കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകായുക്തയ്ക്കു മുന്നില്‍ തെളിവുമായി ഗണേഷ്

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ വ്യക്തമായ തെളിവുമായി ഗണേഷ്‌കുമാര്‍ ലോകായുക്തയ്ക്ക് മുമ്പാകെ ഹാജരാകും. ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഈ തെളിവുകളിലൂടെ ബോധ്യപ്പെട്ടാല്‍ ഇബ്രാഹിംകുഞ്ഞിന്റെ മാത്രമല്ല മറ്റു പല മന്ത്രിമാരുടെ അഴിമതിയും പുറത്തുവരും. ഗണേഷ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. തെളിവുമായി ഗണേഷ് എത്തിയാല്‍ പൊതുമരാമത്തു വകുപ്പിലെ എല്ലാ അഴിമതികളുടെയും ചുരുളും അഴിയും.

ലീഗ് മന്ത്രിമാര്‍ക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന്റേ പേരില്‍ ഗണേഷിനെ യുഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍നിന്ന് വരെ പുറത്താക്കിയിരുന്നു. എന്നാല്‍ ഗണേഷ് ഇതെല്ലാം മറികടന്ന് ആഞ്ഞടിച്ചിരിക്കുകയാണ്. തെളിവുമായി ഗണേഷ് കോടതിയിലെത്തിയാല്‍ പ്രശ്‌നം ഗുരുതരമാകും എന്ന് ഉറപ്പാണ്. മന്ത്രിമാരുടെ അഴിമതി പുറത്തുവരുന്നതിലൂടെ സര്‍ക്കാരിനെ ഇതും പ്രതിരോധത്തിലാക്കും.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഗണേഷ് നേരിട്ട് തെളിവുമായി എത്തുന്നത്. പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടക്കുളം നല്‍കിയ പരാതിയിലാണു ഹാജരാവാന്‍ ഗണേഷിനു കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. തെളിവുകള്‍ നല്‍കുന്നതിലൂടെ അഴിമതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ഗണേഷ്‌കുമാര്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനു നിര്‍ണായകമാകും.

ganesh-kumar

അച്ചടക്ക നടപടിയെടുത്ത് യുഡിഎഫും, നടപടിയില്‍ നിന്ന് പിന്‍മാറാന്‍ ലീഗും സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് ഗണേഷ് തെളിവുമായി എത്തുന്നത് എന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ചു വന്‍ അഴിമതി നടക്കുന്നതായി കഴിഞ്ഞമാസം ആണ് ഗണേഷ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്.

അഴിമതിയുടെ വിശദാംശങ്ങള്‍ എഴുതി നല്‍കിയിട്ടും അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. പരാതികള്‍ ഉയര്‍ന്നപ്പോഴാണ് നേരിട്ടെത്തി തെളിവ് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചത്. മന്ത്രിയുടെ ഓഫീസില്‍ എം.എല്‍.എമാരുടെ ഫയലുകള്‍ പിടിച്ചുവയ്ക്കുന്നു, മന്ത്രിയുടെ മണ്ഡലത്തില്‍ വിവേചനപരമായി പണം അനുവദിക്കുന്നു തുടങ്ങിയ പരാതികളാണ് ഗണേഷ് ചൂണ്ടിക്കാണിച്ചത്. ഇതില്‍ വ്യക്തമായ തെളിവു നല്‍കാന്‍ താന്‍ തയ്യാറാണെന്ന് ഗണേഷ് നേരത്തെ വ്യക്തമാക്കിയതാണ്.

English summary
Monday ganesh kumar will be giving the proof to lokayuktha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X