടി എന്നൊക്കെ പറയുന്നത് അന്ധവിശ്വാസങ്ങളാണ്. അങ്ങനെ രാശിയും കീശയും ഒന്നുമില്ല. ജനങ്ങൾക്ക് നന്മ ചെയ്താൽ അവരെ ജനങ്ങൾ ജയിപ്പിക്കും', ഗണേഷ് കുമാർ പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പിതൃതുല്യനാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.' എന്റെ കാര്യത്തിൽ അദ്ദേഹം എന്നോട് പറയുകയാണ് ഗണേഷ്കുമാർ നിങ്ങൾ രാജി വെക്കു എന്ന്, അദ്ദേഹം പറഞ്ഞാൽ ആ നിമിഷം രാജി വെയ്ക്കും ഞാൻ. കാരണം എന്റെ പിതാവിന്റെ മരണശേഷം എന്റെ പിതൃസ്ഥാനിയനായി നിന്ന് എന്നെ അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ് വ്യക്തിയാണ് അദ്ദേഹം. എന്റെ അച്ഛൻ മരിക്കുന്ന സമയത്ത് എന്നോട് പറഞ്ഞിട്ടുണ്ട് നീ സുകുമാരൻ നായരുടെ കാലം മുഴുവൻ അദ്ദേഹത്തിന്റെ നിഴൽ പോലെ നിൽക്കണം എന്ന്. അത് ഞാൻ പാലിച്ചിരിക്കും. അതിന് ഒരു എനിക്ക് സ്ഥാനമാനങ്ങൾ പ്രശ്നമല്ല . അദ്ദേഹമാണ് എന്നെ ഡയറക്ടർ ബോർഡിലേക്ക് എടുത്തത്. എൻഎസ്എസ്സിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ അദ്ദേഹമാണ് തീരുമാനിക്കുന്നത്. ഞാൻ അദ്ദേഹത്തെ അനുസരിക്കുന്ന ഒരു മകനെ പോലെ ഒരാളാണ്',ഗണേഷ് കുമാർ പറഞ്ഞു.












Click it and Unblock the Notifications